സ്നേഹത്തിന്റെ അടയാളം ..
ബോഗന്‍ വില്ലച്ചുവട്ടില്‍
സൈഗാളിന്റെ രാജകുമാരിയെ
ഉറക്കി കഴിഞ്ഞാണ്
അന്ന് കലേശ്വര്‍ പതിവ്
സ്ഥാനത്ത് നിന്നും
എഴുന്നേറ്റത്.
പ്രണയാതുരമായ ഭൂതകാലത്തിലേക്ക്
ഒന്ന് പോയി വന്നതിന്റെ നിര്‍വൃതിയോടെ
കുറെ സമയമായി
തുളസി ത്തറക്കരുകില്‍
പതറി നിന്നിരുന്നു
അയാളുടെ നോട്ടം.
മഞ്ഞു വീണു തണുത്ത കാറ്റ്
മെല്ലെ വീശി അടിച്ചപ്പോള്‍
പിന്നെയും ആ നവരാത്രി
വന്നെത്തി.....
അന്ന് മോണിക്ക പറഞ്ഞു
പോയതിന്റെ പിറ്റേന്ന്
സന്ധ്യയാപ്പോള്‍ തന്നെ
കലേശ്വര്‍
മാനസികമായി തയ്യാറെടുത്തു
കഴിഞ്ഞിരുന്നു..
അല്പം മടിച്ചു മടിച്ചാണ്
സദസ്സിലേക്ക് അയാള്‍ കയറിച്ചെന്നത്
ഒരു വര്‍ണ പ്രപഞ്ചം പോലെ
സുന്ദരികളുടെ ഒരു കൂട്ടം..
പരിചിത മുഖങ്ങള്‍ തിരയുമ്പോള്‍
തോളില്‍ തട്ടി
മെല്ലെ ഒരു "ഹല്ലോ"...
കേട്ടു. തിരിഞ്ഞപ്പോള്‍
മോണിക്ക..
വരവ് പ്രതീക്ഷില്ല, എന്തെങ്കിലും
കാരണം പറഞ്ഞു കളയുമോ
എന്ന് ഭയപ്പെട്ടു എന്ന് അവള്‍ പറഞ്ഞു...
മോണിക്കയുടെ കൂടെ
ഇളം ചെമ്മണ്ണിന്റെ നിറത്തില്‍
സ്വര്‍ണ കസവുള്ള തനി ഉത്തരേന്ത്യന്‍
ദാവണിയില്‍...
അവള്‍
രഞ്ജിനി....
ഔപചാരികതയെന്നോണം
മോണിക്ക പറഞ്ഞു..
ഇത് ......
" മാലും "
അയാള്‍ ഇടയ്ക്കു കയറി പറഞ്ഞു ...
ആഹാ... ഐസ ഹെ തോ ഇസ്കി ക്യാ നാം ഹെ?
മോണിക്ക ചോദിച്ചു.
"രഞ്ജിനി...."
ഗുഡ് കൈ കൊട്ടിക്കൊണ്ട്
മോണിക്ക പറഞ്ഞു.
."മഗര്‍ പൂര നാം ബോലോന..."
അയാള്‍ ഒന്ന് ചിരിച്ചതെ ഉള്ളു..
കവിത പോലെ എന്ന്
പിന്നീട് അയാള്‍ തന്നെ രണ്ജിനിയോടു
പറഞ്ഞ മധുര ശബ്ദത്തില്‍
"രഞ്ജിനി ചക്രവര്‍ത്തി "
എന്ന് രഞ്ജിനി തന്നെ
പറഞ്ഞു....
ഒരു തമാശക്കെന്നോണം
അല്പം കുനിഞ്ഞു
കൈ വണങ്ങി
" ആപ് കി ജയ് ഹോ...
നാക്ക് പിണഞ്ഞതോ..എന്തോ..
"മേരി ജാന്‍"
എന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു..
അത് അന്നേ ഹൃദയത്തിലാണ്
കൊണ്ടതെന്ന്
പിന്നീട് രഞ്ജിനി
അയാളോട് പറഞ്ഞു...
പിന്നീടങ്ങോട്ട്...
എത്രയെത്ര സന്ധ്യകള്‍..
റൂമില്‍ നിന്ന് കൂട്ടുകാരന്റെ
ടിക്കറ്റ് ശരിയാക്കാന്‍,
ബെര്‍ത്ത് ഡേ പാര്‍ട്ടിക്ക് ,
മറ്റൊരു കമ്പനിയില്‍ ആപ്ലിക്കേഷന്‍
കൊടുക്കാന്‍, എസ് ടി ഡി വിളിക്കാന്‍
എന്നൊക്കെ പറഞ്ഞു മുങ്ങി
പാര്‍ക്കിലോ സിനിമക്കോ
രണ്ജിനിയും ഒത്തു പോവുക
ഒരു പതിവായി..
മൈത്രീ ഗാര്‍ഡനില്‍ ഐസ് ക്രീം
നുണഞ്ഞു ഇരിക്കുമ്പോള്‍
അയാളുടെ കരവലയത്തില്‍
സുരക്ഷിതയായി ഒരു പ്രാവിനെപ്പോലെ
കുറുകി അവള്‍ ചോദിച്ചു..
" ആപ്കി ഫാമിലി സ്വീകാര്‍ നഹി കിയ തോ
മേം ക്യാ കരൂം..?"
കൃത്യമായ ഒരു ഉത്തരം
കയ്യില്‍ ഇല്ലാതിരുന്നത് കൊണ്ട്
കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തത്
പറയരുത് എന്നാ വ്യാജേന
ഒരു മുത്തം കൊണ്ട്
അവളുടെ ചുണ്ടുകള്‍ പൂട്ടി..
അവളുടെ കവിളുകളില്‍
ഒരു നനവ് പടരുന്നത്
അറിഞ്ഞിട്ടും അറിയാത്ത പോലെ
അയാള്‍ വിഷയം മാറ്റി...
കലേശ്വറിന്റെ കാമനകളില്‍ എന്നും
നിറഞ്ഞു നിന്നിരുന്ന
ഒരു തേങ്ങലോട് കൂടി മാത്രം അയാള്‍ക്ക്
ഓര്‍ക്കാന്‍ കഴിയുന്ന രഞ്ജിനി
ഒട്ടൊക്കെ അയാള്‍ മറന്നു കളഞ്ഞ
രഞ്ജിനി...
സമൃദ്ധമായ യൌവനം...
അയാള്‍ക്ക് മുന്നില്‍ അടിയറ വെക്കാന്‍
അങ്ങനെ ജീവിതത്തില്‍ എന്നെന്നേക്കും
ഒരു ദുഃഖം ഏറ്റു വാങ്ങാന്‍ തയ്യാറായ
രഞ്ജിനി...
ഇന്നും ഒന്ന് കാതോര്‍ത്താല്‍ അയാള്‍ക്ക്
അവളുടെ കാതരമായ ശബ്ദം കേള്‍ക്കാം..
ലിപ് സ്റ്റിക്കിന്റെ ഗന്ധവും രുചിയും
കലര്‍ന്ന അധരങ്ങള്‍ നുണയാം...
അയാളുടെ കവിളും കൂടി നനച്ചു
കൊണ്ടൊഴുകിയ അശ്രുകണങ്ങള്‍
ഉണര്‍ത്തിയ ഓര്‍മയാലെന്ന പോലെ
അയാള്‍ കയ്യുയര്‍ത്തി
കവിള്‍ ഒന്ന് തുടച്ചു...
പരിശുദ്ധ സ്നേഹ ബന്ധത്തിന്റെ അടയാളം
കാത്തു വച്ചിരിക്കുന്ന
കവിളില്‍ തൊടാന്‍
"കൃഷ്ണനായ" ..
ആ പേര് കോമാളിന്റെ സമ്മാനമാണ്..
നിനക്കെന്തധികാരം എന്നാ മട്ടില്‍
നരച്ചു തുടങ്ങിയ താടി രോമങ്ങള്‍
ആവുന്നത്ര ശക്തിയില്‍
അയാളുടെ കയ്യില്‍ കുത്തി നോവിച്ചു....
ഇനിയും വായിച്ചു മതിയാവാത്ത
"കാവേരിയുടെ വിളി" യുമായി
ഉറങ്ങാന്‍ ശ്രമിക്കാന്‍
അയാള്‍ കിടക്കയിലേക്ക് ചാഞ്ഞു...
No comments:
Post a Comment