ഇന്നലെ ഏഷ്യാ നെറ്റില്‍ നമ്മള്‍ തമ്മില്‍ എന്ന പരിപാടി കണ്ടു
മാറുന്ന മലയാളി ലൈഗികത.......
വളരെ ആനുകാലികവും പ്രധാന്യമാര്‍ഹിക്കുന്നതുമായ വിഷയങ്ങള്‍ ആണ്
ശ്രീ ബ്രിട്ടാസ് കൈകാര്യം ചെയ്യുന്നത്!. അഭിനന്ദനങ്ങള്‍!.
എന്നാല്‍ എല്ലാവരും മറന്ന ഒരു കാര്യം പ്രസ്തുത
വിഷയത്തെ സംബന്ധിച്ചുണ്ട്.
സിനിമ, സീരിയല്‍,അല്ലെങ്കില്‍ മാധ്യമ
പ്രവര്‍ത്തകര്‍ തുടങ്ങി പൊതുജനങ്ങള്‍ ശ്രദ്ധിക്കുന്ന
ആരായാലും ശരി പൊതുവേ ഉയര്‍ത്തിവിടുന്ന
ഒരു ചിന്താ ധാര ഉണ്ട്.
അത് ഏറ്റവും കൂടുതല്‍
സ്വാധീനിക്കുന്നത് യുവജനങ്ങളെ ആണ്.
അടക്കി വച്ച ലൈഗിക, അമിത ലൈഗികത
തുടങ്ങി പല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.
എന്നാല്‍ ഭാരത സംസ്കാരത്തിന് നിരക്കാത്ത
കാര്യങ്ങള്‍ ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല.
സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്നവരോ,
പുരോഗമന ചിന്താഗതിക്കാരോ ആരും
വന്നു ഭവിച്ച ഈ അധ: പതനത്തിന്റെ കാരണം
അന്വേഷിക്കുന്നില്ല!.
കുറച്ചു നാള്‍ മുന്‍പ് ഒരു വിദേശി പൊതു ചടങ്ങിനിടെ
ശില്പ ഷെട്ടിയെ കടന്നു പിടിച്ചു ചുംബിച്ചത്
വിവാദമായിരുന്നു.
അയാള്‍ ചെയ്തത്
അയാളുടെ സംസ്കാരം!
അതനുകരിക്കാന്‍ ശ്രമിക്കുന്നത്
നമ്മുടെ സംസ്കാരത്തോടുള്ള
വെല്ലുവിളി ആണ്.
വീണ്ടും വീണ്ടും പറയേണ്ടി വന്നതില്‍
ഖേദമുണ്ട്!
ശരീര ഭാഷ ശാലീനയായ ഒരു
ഭാരത സ്ത്രീയെ ആണ് പ്രതിനിധീകരിക്കുന്നത്
എന്ന് ആര്‍ക്കും തോന്നില്ല.
ഭാരതത്തില്‍ കുടുംബ ബന്ധന്ധങ്ങള്‍ക്ക്
കല്പിച്ചിരുന്ന സ്ഥാനം വരള്രെ ഉന്നതമായിരുന്നു.
അതുകൊണ്ടാണ് അരാജകത്വം ഇവിടെ ഉണ്ടാവാതിരുന്നത്.
അച്ഛനും, ഭര്‍ത്താവും, പുത്രനും
സ്ത്രീയെ സംരക്ഷിക്കണം എന്ന്
പൂര്‍വികര്‍ പറഞ്ഞതിനെ വളച്ചൊടിക്കാന്‍
എത്ര പുരോഗമന വാദികള്‍ ശ്രമിക്കുന്നു.
ഭാരതീയം ആയതെന്തും പ്രത്യേകിച്ചു (ഹൈന്ദവം)
എല്ലാം തെറ്റാണെന്ന് വിശ്വസിക്കാന്‍ ചില
ഇടതുപക്ഷക്കാര്‍ എങ്കിലും ശ്രമിക്കുന്നുണ്ട്.
അവരുടെ കാഴ്ചപ്പാടില്‍ സ്ത്രീകള്‍ മുന്‍ നിരയിലേക്ക് വരുന്നതിന്റെ
ലക്ഷണം ആരെയും അന്ഗീകരിക്കാതെ, നിഷേധി എന്ന്
സര്‍വരാലും പറയിക്കപ്പെട്ടു, പരമ്പരാഗതമായ സര്‍വതിനെയും
നിഷേധിക്കുന്ന, സമരമുഖങ്ങളില്‍ മുന്‍ നിരയില്‍ കാണുന്ന (പണ്ടത്തെ രാത്രി സമരം ഓര്‍ക്കുക)
സ്ത്രീ രൂപങ്ങളാണ്.
യൌവനത്തിന്റെ മുഖമുദ്രയായ ചോദ്യം ചെയ്യാനുള്ള വാസനയെ
ഇങ്ങനെ ഒരു ദൈന്യതയിലേക്ക് വഴി തിരിച്ചു വിട്ടത് ആരാണ് ?.
അവര്‍ക്കൊക്കെ ഭൌതികമായ വിഭ്രമം സൃഷ്ടിച്ചു കൊടുത്തത്
ആരൊക്കെയാണ്?.
മുറി മലയാളവും , വിശാലമാനസ്സെന്ന കുല്‍ത്സിത സങ്കല്പവുമൊക്കെ
ചേര്‍ത്ത് മലയാളിയെ മലയാളി അല്ലാതാക്കുന്ന ആരെയും
സ്വീകരിക്കാനോ, അവരുടെ അഭിപ്രായങ്ങള്‍ സംപ്രേഷണം
ചെയ്യാനോ ഒരു ചാനലുകാരും തയ്യാര്‍ ആകരുത് .
പരിപാടികളുടെ അവതാരകര്‍ ആകാന്‍ വിളിക്കുന്നവരുടെ
കുടുംബപശ്ചാതലം, വിദ്യാഭ്യാസം, ഭാഷാശുദ്ധി, ദേശസ്നേഹം,
ഭാരതീയ മൂല്യങ്ങളോടുള്ള ബഹുമാനം, പെരുമാറ്റ രീതി എന്നിവ
പരിശോധിച്ച് മാത്രമേ നിയമിക്കൂ എന്നൊരു
നിര്‍ബന്ധ ബുദ്ധി വേണ്ടപ്പെട്ടവര്‍ കാണിച്ചാല്‍
പകുതി സാമൂഹ്യ വിപത്ത് ഒഴിവാകും!
1 comment:
chettan paranja karyagal valare seriyanu.
Post a Comment