Tuesday, December 16, 2014


" മനസ്സിൽ ഒരു മഞ്ഞുകാലം "


ഇരുട്ട് വീണു തുടങ്ങുന്ന ചെമ്മണ്‍ പാതയിലേക്ക് ദൃഷ്ടി യൂന്നി ഇരിക്കാൻ കലേശ്വ റിനെ വിട്ടു .മുകേഷ്ജി പിന് വാങ്ങി . നേരത്തെ ഇരുൾ പരക്കുന്നു എന്നേ ഉള്ളൂ .ആറുമണി ആയിക്കാണും .ഇടയ്ക്കിടെ പ്രത്യക്ഷ പ്പെടുന്ന രൂപങ്ങളെ തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടെ .അയാളിലേക്ക് ..... വെള്ളയിൽ ബ്രൌണ്‍ വ രകള് ഉള്ള .മൃദുലത കുളിര്പകര്ന്നു. ലക്ടോ കലാമിന്റെ മാസ്മരിക ഗന്ധം അന്തരീക്ഷം നിറ യ്ക്കുന്നുവോ ....കലേ ശ്വർ ദീര്ഘനി ശ്വാ സ മെടുത്തു ....പടിയ്ക്കൽ ചന്ദ്രക്കല പോലെ പ്രിയം പകരുന്ന പൂവിലേക്ക് അയാളൊന്നു പാളി നോക്കി ......
ആര്ട്ട് ഗാലറി യുടെ അരികിലൂടെ  ഒറ്റയ്ക്ക് നടക്കുമ്പോൾ വിപ്രലംഭ ശൃം ഗാര ലാസ്യ ഭാവത്തോടെ അവൾ ......കഴിഞ്ഞ ഒരാഴ്ച ജോലി സംബന്ധമായി തിരക്കിലായിരുന്നു കോമള ......ആമുഖം എന്നോണം വശ്യമായി പുഞ്ചിരിച്ചു കൊണ്ട് അയാളോട് പറഞ്ഞു " ക്ഷമിക്കൂ കൂടുതൽ തിരക്കായി പോയി ...... അതിരിക്കട്ടെ  എന്താ വിശേഷം ....?
മനസ്സിൽ കരുതിയിരുന്ന പിണക്കം എല്ലാം ഒരു നിമിഷം കൊണ്ട് തീർത്തു അയാൾ മറുപടിയായി ഒന്ന് നോ ക്കുക മാത്രം ചെയ്തു. ഡിസംബറിലെ ആസ്വാദ്യകരമായ  തണുപ്പാണ് . കൈകൾ ചേർത്ത് പിടിച്ചപ്പോൾ കോ  മ ളയെ ഒന്നാകെ ഉയിരിലേക്ക് ചേർത്ത നിർ വൃ തിയിൽ ആണ്ടുപോയി അയാൾ ....
"സാഹിത്യവും മഞ്ഞും ...എന്താ വീണ്ടുമൊരു പ്രണയ കാല  ത്തേ ക്കാണോ .....?"
ചന്ദ്രു ആണ് .... ആ ശബ്ദം അയാളെ സ്വപ്നങ്ങളിൽ നിന്നുണർത്തി ....
മനസ്സില് തിമി ർ ത്ത് ഉണരുന്ന പഴയ മഞ്ഞുകാലം ......
സന്ധ്യാ പ്രാര്ത്ഥന കളിലേക്ക് ചന്ദ്രു മടങ്ങിയപ്പോൾ പതിവില്ലാതെ ടോര്ച്ചുമായി നായരേട്ടന്റെ കടയോളം ഒന്ന് പോവാ നിറങ്ങി കലേ ശ്വർ ....നടക്കുമ്പോൾ വീശിയടിച്ച തണുത്ത കാറ്റ് ..ഏതോ ഒരു അനിർവചനീയ അനുഭൂതികളിലേക്ക് അയാ ളെ  യും കൊണ്ട് പോയി .
നാടുമുഴുവൻ  ഭക്തി ലഹരിയിൽ മുങ്ങുന്ന വൃശ്ചിക  മാസ  കാലം . നിർമാല്യ ദര്ശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് കടൽ തീരത്തെക്കൊന്നു പോയാലോ എന്ന് അയാൾ ചോദിച്ചത് ..... എതിർപ്പൊന്നുമില്ലതെ കോ  മളയും തയ്യാറായി .....
ഒരക്കലും കമ്പിളി ഉപയോഗിക്കില്ല ക ലേ ശ്വർ ..കോ മ ളയുടെ സാരിത്തുമ്പിൽ പുതച്ചു തണുപ്പകറ്റാൻ ശ്രമിച്ചു കൊണ്ട് അയാൾ അരക്കെട്ടിലൂടെ കൈ ചേര്ത്ത് അവളെ  ചേര്ത്ത്  പിടിച്ചിരുന്നു......
ഇരുൾ നിറഞ്ഞ മണൽ  സർവ്വം സഹയായി .......
താൻ
വയലിന്റെ മധ്യ ത്തിൽ നില്ക്കുകയാണ് എന്ന് അപ്പോഴാണ്‌ അയാള്  ഒര്മ്മിച്ചത് ....മെല്ലെ തി രിഞ്ഞു നടക്കുമ്പോൾ ...,ഒരു പാട്  സമയം കഴിഞ്ഞിരുന്നു ....ഉള്ളിൽ നുരഞ്ഞു  പൊങ്ങുന്ന മഞ്ഞുകാല സ്മൃതികളുമായി " തെരേ മേരെ ബീച്ച് മേ ..." യുടെ താളത്തിനൊപ്പം തലയാട്ടി അയാൾ കസേരയിലേക്ക് ചാഞ്ഞിരുന്നു ......