Sunday, February 19, 2012

 കാമ വാസനയില്‍  നിന്ന് മാത്രമേ   സ്നേഹ ബന്ധങ്ങള്‍ തുടങ്ങുന്നുള്ളൂ
എന്നൊരു ധ്വനി താങ്കള്‍ക്ക് തോന്നിയെങ്കില്‍ ക്ഷമിക്കുക
അങ്ങനെ അല്ല ഞാനുദ്ദേശിച്ചത്..
കൂടുതലും അങ്ങിനെയാനെന്നാണ്.
ലൈംഗിക കാര്യങ്ങള്‍ ഉള്‍പ്പടെ വ്യക്തിപരമായ
മിക്കവാറും എല്ലാ കാര്യങ്ങളും തുറന്നു പറയാവുന്ന, പറയുന്ന 
പെണ്‍ സൌഹൃദങ്ങള്‍ എനിക്കുണ്ട്.
അതിനര്‍ത്ഥം ഞാനൊരു അത്യന്താധുനികന്‍ ആണെന്നൊന്നുമല്ല.
മറിച്ച് എന്തിനു എവിടെ
അതിര്  കല്‍പ്പിക്കണം എന്ന് തീരുമാനിക്കാന്‍
എനിക്കും എന്‍റെ സുഹൃത്തുക്കള്‍ക്കും കഴിയും എന്നതാണ്.   
പിന്നെ ഈ കാലഘട്ടത്തിലെ പ്രശ്നം ഇതൊന്നുമല്ല .
ഏഴുപത് - എണ്‍പത് കളിലെ തീക്ഷ്ണ യൌവ്വനംങള്‍ ആണ് ഇന്നത്തെ
അച്ഛനമ്മമാര്‍  ! അവര്‍ക്ക്: ചിലര്‍ക്കെങ്കിലും: മക്കളുടെ
വൈകാരിക മാനസിക വികാസത്തിനു  ശ്രദ്ധ നല്‍കാന്‍ കഴിയുന്നില്ല.
ടീനാജു കാരായ കുട്ടികളോ?
ഇന്റര്‍നെറ്റ്‌, സുഹൃത്തുക്കള്‍, നിലവാരമില്ലാത്ത
പുസ്തകങ്ങള്‍ എന്നിവയില്‍ നിന്ന്
കിട്ടുന്ന അപൂര്‍ണമായ അറിവ് വെച്ചാണ്
ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍
തയ്യാറെടുക്കുന്നത്. ഇതൊക്കെ മക്കളോട് പറയുവാന്‍ കഴിയുമോ
എന്ന് നെറ്റി ചുളിക്കുന്നവര്‍ തന്നെയാണ് ഇതിനൊക്കെ ഉത്തരവാദികള്‍..
 എല്ലാതരത്തിലും ലോകത്തിനൊപ്പം  എന്ന് ഊറ്റം
കൊള്ളുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്
സമൂഹം ഇത്ര പരിഷ്കൃതമാവുന്നതിന്   മുന്‍പ്
ഏതാണ്ട് ഇരുപത്തി ഏഴു വര്ഷം മുന്‍പ്;
അധ്യാ പക നാ യി രു ന്ന  എന്‍റെ അച്ഛന്‍: അദ്ദേഹത്തിന്റെ ഗ്രന്ഥ ശേഖരത്തില്‍ നിന്നും
ലൈംഗിക, മനശ്ശാസ്ത്ര പുസ്തകങ്ങള്‍ ഹൈ സ്കൂള്‍ വിദ്യാര്‍ഥി
ആയിരുന്ന എനിക്ക് തരികയും ഇത് നല്ലതുപോലെ വായിച്ചു
മനസ്സിലാക്കണം എന്ന് പറയുകയും ചെയ്തു.
കഴിഞ്ഞ പതിന്നാലു വര്‍ഷമായി സുഖകരമായ
ദാമ്പത്യം നയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നതിന്റ്റ്
അടിസ്ഥാനം   അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു..!
പിന്നെ എനിക്ക് എന്നെപ്പോലെ തന്നെ സ്ത്രീ ലൈംഗികതയെയും അറിയാം.
അല്ലെങ്കില്‍ ഞാന്‍ അത് അറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കും..
ഇണയുമായി   എന്തുമാവാം പരിധികളില്ല, നിയന്ത്രണങ്ങള്‍ ഇല്ല
ഒന്ന് മാത്രം രണ്ടു പേര്‍ ക്കും താല്‍പര്യവും തൃപ്തിയും ഉണ്ടാവണം
അത് രണ്ടുപേരുടെയും ഉത്തരവാദിത്വം ആണ്..!

 കേരളത്തിലെ സാധാരണ കുടുംബങ്ങളിലെ അവസ്ഥ ഒന്ന് നോക്കൂ
മക്കള്‍ പ്രായമായി കല്യാണവും കഴിഞ്ഞു കൊച്ചു മക്കളുമായി സമാധാനത്തോടെ
ജീവിക്കുന്നു എന്ന് പുറം ലോകം കാണുന്ന അമ്പതു വയസ്സിനു മേലെ ഉള്ളവരുടെ സ്ഥിതി എന്താണ്.?

മക്കള്‍ കല്യാണം കഴിച്ചു കുട്ടികള്‍ ഉണ്ടായത് കൊണ്ട് അവരുടെ ലൈംഗികത മരവിക്കുമോ..?
മകന്‍റെ ഭാര്യ എന്ത് കരുതും എന്ന് കരുതി ഭര്‍ത്താവുമൊത്ത്   ഒരു മുറിയില്‍ കിടക്കാത്ത എത്രയോ സ്ത്രീകള്‍ ഉണ്ട്..! ആരെന്തു കരുതിയാലും ഭാര്യയും ഭര്‍ത്താവുമൊത്ത്   ഒരു കട്ടിലില്‍ കിടക്കാന്‍ അവസരം വേണം.
പെന്‍ഷന്‍ ആയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ ഒരു സുഹൃത്ത്‌ ശരീര വേദന കാരണം ഭാര്യക്ക് ബന്ധപ്പെടാന്‍ താല്പര്യം ഇല്ല എന്ന് പറഞ്ഞു.. ലൈംഗിക ശിശിരം ഒന്നുമല്ല
 ഇതുപോലെ ഉള്ള പല പ്രശ്നങ്ങളും ആണ്    കാരണം     

ബ്രിട്ടനിലെ മെഴുകു മ്യൂസിയത്തില്‍  നൂറ്റി അഞ്ചാമത്തെ വയസ്സില്‍ മരിച്ച ഒരാളുടെ പ്രതിമ ഉണ്ട്.
അദ്ദേഹത്തിന്   ആ മ്യൂസിയത്തില്‍ ഇടം നല്‍കിയത് എന്താണെന്നോ..?
നൂറ്റി മൂന്നാമത്തെ വയസ്സില്‍ കല്യാണം കഴിച്ചു.  ഒരു കുട്ടി ജനിച്ചു..
ഇതൊന്നുമല്ല പ്രധാനം...
മുന്‍പ് തന്നെ ഒട്ടനവധി ബലാത്സംഗ ക്കേസുകളില്‍ പ്രതി ആയിരുന്ന
ഇയാള്‍ നൂറ്റി നാലാമത്തെ വയസ്സില്‍ കൂട്ടുകാരന്റെ ഭാര്യയെ
ബലാല്‍സംഗം ചെയ്തതിനു
ശിക്ഷിക്കപ്പെട്ടു....  
ലൈംഗികതക്ക്   പ്രായമില്ല....
അവസരവും സ്വച്ഛതയും ആണ് വേണ്ടത്...
തൊണ്ണൂറു ശതമാനം ലൈംഗിക മരവിപ്പും ഒരു അസുഖമല്ല..
മാനസിക അവസ്ഥയാണ്..
പ്രത്യേകിച്ചും സ്ത്രീകളുടെ......  
ഇത് മനസ്സിലാക്കിയില്ലെങ്കില്‍ അമ്പത് കഴിഞ്ഞവരുടെ എന്നല്ല
ഊഷ്മളമായ ലൈംഗികത ഇല്ലായ്മ  ഒരുപ്രശ്നമാവുകതന്നെ ചെയ്യും...!