Monday, February 27, 2012

ഈ  പ റഞ്ഞതില്‍    ഒന്നും  പെടാത്ത  മനുഷ്യന്  ഏറ്റവും  ആവശ്യം  ഉള്ള  രണ്ടു  കാര്യങ്ങളെക്കുറിച്ചു   ആരെയും  ബോധവാന്മാര്‍ ആക്കിയില്ല   എന്ന്  മാത്രം അല്ലാ  ബോധം  ഉണ്ടായിരുന്നവേരെ  പിന്തിരിപ്പിക്കുകയും  ചെയ്തു  .  അത്  കൊണ്ടാണ്  കമ്മ്യൂണിസം  ആന്‍ഡ്‌  സോഷ്യലിസം  വിജയിക്കാതും  വിജയിച്ചിടത്തു   തൂതെ റി യപ്പെ ടുന്ന തും .  ആ   രണ്ടു  കാര ണ ങ്ങ ളില്‍   ഒന്നാമത്തേതു  ഉത്തരവാദിത്വബോധവും അടുത്തതു അങ്ഗീകരിക്കാനുള്ള കഴിവും ആണ് .സം സ്കാ ര  സമ്പന്നരായിരുന്ന കേരള ജനതയെ  ഇത്ര ധിക്കാരികളും അലസന്‍മാരും ആക്കിയതും  മറ്റൊന്നല്ല .! ശത്രു  രാജ്യം ആകര മിച്ചു  കീഴ്‌ പെടു ത്ത് ക യും  കുറെ  നാല് കല്‍ ക്കു  ശേ ശം  അവര്‍  സ്വാ ത ന്ത്ര്യം  നെടു ക യും  ചെയ്യുന്നത്  ലോക ചരിത്രത്തില്‍  ബ്രിട്ടീഷ്‌  കോളനി  വാഴ്ചക്കു ശേഷം അല്ല ആരംഭിക്കുന്നതു..! പ ര ഞ്ഞു   ദി ഞ  കുറെ  വാ ക്കു കല്‍  " ചൂഷിതര്‍. പീഡിതര്‍, അധ്വാനീക്കുന്നവര്‍ ... "  ഇതില്‍ ഏറ്റവും  ആകര്‍ഷകം "അധ്വാനീക്കുന്നവര്‍" ആണ് ..! ഈ യി ടെ  നാ ല ഞ്ചു  വാ ര്‍ഷ മാ യി  പണി എടുപ്പി ക്കാ തെ  കിടന്ന  പറമ്പില്‍  പണിക്കു  ഒരാളെ  വിളിച്ചു ..രാവിലെ  9.30 നു  ശേ ഷം  എത്തി . ഉട നെ    ഒന്ന്  മുറുക്കി  ആ യു ധം  ഒക്കെ  ഒന്ന്  ന ന്നാ ക്കി , പ തി യെ  തു ട ങ്ങി   . അര  മണി ക്കൂ റി നു  മു നപു   വെ ള്ള ത്തി ല്  വി ളി ച്ചു . 15 മിനിട്ട്   വെള്ളം കുടി  ബീഡി  വലി .., പണി  തുടങ്ങി .. 11.30 നു  വെള്ളം  ബീഡി   വി ശ്ര മാം ., പിന്നെ  12.45 വരെ  പണി .., പിന്നെ  ഉണ്ണാന്‍  പോകാന്‍  ഉള്ള  ത യ്യാ റെടുപ്പാണ് .. 2 മണിക്ക്  ഊണ്  ക ഴി ഞ്ഞു  vannu    5 മിനിട്ട്    ഡ്രസ്സ്‌   ചേഞ്ച്‌  ബീഡിയുമായി  പണി  തു ട ങ്ങി ... 2.45 വിശ്രമം   വെള്ളം  കുടി  മുറുക്ക് ... 3.30 കട്ടന്‍   കാപ്പി  , ബീഡി ..  4.45 പോകാന്‍  തയ്യാറാകല്‍ .... ഡ്രസ്സ്‌  ചേഞ്ച്‌  കൃത്യം  5 മണിക്ക്  പോകാന്‍   റെഡി ....( വരാന്‍  ഒന്നോ  രണ്ടോ  മണിക്കൂര്‍  താമസിച്ചാലും  പോകാന്‍ താമസിക്കു കയോ                                                                                                                                                                                             കൂലി  കുറക്കുകയോ ഒന്നുമില്ല  ..) ഇങ്ങനെ  ഉള്ള  ഉഗ്രന്‍  അധ്വാ ണി കല്‍  ആണ് ,  കേരളത്തിനു   പു ര ത്ത്   ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും  ക ഷ്ട പ്പെട്ട് ജോലി  ചെയ്തു  വരുഉന്ന  സാധാരണ      മ ല യാളി യെ   - അവനെ   ഒരു  പേര്  വിളി ക്കും .. ബൂര്‍ഷ്വാ ...-; കൊന്നു  ചോര കുടിച്ചു   വീര്‍ക്കുന്ന  വര്‍ഗബോഹം  ഉള്ളവര്‍ .... ! ഇന്ത്യയില്‍  തന്നെ   കേരളത്തി നു  പു ര ത്ത്  ഒരു  ദിവസം നൂരു   രൂ പ  വ രു  മാ ന ക്കാ ര നും  പട്ടിണി  കിട ക്കാതെ  ജീവിക്കാം ... ഇവിടെ  തുടര്‍ച്ചയായി  കമ്മുനിസ്റ്റ്‌   ഭരിച്ചാല്‍  ബെന്ഗാളിലെ  ഇപ്പൊ ഴ ത്തേ  സ്ഥിതി  ആകും  സാധാരണ ക്കാരനെല്ലാം .. ( അന്യ   നാടു  കളില്‍  കൂലി  പ്പണി ക്കു  പോകേണ്ടി   വരും - ബെന്ഗാളികളില്‍  നല്ലൊരു   ശ ത മാ നാം   പേ രും  മ റ്റി ട ങ്ങ ളില്‍  കൂ ലി പ്പ ണി ക്കു  ന ട ക്കു ക യാ ണ്  . നാലഞ്ച്  ദശാബ്ദ ത്തേ  ഇടതു  ഭരണ നേട്ടം...!!!!!) 

Sunday, February 26, 2012

സെക്സി എന്ന വാക്ക് സ്ത്രീ  വി രുദ്ധമോ  ...?
ഓര്‍മ്മയുണ്ടോ ഈ വാക്കുകള്‍....?
" ഉഡു രാജ മുഖി, മൃഗ രാജ കടി
ഗജ രാജ വിരാജിത മ  നട  ഗതി 
യതി സാ യുവാതി  ഹൃദയേ വസതി, 
ക്വ ജപ? ക്വ തപ? ക്വ സമാധി വിധി?     
(ചന്ദ്രനെ പ്പോലെ ശോഭിക്കുന്ന മുഖ കാന്തി ഉള്ളവളും,
മൃഗ രാജനായ സിംഹ ത്തി ന്റെ തു  പോലെ 
അത്യാകര്‍ഷകങ്ങലായ കടിപ്രദേശം ഉള്ളവളും,
ഗജരാജനെ പ്പോലെ 
" തംകിട  തക്ക ത്തക്കധിന്‍.....തംകിട  തക്ക ത്തക്കധിന്‍...."
എന്ന് മന്ദഗതിയില്‍ നടക്കുന്നവളുമായ    
യുവതി മനസ്സില്‍ വസിക്കുന്നവനു 
എന്തിനാണ് ജപവും,താപവും   ചതുരാ                                                                                                                                                                                ശ്രമങ്ങ ലും                                                                                                                                                                                                                                                                                                                                                                                                                                                                                                                      ഒക്കെ                                                   
പിന്നെ ഭക്തി  പുരസ്സരം പ്രാര്‍ഥി  ക്ക് ന്ന തോ 
.(.... കൊങ്ക പുണരുന്ന ......
കുചോന്നതേ   .....)
ഇതൊന്നും സ്ത്രീത്വത്തെ അവഹേളിക്കുന്നതല്ല
അന്ഗീകരിക്കുന്നതാണ്...



                          
 
   





Saturday, February 25, 2012

 ചില ഉമ്മച്ചന്‍ കുറിപ്പുകള്‍....!!!!!
ദൈവം എന്ന് കേട്ടാല്‍ ഉടനെ ഹൈന്ദവ  ദൈവങ്ങളെ ഓര്‍മ വരികയും 
അത്യന്താധുനികന്‍ ആണ് എന്ന് തോന്നിപ്പിക്കാന്‍ 
ആ ദൈവങ്ങളെ നാല് തെറി  പറയുകയും  ചെയ്യുന്നതാണ് 
പുതിയ മതേതര ആശയം  .. 
അല്ലെങ്കില്‍  ചരിത്രത്തി ന്റെ    ഭാഗമായിരുന്ന കേരള 
ക്ഷേത്രങ്ങളെ, അവിടുത്തെ ആചാരങ്ങളെ  അടച്ചാക്ഷേപിക്കാന്‍
 മലയാളി എങ്കിലും ഒന്ന് മടിച്ചേനെ....!
ശാസ്ത്രീയമായതോ, സാംസ്കാരിക ചുറ്റുപാടില്‍ അധിഷ്ടിതമായതോ  
അല്ലാത്ത ഒരു ആചാരം പോലും കേരളീയ ക്ഷേത്രങ്ങളില്‍ ഇല്ല!.
എന്നാല്‍ അതിനെ സ്വാര്‍ഥ ലാഭത്തിനായി മാറ്റിമറിച്ചത്‌ മാത്രം കണ്ടു
കൊണ്ടു അഭിപ്രായം പറയുന്നവര്‍ 
 മലയാളികള്‍ ആണ് എന്ന് കാണുമ്പോള്‍ ദുഃഖം തോന്നുന്നു..!   
  
 
മഴവില്‍ മനോരമയില്‍ ശ്രീ ശ്രീകണ്ഠന്‍ നായര്‍   അവതരിപ്പിക്കുന്ന പരിപാടി കണ്ടു.
  സ്കൂളു കളിലെ കുട്ടികള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ കേട്ടിട്ട് 
സന്തോഷം തോന്നിയില്ല.. 
പ്രധാനമായും ട്യൂഷന്‍ ടീ ച്ചേഴ്‌സിനെ കു  റി ച്ചു
"സ്കൂളിലെ അദ്ധ്യാപകരുടെ അത്ര പരിചയവും കഴിവും ട്യൂഷന്‍ 
ടീച്ചര്മാര്‍ക്കില്ല എന്ന്.."            
ഇതു   ആ കുട്ടിയുടെ   അഭിപ്രായം ആണ് എന്ന്
തോന്നുന്നില്ല...!
ട്യൂഷന് പോകുന്നവരെ കളിയാക്കുന്ന സ്വഭാവം പണ്ടേ ടീച്ചര്‍ മാര്‍ക്കുള്ളതാണ്.
ഇക്കാലത്തും അത് തുടരുന്നുണ്ടാവണം, കൂടെ തുച്ഛമായ തുകക്ക് 
വലിയൊരു സേവനം ചെയ്യുന്ന ട്യൂഷന്‍ അധ്യാപകരെ 
പുശ്ചിച്ചു സംസാരിക്കലും.... 

സ്കൂളില്‍ അദ്ധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഒരു സമിതി 
സന്ദര്‍ശനം നടത്തും എന്ന് കേട്ടു. കുറെയൊക്കെ വിവരങ്ങള്‍ അപ്പോളറിയാം.
സ്വന്തം താല്‍പര്യപ്രകാരം ടീച്ചിംഗ് ഒരു പ്രൊഫഷന്‍ ആയി തിരഞ്ഞെടുത്ത എത്ര ടീച്ചര്‍മാര്‍ ഉണ്ട് ?

പണ്ട് കാലങ്ങളിലേതു പോലെ, ഏത് വിഷയത്തെക്കുറിച്ചും ഉള്ള കുട്ടി ക ളു ടെ   സംശങ്ങള്‍ 
തീര്‍ത്തു കൊടക്കാന്‍ കഴിവുള്ളവര്‍ എത്ര പേരുണ്ട്?
 അല്ലെങ്കില്‍ അത് കണ്ടു പിടിച്ചു കുട്ടികളെ ബോധ്യപ്പെടുത്താനുള്ള സന്നദ്ധത   എത്ര പേര്‍ക്കുണ്ട്? 

എത്ര അദ്ധ്യാപകര്‍ ലെസ്സണ്‍ പ്ലാന്‍ തയ്യാറാക്കുന്നുണ്ട്?

എത്ര സ്കൂളുകളില്‍   അത് കൃത്യമായി പരിശോധിക്കപ്പെടുന്നുണ്ട് ?

ഏണ്‍ ലീവ്  ഉള്‍പ്പടെ ഉള്ള ആണ്  കൂല്യങ്ങലോടെ 
 പ്രഖ്യാപിക്കപ്പെടുന്ന ഇന്‍ സര്‍വിസ്   കോഴ്സ് കള്‍ക്ക് പോകാന്‍ 
എത്ര അദ്ധ്യാപകര്‍ താല്പര്യപ്പെടുന്നുണ്ട്.

"ആശയ വിശദീകരണം" എന്നാ കാര്യത്തില്‍ എത്ര അദ്ധ്യാപകര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുണ്ട്?
 
വിജയ ശതമാനം എങ്ങിനെ എങ്കിലും കൂട്ടണം എന്നുള്ള ദീര്‍ഘ വീക്ഷണം ഇല്ലാത്ത
തീരുമാനങ്ങള്‍ ആണ് വിദ്യാര്‍ഥികളുടെയും    , അതുവഴി ഭാവിയിലെ 
അദ്ധ്യാപകരുടെയും നിലവാരം കുറക്കുന്നത്.
പണ്ടു മുതലേ ക്ലാസുകളില്‍ കേള്‍ക്കുന്ന ഒന്നാണ് 
"നീ ഒക്കെ പഠിച്ചില്ലെങ്കിലും എനിക്ക് ശമ്പളം കിട്ടും..! 
പിന്നെ എനിക്കെന്താ   ..?"

വിദ്യാര്‍ത്‌ഥി    തുടര്‍ച്ചയായി പരാജയപ്പെടുകയോ, കുറഞ്ഞ മാര്‍ക്ക് വാങ്ങുകയോ ചെയ്‌താല്‍  
ട്യൂഷന്‍ കാശ് കിട്ടില്ല..! കുട്ടികളെയും..!
 
ആലോചിച്ചു നോക്കൂ......  
കൂടുതല്‍ പ്രതിബദ്ധത ആര്‍ക്കാരായിരിക്കും..?
ആത്‌മാര്‍ഥത കൊണ്ടാണെങ്കിലും ജീവിക്കാനാണെങ്കിലും  ..! 

   

Sunday, February 19, 2012

 കാമ വാസനയില്‍  നിന്ന് മാത്രമേ   സ്നേഹ ബന്ധങ്ങള്‍ തുടങ്ങുന്നുള്ളൂ
എന്നൊരു ധ്വനി താങ്കള്‍ക്ക് തോന്നിയെങ്കില്‍ ക്ഷമിക്കുക
അങ്ങനെ അല്ല ഞാനുദ്ദേശിച്ചത്..
കൂടുതലും അങ്ങിനെയാനെന്നാണ്.
ലൈംഗിക കാര്യങ്ങള്‍ ഉള്‍പ്പടെ വ്യക്തിപരമായ
മിക്കവാറും എല്ലാ കാര്യങ്ങളും തുറന്നു പറയാവുന്ന, പറയുന്ന 
പെണ്‍ സൌഹൃദങ്ങള്‍ എനിക്കുണ്ട്.
അതിനര്‍ത്ഥം ഞാനൊരു അത്യന്താധുനികന്‍ ആണെന്നൊന്നുമല്ല.
മറിച്ച് എന്തിനു എവിടെ
അതിര്  കല്‍പ്പിക്കണം എന്ന് തീരുമാനിക്കാന്‍
എനിക്കും എന്‍റെ സുഹൃത്തുക്കള്‍ക്കും കഴിയും എന്നതാണ്.   
പിന്നെ ഈ കാലഘട്ടത്തിലെ പ്രശ്നം ഇതൊന്നുമല്ല .
ഏഴുപത് - എണ്‍പത് കളിലെ തീക്ഷ്ണ യൌവ്വനംങള്‍ ആണ് ഇന്നത്തെ
അച്ഛനമ്മമാര്‍  ! അവര്‍ക്ക്: ചിലര്‍ക്കെങ്കിലും: മക്കളുടെ
വൈകാരിക മാനസിക വികാസത്തിനു  ശ്രദ്ധ നല്‍കാന്‍ കഴിയുന്നില്ല.
ടീനാജു കാരായ കുട്ടികളോ?
ഇന്റര്‍നെറ്റ്‌, സുഹൃത്തുക്കള്‍, നിലവാരമില്ലാത്ത
പുസ്തകങ്ങള്‍ എന്നിവയില്‍ നിന്ന്
കിട്ടുന്ന അപൂര്‍ണമായ അറിവ് വെച്ചാണ്
ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍
തയ്യാറെടുക്കുന്നത്. ഇതൊക്കെ മക്കളോട് പറയുവാന്‍ കഴിയുമോ
എന്ന് നെറ്റി ചുളിക്കുന്നവര്‍ തന്നെയാണ് ഇതിനൊക്കെ ഉത്തരവാദികള്‍..
 എല്ലാതരത്തിലും ലോകത്തിനൊപ്പം  എന്ന് ഊറ്റം
കൊള്ളുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്
സമൂഹം ഇത്ര പരിഷ്കൃതമാവുന്നതിന്   മുന്‍പ്
ഏതാണ്ട് ഇരുപത്തി ഏഴു വര്ഷം മുന്‍പ്;
അധ്യാ പക നാ യി രു ന്ന  എന്‍റെ അച്ഛന്‍: അദ്ദേഹത്തിന്റെ ഗ്രന്ഥ ശേഖരത്തില്‍ നിന്നും
ലൈംഗിക, മനശ്ശാസ്ത്ര പുസ്തകങ്ങള്‍ ഹൈ സ്കൂള്‍ വിദ്യാര്‍ഥി
ആയിരുന്ന എനിക്ക് തരികയും ഇത് നല്ലതുപോലെ വായിച്ചു
മനസ്സിലാക്കണം എന്ന് പറയുകയും ചെയ്തു.
കഴിഞ്ഞ പതിന്നാലു വര്‍ഷമായി സുഖകരമായ
ദാമ്പത്യം നയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നതിന്റ്റ്
അടിസ്ഥാനം   അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു..!
പിന്നെ എനിക്ക് എന്നെപ്പോലെ തന്നെ സ്ത്രീ ലൈംഗികതയെയും അറിയാം.
അല്ലെങ്കില്‍ ഞാന്‍ അത് അറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കും..
ഇണയുമായി   എന്തുമാവാം പരിധികളില്ല, നിയന്ത്രണങ്ങള്‍ ഇല്ല
ഒന്ന് മാത്രം രണ്ടു പേര്‍ ക്കും താല്‍പര്യവും തൃപ്തിയും ഉണ്ടാവണം
അത് രണ്ടുപേരുടെയും ഉത്തരവാദിത്വം ആണ്..!

 കേരളത്തിലെ സാധാരണ കുടുംബങ്ങളിലെ അവസ്ഥ ഒന്ന് നോക്കൂ
മക്കള്‍ പ്രായമായി കല്യാണവും കഴിഞ്ഞു കൊച്ചു മക്കളുമായി സമാധാനത്തോടെ
ജീവിക്കുന്നു എന്ന് പുറം ലോകം കാണുന്ന അമ്പതു വയസ്സിനു മേലെ ഉള്ളവരുടെ സ്ഥിതി എന്താണ്.?

മക്കള്‍ കല്യാണം കഴിച്ചു കുട്ടികള്‍ ഉണ്ടായത് കൊണ്ട് അവരുടെ ലൈംഗികത മരവിക്കുമോ..?
മകന്‍റെ ഭാര്യ എന്ത് കരുതും എന്ന് കരുതി ഭര്‍ത്താവുമൊത്ത്   ഒരു മുറിയില്‍ കിടക്കാത്ത എത്രയോ സ്ത്രീകള്‍ ഉണ്ട്..! ആരെന്തു കരുതിയാലും ഭാര്യയും ഭര്‍ത്താവുമൊത്ത്   ഒരു കട്ടിലില്‍ കിടക്കാന്‍ അവസരം വേണം.
പെന്‍ഷന്‍ ആയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ ഒരു സുഹൃത്ത്‌ ശരീര വേദന കാരണം ഭാര്യക്ക് ബന്ധപ്പെടാന്‍ താല്പര്യം ഇല്ല എന്ന് പറഞ്ഞു.. ലൈംഗിക ശിശിരം ഒന്നുമല്ല
 ഇതുപോലെ ഉള്ള പല പ്രശ്നങ്ങളും ആണ്    കാരണം     

ബ്രിട്ടനിലെ മെഴുകു മ്യൂസിയത്തില്‍  നൂറ്റി അഞ്ചാമത്തെ വയസ്സില്‍ മരിച്ച ഒരാളുടെ പ്രതിമ ഉണ്ട്.
അദ്ദേഹത്തിന്   ആ മ്യൂസിയത്തില്‍ ഇടം നല്‍കിയത് എന്താണെന്നോ..?
നൂറ്റി മൂന്നാമത്തെ വയസ്സില്‍ കല്യാണം കഴിച്ചു.  ഒരു കുട്ടി ജനിച്ചു..
ഇതൊന്നുമല്ല പ്രധാനം...
മുന്‍പ് തന്നെ ഒട്ടനവധി ബലാത്സംഗ ക്കേസുകളില്‍ പ്രതി ആയിരുന്ന
ഇയാള്‍ നൂറ്റി നാലാമത്തെ വയസ്സില്‍ കൂട്ടുകാരന്റെ ഭാര്യയെ
ബലാല്‍സംഗം ചെയ്തതിനു
ശിക്ഷിക്കപ്പെട്ടു....  
ലൈംഗികതക്ക്   പ്രായമില്ല....
അവസരവും സ്വച്ഛതയും ആണ് വേണ്ടത്...
തൊണ്ണൂറു ശതമാനം ലൈംഗിക മരവിപ്പും ഒരു അസുഖമല്ല..
മാനസിക അവസ്ഥയാണ്..
പ്രത്യേകിച്ചും സ്ത്രീകളുടെ......  
ഇത് മനസ്സിലാക്കിയില്ലെങ്കില്‍ അമ്പത് കഴിഞ്ഞവരുടെ എന്നല്ല
ഊഷ്മളമായ ലൈംഗികത ഇല്ലായ്മ  ഒരുപ്രശ്നമാവുകതന്നെ ചെയ്യും...! 


Thursday, February 16, 2012

ഉച്ച കഴിഞ്ഞുള്ള പതിവ് മയക്കത്തില്‍
ആയിരുന്നു കലേശ്വര്‍ .
കപ്പിലേക്ക് കാപ്പി പകരുന്നതിന്റെ നേര്‍ത്ത ശബ്ദം 
കേട്ട് കൊണ്ടാണ് അയാള്‍ ഉണര്‍ന്നത്.

അതൊരു തോന്നലായിരുന്നു എന്ന് മനസ്സിലാക്കാന്‍ 
കുറച്ചു സമയമെടുത്തു.
കാരണം സന്തൂറിന്റെ, അതി ലൂടെ  അയാളെ  പൂ ര്‍ വാ   കാ   ല ത്തെ ക്ക് 
കൊണ്ടുപോകുന്ന ഗന്ധം  അവിടെ നിറഞ്ഞു നില ക്ക് ന്ന തു 
പോലെ യും , ഉണര്‍ന്നെങ്കിലും വസ്ത്രം ഉലയുന്നത്  പോലെയും  
അയാ ള്‍ക്കു  തോന്നി   .
കോമളയുടെ   സാന്നിധ്യ മാണ് അയാള്‍ ഈയിടെയായി  കൂടുതല്‍ 
ആഗ്രഹിച്ചിരുന്നത്


Tuesday, February 14, 2012

ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ട് സാറേ...
പ്രണയിക്കുമ്പോള്‍ കാമുകിക്ക്  അല്ലെങ്കില്‍ കാമുകന്
 ഇഷ്ടപ്പെടാത്തത് ചെയ്‌താല്‍ 
അവളെ അല്ലെങ്കില്‍ അവനെ നഷ്ടമാകും 
എന്നൊരു പേടി ഉണ്ട്.
കല്യാണം കഴിയുമ്പോള്‍ തുടങ്ങുന്ന 
സ്വാര്‍ഥത, എന്തും ചെയ്യാം എന്നുള്ള 
ധാര്‍ഷ്ട്യം, ആരാണ് തോറ്റു കൊടുക്കേണ്ടത് 
എന്നുള്ള ദുരഭിമാനം ഒക്കെ കൂടി    
പ്രണയം ഒരു ഓര്‍മ്മ ആക്കി മാറ്റിയ 
വിരസമായ ജീവിതം  ആയിരിക്കും...! 
അബദ്ധം പറ്റിയാലും അതൊരു തെറ്റായെ കാണുകയുള്ളൂ...!
 മുന്‍പോ:  തെറ്റു കാണിച്ചാലും അതൊരു അബദ്ധമായെ
 കാണ്കയുള്ളായിരുന്നൂ.      
നഷ്ടപ്പെടുംപോഴായിരുന്നു നേടലിന്റെ നിര്‍വൃതി 
അനുഭവിച്ച്ചിരുന്നത്..
പ രസപരം                                                                                                                                                                                                                 അങ്ഗീകരിച്ച്‌     നല്ല   സുഹൃത്തുക്കളാകാന്‍ കഴിഞാല്‍      
പ്രണയം താനേ വരും ...
കറയറ്റ പ്രേമം കാലമാം കവിയുടെ
 കരുണാര്‍ദ്ര ഗദ്ഗദം അല്ലെ?    




I

Monday, February 6, 2012

പ്രശസ്തിയും, ചുറ്റും ആളും,
അവാര്‍ഡും,മാത്രം 
ലക്‌ഷ്യം വച്ച് 
ലിബറല്‍ എന്ന പേരില്‍  
ഭാര്യ ഭര്‍തൃ ബന്ധത്തിലെ
ഊഷ്മളമായ ലൈംഗികതയും 
വില്‍പനക്ക് വെച്ച 
മലയാളി ആയ  
ആമിയെയാണ്  ഉദ്ദേശിച്ചതു ..
അല്ലാതെ  
"റോസി" എന്ന ഇംഗ്ലീഷ് ചെറുകഥ 
എഴുതിയ 
അലന്‍ ടിച്ച് മാര്‍ഷ് ആമിയെ 
നമ്മുടെ   സംസ്കാരത്തിലേക്ക് എത്തിയില്ല 
എന്ന കാരണം കൊണ്ട് ആരെങ്കിലും വിമര്‍ശിക്കുമോ..?
  





 സുഹൃത്തു പ്രണയിക്കുന്നതും പ്രണയിതാക്കള്‍ 
സൌഹൃദമാവുന്നതും രണ്ടു തലങ്ങളാണ്
പിന്നെ പ്രണയത്തില്‍  നിന്നും അത് കാമം വരെ എത്തണമെങ്കിലും 
സൌഹൃദം  വേണം..
സൗഹൃദം ഇല്ലാതെ പ്രണയം ഇല്ല 
എന്നാല്‍ പ്രണയം ഇല്ലാതെ 
സൗഹൃദം ഉണ്ട്..
ഈയിടെയായി കാമവും ഉണ്ട്..!
    
  

Saturday, February 4, 2012

മനസ്സ് വിക്ഷുബ്ധമാകുന്ന
സന്ധ്യകളില്‍ അഭയം തേടാന്‍ 
മറ്റൊന്നില്ലാതെ വരുമ്പോഴെല്ലാം     
കലേശ്വര്‍ തുളസിത്തറയില്‍ 
വിടര്‍ന്നു നില്‍ക്കുന്ന പിച്ചിപ്പൂവിലേക്ക്  
നോക്കും

ഒരു ജന്മത്തിന്റെ പ്രതിസ്ഫുരണം പോലെ
ചുറ്റും ഉയര്‍ന്നു വളരുന്ന 
ഇരുട്ടിനോട്‌ പട വെട്ടൂന്ന ആ കുഞ്ഞു പൂവ് 
ഒത്തിരി ഒത്തിരി പ്രത്യാശയും, ആത്മധൈര്യവും 
എല്ലാം അയാള്‍ക്ക്‌ നല്‍കും....

രണ്ടുമൂന്നു ദിവസമായി 
കലേശ്വര്‍ ആകെ അസ്വസ്ഥനായിരുന്നു...

ആദ്യമായി കോമളയെ കണ്ട 
അയാള്‍ ഒരിക്കലും മറക്കാത്ത 
ഒരു വേനല്‍ക്കാലം....

അന്ന് വരെ ഉള്ളിലുള്ളതൊന്നും 
തുറന്നു പറയാതെ
ഒരു ഏകാന്ത പഥികനെപ്പോലെ
തന്റെ തീരെ തൃപ്തമല്ലാത്ത
ദിനചര്യകളില്‍ മുഴുകി കഴിഞ്ഞിരുന്നു
അയാള്‍....

ആര്‍ക്കിയോളജി ഡിപാര്‍ട്ട്മെന്റിലെ
ഉദ്യോഗസ്ഥയായിരുന്നു കോമള.
     
ആര്‍ട്ട് ഗാലറി കാണുവാന്‍ പലപ്പോഴും 
ഒറ്റക്കോ ഏതെങ്കിലും സുഹൃത്തുക്കളും ഒന്നിച്ചോ 
പോവുമ്പോള്‍ മാത്രമാണ് അയാള്‍ 
അവളെ കണ്ടിട്ടുള്ളത്..

അസാമാന്യ മെയ് വഴക്കമുള്ള 
ഒരു നൃത്തക്കാരിയെ അനുസ്മരിപ്പിച്ചു
അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട അവളെ അത്ര 
പെട്ടെന്ന് മറക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല....
        
മറക്കെണ്ടിവന്നതോ..?
ഒട്ടൊക്കെ സ്വയംകൃത അനര്‍ത്ഥം എന്ന്
പറയാവുന്ന ഒരു നാടകാന്ത്യം..

പെയ്തു   തീരാത്ത മേഘങ്ങള്‍ക്കും 
വേനലിന് വഴി മാറേണ്ടി വരും.
അവ മുഖം വീര്‍പ്പിച്ചിരിക്കുന്നു
അല്ലെങ്കില്‍ തങ്ങളെ  നിര്‍ദയം തള്ളി മാറ്റുന്ന 
കാറ്റിനോട് എന്തുപറയാന്‍..

ഇന്നലെ ഉത്സവങ്ങള്‍ 
ഉറഞ്ഞു തുള്ളൂന്ന  തെയ്യങ്ങള്‍
ആടിത്തിമിര്‍ക്കുന്ന വേഷങ്ങള്‍.....
എല്ലാ വേഷങ്ങളും അടിത്തീര്‍ന്നു,
തുള്ളി ത്തളര്‍ന്നു തെയ്യങ്ങള്‍  ,

ഒരുപക്ഷെ ഒരു ഇടവേള...
എങ്കിലും അനിവാര്യവും 
അത്യന്തവും ആയ 
വിധി....
വേദനകള്‍ അഗ്നിനാമ്പുകള്‍   ആവുന്നു...

നിറയുന്ന കണ്ണുകള്‍ക്കും,
വിതുമ്പുന്ന ചുണ്ടുകള്‍ക്കും 
നേര്‍  നില്ക്കാനാവാതെ
മുഖം പൊത്തിയപ്പോള്‍    
ഇടിമുഴക്കം പോലെ 
ആ ദ്വക്ഷരി...
"വിട..."
പിന്നാലെ..
മനസ്സിന്റെ അഗാഥതലങ്ങളില്‍  
പ്രതീക്ഷയുണര്‍ത്തി  
കടന്നു പോയ
ഒരിളം കാറ്റിന്റെ 
ഗദ്ഗദം..
"വീണ്ടും കാണാം" 

മറക്കാം പെരുക്കും നടുക്കങ്ങളെല്ലാം 
മറക്കാം തിളയ്ക്കുന്ന ദ്വേഷങ്ങളെല്ലാം         
മറക്കാം പിളര്‍ക്കും  ദുരന്തങ്ങളെല്ലാം  
മറക്കാം ഉയിര്‍ക്കും മൃദു സ്പന്ദമെല്ലാം   
മറക്കാം ഉണര്‍ത്തും കുളിര്‍ സ്പര്‍ശമെല്ലാം    
മറക്കാം ചതി ച്ചോരു തൂമനദ ഹാസം    
മറക്കാം നിനക്കാത്ത നഷ്ട ങ്ങളെ ല്ലാം  
മറക്കാം തിരിഞ്ഞൊന്നു നോക്കാതെ പോവാം 
ശ്രമിക്കാം മറക്കാതെ  ഓര്‍ക്കാതിരിക്കാന്‍