Saturday, February 4, 2012

മനസ്സ് വിക്ഷുബ്ധമാകുന്ന
സന്ധ്യകളില്‍ അഭയം തേടാന്‍ 
മറ്റൊന്നില്ലാതെ വരുമ്പോഴെല്ലാം     
കലേശ്വര്‍ തുളസിത്തറയില്‍ 
വിടര്‍ന്നു നില്‍ക്കുന്ന പിച്ചിപ്പൂവിലേക്ക്  
നോക്കും

ഒരു ജന്മത്തിന്റെ പ്രതിസ്ഫുരണം പോലെ
ചുറ്റും ഉയര്‍ന്നു വളരുന്ന 
ഇരുട്ടിനോട്‌ പട വെട്ടൂന്ന ആ കുഞ്ഞു പൂവ് 
ഒത്തിരി ഒത്തിരി പ്രത്യാശയും, ആത്മധൈര്യവും 
എല്ലാം അയാള്‍ക്ക്‌ നല്‍കും....

രണ്ടുമൂന്നു ദിവസമായി 
കലേശ്വര്‍ ആകെ അസ്വസ്ഥനായിരുന്നു...

ആദ്യമായി കോമളയെ കണ്ട 
അയാള്‍ ഒരിക്കലും മറക്കാത്ത 
ഒരു വേനല്‍ക്കാലം....

അന്ന് വരെ ഉള്ളിലുള്ളതൊന്നും 
തുറന്നു പറയാതെ
ഒരു ഏകാന്ത പഥികനെപ്പോലെ
തന്റെ തീരെ തൃപ്തമല്ലാത്ത
ദിനചര്യകളില്‍ മുഴുകി കഴിഞ്ഞിരുന്നു
അയാള്‍....

ആര്‍ക്കിയോളജി ഡിപാര്‍ട്ട്മെന്റിലെ
ഉദ്യോഗസ്ഥയായിരുന്നു കോമള.
     
ആര്‍ട്ട് ഗാലറി കാണുവാന്‍ പലപ്പോഴും 
ഒറ്റക്കോ ഏതെങ്കിലും സുഹൃത്തുക്കളും ഒന്നിച്ചോ 
പോവുമ്പോള്‍ മാത്രമാണ് അയാള്‍ 
അവളെ കണ്ടിട്ടുള്ളത്..

അസാമാന്യ മെയ് വഴക്കമുള്ള 
ഒരു നൃത്തക്കാരിയെ അനുസ്മരിപ്പിച്ചു
അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട അവളെ അത്ര 
പെട്ടെന്ന് മറക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല....
        
മറക്കെണ്ടിവന്നതോ..?
ഒട്ടൊക്കെ സ്വയംകൃത അനര്‍ത്ഥം എന്ന്
പറയാവുന്ന ഒരു നാടകാന്ത്യം..

പെയ്തു   തീരാത്ത മേഘങ്ങള്‍ക്കും 
വേനലിന് വഴി മാറേണ്ടി വരും.
അവ മുഖം വീര്‍പ്പിച്ചിരിക്കുന്നു
അല്ലെങ്കില്‍ തങ്ങളെ  നിര്‍ദയം തള്ളി മാറ്റുന്ന 
കാറ്റിനോട് എന്തുപറയാന്‍..

ഇന്നലെ ഉത്സവങ്ങള്‍ 
ഉറഞ്ഞു തുള്ളൂന്ന  തെയ്യങ്ങള്‍
ആടിത്തിമിര്‍ക്കുന്ന വേഷങ്ങള്‍.....
എല്ലാ വേഷങ്ങളും അടിത്തീര്‍ന്നു,
തുള്ളി ത്തളര്‍ന്നു തെയ്യങ്ങള്‍  ,

ഒരുപക്ഷെ ഒരു ഇടവേള...
എങ്കിലും അനിവാര്യവും 
അത്യന്തവും ആയ 
വിധി....
വേദനകള്‍ അഗ്നിനാമ്പുകള്‍   ആവുന്നു...

നിറയുന്ന കണ്ണുകള്‍ക്കും,
വിതുമ്പുന്ന ചുണ്ടുകള്‍ക്കും 
നേര്‍  നില്ക്കാനാവാതെ
മുഖം പൊത്തിയപ്പോള്‍    
ഇടിമുഴക്കം പോലെ 
ആ ദ്വക്ഷരി...
"വിട..."
പിന്നാലെ..
മനസ്സിന്റെ അഗാഥതലങ്ങളില്‍  
പ്രതീക്ഷയുണര്‍ത്തി  
കടന്നു പോയ
ഒരിളം കാറ്റിന്റെ 
ഗദ്ഗദം..
"വീണ്ടും കാണാം" 

മറക്കാം പെരുക്കും നടുക്കങ്ങളെല്ലാം 
മറക്കാം തിളയ്ക്കുന്ന ദ്വേഷങ്ങളെല്ലാം         
മറക്കാം പിളര്‍ക്കും  ദുരന്തങ്ങളെല്ലാം  
മറക്കാം ഉയിര്‍ക്കും മൃദു സ്പന്ദമെല്ലാം   
മറക്കാം ഉണര്‍ത്തും കുളിര്‍ സ്പര്‍ശമെല്ലാം    
മറക്കാം ചതി ച്ചോരു തൂമനദ ഹാസം    
മറക്കാം നിനക്കാത്ത നഷ്ട ങ്ങളെ ല്ലാം  
മറക്കാം തിരിഞ്ഞൊന്നു നോക്കാതെ പോവാം 
ശ്രമിക്കാം മറക്കാതെ  ഓര്‍ക്കാതിരിക്കാന്‍       
                                                                                                                                                                                                                                                                                                                                                                                                                                                                                
      

No comments: