മറ്റൊരു സുവര്‍ണ കാലം.
പതിവ് പോലെ
ആറ് മണിയോട് അടുത്ത്
കലേശ്വര്‍ തന്റെ പ്രിയപ്പെട്ട
മൂലയില്‍ വന്നിരിക്കുമ്പോള്‍
സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു
"തെക്കന്‍ ചായ്വാണ്...
നേരത്തെ സന്ധ്യ ആകും ..."
അകത്തു നിന്നും
വലിയമ്മ പറയുന്നത് പോലെ
അയാള്‍ക്ക് തോന്നി..
ഒന്നും ചെയ്യുവാന്‍ ബാക്കി
ഇല്ലാത്ത ഒരു നിസ്വന്‍ ...
എന്താണ്..
പ്രതീക്ഷിക്കേണ്ടത്.......
പ്രിയപ്പെട്ട എന്തോ ഒന്ന്
അകന്നുപോയത്.....
ഇനി ഒരിക്കലും സ്വന്തമാക്കാന്‍
കഴിയില്ല എന്ന് ബോധ്യമുള്ള
ഒന്നിനെ വിടചൊല്ലി പിരിയല്‍
എന്താണ് ഇവിടെ സംഭവിക്കുന്നത്...
ഇല്ല..... ഈ അടുത്ത കാലത്തെങ്ങും
അങ്ങനെ ഒന്ന് അയാളുടെ ജീവിതത്തില്‍
ഉണ്ടായിട്ടില്ല...
പിന്നെ എന്താണ്
കോമള ഒരിക്കല്‍
കളിയാക്കി ചോദിച്ചത് പോലെ
" കുറെ പെണ്ണുങ്ങളും അവരുമായി
ചേര്‍ന്ന് ചില സ്വപ്നങ്ങളും...
ഇയാളെന്താ ഖുശ്വന്ത് സിംഗ് ആണോ...
ഒരു സഖിമാരും ഞാനും
എഴുതാമോ..."
പ്രവാസത്തിനു വിരാമമിടാന്‍ തീരുമാനിച്ചു
മുപ്പത്തി ഒന്ന് വര്‍ഷം മുന്‍പു ആണ്
എറണാകുളത്തിന്റെ
മായിക ലഹരിയില്‍ അയാള്‍
മുങ്ങിപ്പോയതു . ...
റവന്യു വകുപ്പില്‍ ക്ലാര്‍ക്ക് ആയി
ഉദ്യോഗത്തില്‍ പ്രവേശിച്ച
കാലം....
അത് അയാളുടെ ജീവിത ത്തിലെ
മറ്റൊരു സുവര്‍ണ കാലം...
ആയിരുന്നു......
അവിടെയാണ് കലേശ്വറിന്റെ ജീവിതത്തെ
ആകെ മാറ്റി മറിച്ച.......
തീവ്ര അനുരാഗവും,
അനുഭൂതികളും, വിവാഹവും
എല്ലാത്തിനും സാക്ഷി ആയ
എല്ലാത്തിനും സാക്ഷി ആയ
മറൈന്‍ ഡ്രൈവും ......
No comments:
Post a Comment