നഷ്ടപ്പെടുവാന്‍
മാത്രമായി ഒരു നേടല്‍ ..!
അതായിരുന്നൂ
കലേശ്വറിനു കോമള !
ഇനി ഒരി ക്ക ലും
തമ്മില്‍ കാണുവാന്‍ കഴിയില്ല എന്ന്
മനസ്സിലാക്കിയ ദിവസം
കലേശ്വര്‍ ഉറങ്ങിയതേ ഇല്ല...!
അവള്‍ തന്നില്‍ എത്രമാത്രം
സ്വാധീനം ചെലുത്തിയിട്ടുണ്ട്
എന്ന് അയാള്‍ തിരിച്ചറിഞ്ഞ
ദിവസം കൂടി ആയിരുന്നു അന്ന്..
ആദ്യ ദിവസം മുതല്‍ ഓരോരോ
സംഭവങ്ങളും മനസ്സിലേക്കോടി എത്തി..
മടിയില്‍ പാതി മടങ്ങിയിരുന്ന
നോവല്‍ കസേരയില്‍ വച്ച്
കലേശ്വര്‍ പടിപ്പുരയിലേക്ക്
ഒന്ന് നോക്കി
അപ്പുറം ഇളം ചുവപ്പാര്‍ന്ന
ചക്രവാളവും
മണ്ണിന്റെ മദിപ്പിക്കുന്ന
നിറം അപ്പാടെ മായിച്ചു കളഞ്ഞു
കറുപ്പിന്റെ പുതപ്പണിയിച്ച
ടാര്‍ റോഡും,
എത്രയോ സന്ധ്യകളില്‍
അത്യുത്സാഹത്തോടെ
ഓടി എത്തി പ്രണയ
പാരവശ്യത്തിന്റെ
ആത്മഗതങ്ങളും നെടുവീര്‍പ്പുകളും
കൊണ്ട് പൊതിഞ്ഞു
ഹൃദയം ഹൃദയത്തിനു
നല്‍കിയ സമ്മാനം ഏറ്റുവാങ്ങിയ
തുളസിത്തറയും..ചേര്‍ന്ന
ദൃശ്യം ...
ഒരു കുളിരും ഒപ്പം
ഒരു നടുക്കവും
അയാളില്‍ ഉണര്‍ത്തി ...
No comments:
Post a Comment