കലേശ്വര്‍ ..ജീവനില്‍ തന്നെ കൊത്തിവച്ച ..പേര്.
എന്നും..
കുളിരുന്ന
സന്ധ്യകളിലും, പൊരി യുന്ന
വേനല്‍ രാവുകളിലും,
ഏകാന്തതയുടെ നോവിക്കുന്ന
ദിവസങ്ങളില്‍..
കലേശ്വര്‍..
ഗത കാല സ്മരണകളില്‍
ലയിച്ചിരിക്കും..
ഒരു തൂവല്‍ സ്പര്‍ശം പോലെ അയാളുടെ
ജീവിതത്തില്‍ വന്നു പോയ
ലാസ്യ മനോഹരിയായ
രണ്ജിനിയും...
ഒരു കൊടുങ്കാറ്റു പോലെ
പോയ്മറഞ്ഞ
മദാലസയായ ...
ഇന്ദുവും..
എങ്കിലോ..
സ്ത്രൈണതയുടെ
മനോഹാരിത മുഴുവന്‍
അയാള്‍ക്ക് പകര്‍ന്നു നല്‍കിയ...
ഒരു ജീവിതം മുഴുവന്‍ ഒന്നിച്ചു ജീവിച്ചു
തീര്‍ക്കാന്‍ കൊതിച്ച
കോമള...
തൃപ്പൂണിത്തുറ വംശം
ഇളംതലമുറ
കൊച്ചുതമ്പുരാട്ടി...
അയാളുടെ സര്‍വ വഷളത്തരങ്ങളും...
അറിഞ്ഞു കൊണ്ട് ...
അയാളിലേക്ക് അലിഞ്ഞിറങ്ങിയ
കോമളം കൃഷ്ണ വര്‍മ...
കോമള..
ആ പേര്...
കലേശ്വര്‍ ..
ജീവനില്‍ തന്നെ കൊത്തിവച്ചു...
പൂക്കളിലും ...
നക്ഷത്രങ്ങളിലും...
കാണാന്‍ കൊതിച്ചു...
അവള്‍
തന്‍റെ വികാരങ്ങളില്‍
പെയ്തിറങ്ങുമ്പോള്‍..
കഥകള്‍ കേട്ടിരിക്കുംപോള്‍..
അലസമായ
ചെയ്തികളെ വിമര്‍ശിക്കുമ്പോള്‍..
മദ്യപിച്ചതിന് പിണങ്ങി ഇരിക്കുമ്പോള്‍..
സിഗരട്ട് കയ്യില്‍ നീന്നു വാങ്ങി
എറിഞ്ഞു ..വേദനിപ്പിക്കാതെ ചെവിക്കു
നുള്ളുമ്പോള്‍ ..
ഒരു വേഴാമ്പലിനെ
വാങ്ങിത്തരാമോ എന്ന് ചോദിച്ചതിന്
കളിയാക്കിയപ്പോള്‍
ഒരാഴ്ച മിണ്ടാതെ നടന്നപ്പോള്‍...
അവളുടെ ഗന്ധമാണ്
സ്ത്രീയുടെ ഗന്ധം
എന്ന് തിരിച്ചറിഞ്ഞിട്ടും ....
അവളില്ലാതെ ഒരു ദിവസം പോലും
കഴിയാന്‍ ആവില്ല എന്ന്
ഒരു നൂറ് ആവര്‍ത്തി
ഉരുവിട്ടുറപ്പിച്ചിട്ടും
ഏന്തേ
കോമള കലേശ്വറിന്റേതായില്ല ...
ഉത്തരമില്ലാത്ത ആ ചോദ്യത്തിനു
മുന്‍പില്‍ ഒന്ന് പകച്ചു പോയി
അയാള്‍...
മെല്ലെ വീശുന്ന കാറ്റില്‍
തുളസിത്തറയിലെ തുളസിയും
ചന്ദ്രക്കല പോലെ
പിച്ചിയും മത്സരിച്ചാടി ....
സന്തൂറും, ലാക്ടോ കലാമിനും
ചേര്‍ന്ന മൃദുവായ ഗന്ധം
കലേശ്വറിനെ ചുറ്റി കടന്നു പോയി..
ഇങ്ങിനി വരാത്ത വണ്ണം
മറഞ്ഞ ആ സന്ധ്യകളെ ഓര്‍ത്തു കൊണ്ട്
കഭീ... കഭീ... യില്‍ മുഴുകി
കലേശ്വര്‍ കണ്ണുകള്‍ അടച്ചു.....
കലേശ്വര്‍ കണ്ണുകള്‍ അടച്ചു.....
.
No comments:
Post a Comment