Saturday, February 25, 2012

 ചില ഉമ്മച്ചന്‍ കുറിപ്പുകള്‍....!!!!!
ദൈവം എന്ന് കേട്ടാല്‍ ഉടനെ ഹൈന്ദവ  ദൈവങ്ങളെ ഓര്‍മ വരികയും 
അത്യന്താധുനികന്‍ ആണ് എന്ന് തോന്നിപ്പിക്കാന്‍ 
ആ ദൈവങ്ങളെ നാല് തെറി  പറയുകയും  ചെയ്യുന്നതാണ് 
പുതിയ മതേതര ആശയം  .. 
അല്ലെങ്കില്‍  ചരിത്രത്തി ന്റെ    ഭാഗമായിരുന്ന കേരള 
ക്ഷേത്രങ്ങളെ, അവിടുത്തെ ആചാരങ്ങളെ  അടച്ചാക്ഷേപിക്കാന്‍
 മലയാളി എങ്കിലും ഒന്ന് മടിച്ചേനെ....!
ശാസ്ത്രീയമായതോ, സാംസ്കാരിക ചുറ്റുപാടില്‍ അധിഷ്ടിതമായതോ  
അല്ലാത്ത ഒരു ആചാരം പോലും കേരളീയ ക്ഷേത്രങ്ങളില്‍ ഇല്ല!.
എന്നാല്‍ അതിനെ സ്വാര്‍ഥ ലാഭത്തിനായി മാറ്റിമറിച്ചത്‌ മാത്രം കണ്ടു
കൊണ്ടു അഭിപ്രായം പറയുന്നവര്‍ 
 മലയാളികള്‍ ആണ് എന്ന് കാണുമ്പോള്‍ ദുഃഖം തോന്നുന്നു..!   
  
 
മഴവില്‍ മനോരമയില്‍ ശ്രീ ശ്രീകണ്ഠന്‍ നായര്‍   അവതരിപ്പിക്കുന്ന പരിപാടി കണ്ടു.
  സ്കൂളു കളിലെ കുട്ടികള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ കേട്ടിട്ട് 
സന്തോഷം തോന്നിയില്ല.. 
പ്രധാനമായും ട്യൂഷന്‍ ടീ ച്ചേഴ്‌സിനെ കു  റി ച്ചു
"സ്കൂളിലെ അദ്ധ്യാപകരുടെ അത്ര പരിചയവും കഴിവും ട്യൂഷന്‍ 
ടീച്ചര്മാര്‍ക്കില്ല എന്ന്.."            
ഇതു   ആ കുട്ടിയുടെ   അഭിപ്രായം ആണ് എന്ന്
തോന്നുന്നില്ല...!
ട്യൂഷന് പോകുന്നവരെ കളിയാക്കുന്ന സ്വഭാവം പണ്ടേ ടീച്ചര്‍ മാര്‍ക്കുള്ളതാണ്.
ഇക്കാലത്തും അത് തുടരുന്നുണ്ടാവണം, കൂടെ തുച്ഛമായ തുകക്ക് 
വലിയൊരു സേവനം ചെയ്യുന്ന ട്യൂഷന്‍ അധ്യാപകരെ 
പുശ്ചിച്ചു സംസാരിക്കലും.... 

സ്കൂളില്‍ അദ്ധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഒരു സമിതി 
സന്ദര്‍ശനം നടത്തും എന്ന് കേട്ടു. കുറെയൊക്കെ വിവരങ്ങള്‍ അപ്പോളറിയാം.
സ്വന്തം താല്‍പര്യപ്രകാരം ടീച്ചിംഗ് ഒരു പ്രൊഫഷന്‍ ആയി തിരഞ്ഞെടുത്ത എത്ര ടീച്ചര്‍മാര്‍ ഉണ്ട് ?

പണ്ട് കാലങ്ങളിലേതു പോലെ, ഏത് വിഷയത്തെക്കുറിച്ചും ഉള്ള കുട്ടി ക ളു ടെ   സംശങ്ങള്‍ 
തീര്‍ത്തു കൊടക്കാന്‍ കഴിവുള്ളവര്‍ എത്ര പേരുണ്ട്?
 അല്ലെങ്കില്‍ അത് കണ്ടു പിടിച്ചു കുട്ടികളെ ബോധ്യപ്പെടുത്താനുള്ള സന്നദ്ധത   എത്ര പേര്‍ക്കുണ്ട്? 

എത്ര അദ്ധ്യാപകര്‍ ലെസ്സണ്‍ പ്ലാന്‍ തയ്യാറാക്കുന്നുണ്ട്?

എത്ര സ്കൂളുകളില്‍   അത് കൃത്യമായി പരിശോധിക്കപ്പെടുന്നുണ്ട് ?

ഏണ്‍ ലീവ്  ഉള്‍പ്പടെ ഉള്ള ആണ്  കൂല്യങ്ങലോടെ 
 പ്രഖ്യാപിക്കപ്പെടുന്ന ഇന്‍ സര്‍വിസ്   കോഴ്സ് കള്‍ക്ക് പോകാന്‍ 
എത്ര അദ്ധ്യാപകര്‍ താല്പര്യപ്പെടുന്നുണ്ട്.

"ആശയ വിശദീകരണം" എന്നാ കാര്യത്തില്‍ എത്ര അദ്ധ്യാപകര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുണ്ട്?
 
വിജയ ശതമാനം എങ്ങിനെ എങ്കിലും കൂട്ടണം എന്നുള്ള ദീര്‍ഘ വീക്ഷണം ഇല്ലാത്ത
തീരുമാനങ്ങള്‍ ആണ് വിദ്യാര്‍ഥികളുടെയും    , അതുവഴി ഭാവിയിലെ 
അദ്ധ്യാപകരുടെയും നിലവാരം കുറക്കുന്നത്.
പണ്ടു മുതലേ ക്ലാസുകളില്‍ കേള്‍ക്കുന്ന ഒന്നാണ് 
"നീ ഒക്കെ പഠിച്ചില്ലെങ്കിലും എനിക്ക് ശമ്പളം കിട്ടും..! 
പിന്നെ എനിക്കെന്താ   ..?"

വിദ്യാര്‍ത്‌ഥി    തുടര്‍ച്ചയായി പരാജയപ്പെടുകയോ, കുറഞ്ഞ മാര്‍ക്ക് വാങ്ങുകയോ ചെയ്‌താല്‍  
ട്യൂഷന്‍ കാശ് കിട്ടില്ല..! കുട്ടികളെയും..!
 
ആലോചിച്ചു നോക്കൂ......  
കൂടുതല്‍ പ്രതിബദ്ധത ആര്‍ക്കാരായിരിക്കും..?
ആത്‌മാര്‍ഥത കൊണ്ടാണെങ്കിലും ജീവിക്കാനാണെങ്കിലും  ..!