Wednesday, September 28, 2011

യേശുദാസും സ്റാര്‍ സിങ്ങര്‍ പ്രഭാഷണവും

യേശുദാസും സ്റാര്‍ സിങ്ങര്‍ പ്രഭാഷണവും    


ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങര്‍ കാണാന്‍ 
ആരെങ്കിലും നിര്‍ബന്ധിക്കുന്നുണ്ടോ 
എന്ന മറുചോദ്യമാണ് എന്തെങ്കിലും വിമര്‍ശനം 
ചെയ്യുന്നവരോട് എല്ലാവരും ചോദിക്കുന്നത്!

ഈ പരിപാടി തുടങ്ങിയപ്പോള്‍ 
മുതല്‍ പല പ്രാവശ്യം ഞാന്‍
ബ്ലോഗിലും ഫേസ് ബുക്കിലും 
മറ്റും മൂല്യച്യുതിയെക്കുരിച്ചു  
എഴുതിയിരുന്നു.
ഈ  ഗാനം  മറക്കുമോ ?

ശ്രീ യേശുദാസിന്റെ അഭിപ്രായം 
കേള്‍ക്കാഞ്ഞിട്ടല്ല, പറഞ്ഞിട്ട് കാര്യമില്ലഞ്ഞിട്ടാണ്
മൌനം പാലിച്ചത്!
പണവും പ്രശസ്തിയും സ്വാധീനവും 
ഉള്ളവര്‍ക്ക് എന്തുമാവാം!
പഴയതൊക്കെ മറക്കാം,
ഭാഷ മറക്കാം, മാതപിതാകളെ
അനാഥാലയത്തില്‍ ഉപേക്ഷിക്കാം, 
അനുനിമിഷം ഇണയെ മാറാം, 
ലിവിംഗ് ടോഗേതര്‍ എന്ന പേരില്‍
ആരുടെ കൂടെ വേണമെങ്കിലും 
താമസിക്കാം,
മാതൃ രാജ്യത്തിന്റെ അന്തസ്സിനെ
എന്തൊക്കെയോ ദുരൂഹതകള്‍? 
ഇത് പോലെ പരസ്യമായി അധിക്ഷേപിക്കാം.    
ആരും ഒന്നും പറയില്ല!
പറഞ്ഞാലും ആരും 
കേട്ടതായി ഭാവിക്കില്ല! 
പൊതുജനം കഴുത!

  
   




Monday, September 19, 2011

ഈ  വാചകം ഒന്ന് വായിച്ചു നോക്കൂ
"അണ്ഫോര്‍ചുനേറ്റെലി"  
ഫലം പ്രഖ്യാപിക്കുന്നത്
നമ്മുടെ ലവലി ജട്ജെസ്  ആണ്.."
ഇത് കേട്ടാല്‍ തോന്നുന്നത്     
ദൌര്‍ഭാഗ്യവശാല്‍.....
വിധി പറയുന്നത്
ഈ ഇരിക്കുന്നവര്‍ ആയിപ്പോയി  
എന്നാണു...
ഇത് ഞാന്‍ പറഞ്ഞത് അല്ല 
കേട്ടോ.

അയ്യോ ഞാന്‍ കേരളത്തിലോ, തമിള്‍ നാട്ടിലോ   
പഠിച്ച ആളാണ്‌ 
എന്റെ വളരെ പരിമിതമായ 
അറിവ് വച്ച് എനിക്ക് അങ്ങിനെ ആണ് 
മനസ്സിലായത്‌..

മലയാളം 
അധ്യാപക ദമ്പതികളുടെ മകനും
മലയാളിയും...
ആയി പോയതുകൊണ്ട്..
പറഞ്ഞുപോകുന്നതാണ്...





അങ്ങിനെ ഒരു ഹര്‍ത്താല്‍ കൂടി കഴിഞ്ഞു..
പെട്രോള്‍ വില കൂട്ടിയതിനായിരുന്നു 
ഹര്‍ത്താല്‍...
കാലഹരണപ്പെട്ട 
പരീക്ഷണം.....

വില കൂട്ടിയവരോ
അതിന്റെ ലാഭം കിട്ടുന്നവരോ
ഈ ഹര്‍ത്താല്‍  കൊണ്ട് വിഷമിച്ചില്ല
വിഷമിക്കുകയുമില്ല!
വലഞ്ഞതൊക്കെ സാധാരണക്കാരായ
പൊതുജനം. 
ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍
മുന്‍കരുതല്‍ എടുതിട്ടുണ്ടാകും.
അതൊക്കെ പോകട്ടെ..

ഇന്ന് വൈകിട്ട് എത്രയാ പെട്രോള്‍ വില?
എന്താ.. സാറെ ഉത്തരം ഉണ്ടോ?....
സാറെ എന്ന് വിളിച്ച നാവു കൊണ്ട് 
അക്ഷരം മാറ്റി വിളിപ്പിക്കല്ലേ!!!



  

Saturday, September 17, 2011

"ഒരു കൈകണ്ടാല്‍ മലയാളികള്‍ക്ക് 
ഹരം പിടിക്കുന്ന കാലമാണിതെന്ന് 
എനിക്കറിയില്ലായിരുന്നു. ശരീരഭാഗങ്ങള്‍
 പുറത്തുകാണുന്ന സെക്‌സിയായ
 വസ്ത്രങ്ങള്‍ ഞാന്‍ ധരിക്കാറുണ്ട്.
 വളരെ കംഫര്‍ട്ടബിള്‍ ആണ്."



വികൃതമലയാളീ...........
എന്താ വിചാരിച്ചിരിക്കുന്നത്...
ആണുങ്ങള്‍ മുഴുവന്‍ 
നിന്റെ ശരീരഭാഗങ്ങള്‍;
കണ്ടിട്ടു വിളറി പിടിച്ചു 
നില്‍ക്കുകയാനെന്നാണോ 
പറയുന്നത്?.
അത് കൈയ്യോ.... കക്ഷമോ...
നിതംബാമോ  ..സ്തനമോ  .....
എന്താണ് കാണാനുള്ളത്
എന്ന് എനിക്ക് മനസ്സില്ലാകുന്നില്ല..
സ്ത്രൈണതയുടെ ഒരു ലക്ഷണവും,
 ആകര്‍ഷണത്വവും   
ഈ വേഷതിനുണ്ട് എന്ന്   
ആരും പറയില്ല. 


ങ്ഹാ.....ശരിയാണ്...
എല്ലാവരും.... ഇത് ഏതാണീ 
രൂപം എന്നാ മട്ടില്‍ സഹിക്കുന്നുണ്ട് 
എന്നുള്ളത് ശരിയാണ്.
സ്വയം ക്ലിയോപാട്ര  ആകാനുള്ള 
ശ്രമം കൊള്ളാം....  
കാക്ക കുളിച്ചാല്‍ കൊക്കാകുമോ..........

      

Sunday, September 4, 2011


I am talking to you on the special occasion of Teachers' Day. On this day,Sept 5 of Every year  we gratefully remember the great educationist Dr Sarvepalli Radhakrishnan, whose dream was that "Teachers should be the best minds in the country". Hence, Teachers' Day is very important for all our people, for our students and even for all the parents, as the teachers lay the foundation for creating enlightened citizens for the nation. On this day, I would like to recall the words of teachers who helped me in shaping my life.
First of all Sreemad Vidyananda Theerdha Pada Swami.My Grand Mother, Father, and My Mother
You may wonder why I am saying about Parents and Grand Parents on this occation, they are my teachers ; The teachers in my life; what did they give me? In an integrated way it can be said, that any enlightened human being can be created by three unique characteristics. One is moral value system, the hard way. Secondly, the teacher becoming a role model. Not only does the student learn, but the teacher shapes his life with great dreams and aims. Finally, the education and learning process has to culminate in the creation of professional capability leading to confidence and will power to make a design, to make a product, to make a system, bravely combating many problems. 
What a fortune and blessing I had from my teachers.
 Every one of us in this planet creates a page in human history irrespective of who he/she is. I realize my experience is a small dot in human life, but that dot has a life and light. This light, let it light many lamps.

BEST WISHES OF TEACHERS DAY!

Saturday, September 3, 2011

മാറുന്ന മലയാള നാട്

  ഇന്നലെ ഏഷ്യാ നെറ്റില്‍ നമ്മള്‍ തമ്മില്‍ എന്ന പരിപാടി കണ്ടു 
 മാറുന്ന മലയാളി ലൈഗികത.......
വളരെ ആനുകാലികവും പ്രധാന്യമാര്‍ഹിക്കുന്നതുമായ വിഷയങ്ങള്‍ ആണ് 
ശ്രീ ബ്രിട്ടാസ് കൈകാര്യം ചെയ്യുന്നത്!. അഭിനന്ദനങ്ങള്‍!.
എന്നാല്‍ എല്ലാവരും മറന്ന ഒരു കാര്യം പ്രസ്തുത 
വിഷയത്തെ സംബന്ധിച്ചുണ്ട്.

സിനിമ, സീരിയല്‍,അല്ലെങ്കില്‍ മാധ്യമ 
പ്രവര്‍ത്തകര്‍ തുടങ്ങി പൊതുജനങ്ങള്‍ ശ്രദ്ധിക്കുന്ന 
ആരായാലും ശരി  പൊതുവേ ഉയര്‍ത്തിവിടുന്ന 
ഒരു ചിന്താ ധാര ഉണ്ട്. 
അത് ഏറ്റവും കൂടുതല്‍ 
സ്വാധീനിക്കുന്നത് യുവജനങ്ങളെ ആണ്.

അടക്കി വച്ച ലൈഗിക, അമിത ലൈഗികത
 തുടങ്ങി പല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

എന്നാല്‍ ഭാരത സംസ്കാരത്തിന് നിരക്കാത്ത 
കാര്യങ്ങള്‍ ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല. 

സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്നവരോ, 
പുരോഗമന ചിന്താഗതിക്കാരോ ആരും 
വന്നു ഭവിച്ച ഈ അധ: പതനത്തിന്റെ കാരണം 
അന്വേഷിക്കുന്നില്ല!.

കുറച്ചു നാള്‍ മുന്‍പ് ഒരു വിദേശി പൊതു ചടങ്ങിനിടെ
ശില്പ  ഷെട്ടിയെ കടന്നു പിടിച്ചു ചുംബിച്ചത് 
വിവാദമായിരുന്നു.

അയാള്‍ ചെയ്തത് 
അയാളുടെ സംസ്കാരം!
അതനുകരിക്കാന്‍ ശ്രമിക്കുന്നത്
നമ്മുടെ സംസ്കാരത്തോടുള്ള 
വെല്ലുവിളി ആണ്.

വീണ്ടും വീണ്ടും പറയേണ്ടി വന്നതില്‍ 
ഖേദമുണ്ട്!


 ശരീര ഭാഷ ശാലീനയായ ഒരു
ഭാരത സ്ത്രീയെ ആണ് പ്രതിനിധീകരിക്കുന്നത് 
എന്ന് ആര്‍ക്കും തോന്നില്ല.

ഭാരതത്തില്‍ കുടുംബ ബന്ധന്ധങ്ങള്‍ക്ക് 
കല്പിച്ചിരുന്ന സ്ഥാനം വരള്രെ  ഉന്നതമായിരുന്നു.
 അതുകൊണ്ടാണ് അരാജകത്വം ഇവിടെ ഉണ്ടാവാതിരുന്നത്‌.
അച്ഛനും,  ഭര്‍ത്താവും,  പുത്രനും 
സ്ത്രീയെ സംരക്ഷിക്കണം എന്ന്
പൂര്‍വികര്‍ പറഞ്ഞതിനെ വളച്ചൊടിക്കാന്‍ 
എത്ര പുരോഗമന വാദികള്‍ ശ്രമിക്കുന്നു.
ഭാരതീയം ആയതെന്തും പ്രത്യേകിച്ചു (ഹൈന്ദവം) 
എല്ലാം തെറ്റാണെന്ന് വിശ്വസിക്കാന്‍ ചില 
ഇടതുപക്ഷക്കാര്‍ എങ്കിലും ശ്രമിക്കുന്നുണ്ട്. 
അവരുടെ കാഴ്ചപ്പാടില്‍ സ്ത്രീകള്‍ മുന്‍ നിരയിലേക്ക് വരുന്നതിന്റെ 
ലക്ഷണം ആരെയും അന്ഗീകരിക്കാതെ, നിഷേധി എന്ന്
സര്‍വരാലും പറയിക്കപ്പെട്ടു, പരമ്പരാഗതമായ സര്‍വതിനെയും 
നിഷേധിക്കുന്ന, സമരമുഖങ്ങളില്‍ മുന്‍ നിരയില്‍ കാണുന്ന (പണ്ടത്തെ  രാത്രി സമരം ഓര്‍ക്കുക)
സ്ത്രീ രൂപങ്ങളാണ്.

യൌവനത്തിന്റെ മുഖമുദ്രയായ ചോദ്യം ചെയ്യാനുള്ള  വാസനയെ 
ഇങ്ങനെ ഒരു ദൈന്യതയിലേക്ക്‌ വഴി തിരിച്ചു വിട്ടത് ആരാണ് ?.
അവര്‍ക്കൊക്കെ ഭൌതികമായ വിഭ്രമം സൃഷ്ടിച്ചു കൊടുത്തത് 
ആരൊക്കെയാണ്?.

മുറി മലയാളവും , വിശാലമാനസ്സെന്ന കുല്‍ത്സിത സങ്കല്പവുമൊക്കെ
ചേര്‍ത്ത്  മലയാളിയെ മലയാളി അല്ലാതാക്കുന്ന ആരെയും
സ്വീകരിക്കാനോ, അവരുടെ അഭിപ്രായങ്ങള്‍ സംപ്രേഷണം 
ചെയ്യാനോ ഒരു ചാനലുകാരും തയ്യാര്‍ ആകരുത് .

പരിപാടികളുടെ അവതാരകര്‍ ആകാന്‍ വിളിക്കുന്നവരുടെ 
കുടുംബപശ്ചാതലം, വിദ്യാഭ്യാസം, ഭാഷാശുദ്ധി, ദേശസ്നേഹം, 
ഭാരതീയ മൂല്യങ്ങളോടുള്ള ബഹുമാനം, പെരുമാറ്റ രീതി എന്നിവ 
പരിശോധിച്ച് മാത്രമേ നിയമിക്കൂ എന്നൊരു 
നിര്‍ബന്ധ ബുദ്ധി വേണ്ടപ്പെട്ടവര്‍ കാണിച്ചാല്‍
പകുതി സാമൂഹ്യ വിപത്ത് ഒഴിവാകും!