മോണിക്കയുടെ നവരാത്രി സമ്മാനം
ഉറക്കം വരാത്ത രാത്രികളിലെല്ലാം
പുസ്തകത്ത്തെയോ..
വര്‍ത്തമാന സദസ്സുകളെയോ ആണ്
കലേശ്വറിനു ആശ്രയിക്കാനുണ്ടായിരുന്നത്..
മറക്കണം എന്ന് ഓര്‍ക്കാറുണ്ടായിരുന്നു
എങ്കിലും മറവി അയാളെ
അനുഗ്രഹിക്കാറില്ലായിരുന്നു.
അയാളുടെ ഓര്‍മ്മകള്‍
എല്ലാം ഒരു പത്തു മുപ്പത്തി
അഞ്ചു വര്‍ഷം പുറകിലേക്ക്
നയിക്കുകയും...
അവിടെത്തന്നെ ചുറ്റിപ്പറ്റി
നിര്‍ത്തുകയും
ചെയ്യൂന്നവയായിരുന്നു...
ഹൃദയത്തില്‍ അഗാധമായ
വേദന നല്‍കുന്ന ആ ഓര്‍മകളില്‍
മുങ്ങിത്താഴുന്നതും ഒരിക്കല്‍
ഒരു ഹരമായിരുന്നു..
വാര്‍ധക്യത്തിന്റെ
പടിവാതില്‍ക്കല്‍
നിന്നിരുന്ന അമ്മയെയും,
മുത്തശ്ശിയെയും
വീട്ടില്‍ തനിച്ചാക്കി
അയാളുടെ പ്രവാസം ആരംഭിച്ചു...
ആദ്യമൊക്കെ...
സ്വന്തം വീടിന്റെ മണം,
അമ്മയുടെയും മുത്തശ്ശിയുടെയും
വിളിയൊച്ച... ഒക്കെ
കലേശ്വരിന്റെ
കണ്ണ് നിറച്ചിട്ടുണ്ട്..
പുറത്തു കാണുന്ന
തന്റേടിയായ
കലേശ്വരില്‍ നിന്നും..
ആര്‍ദ്ര ഹൃദയനായ
കലെശ്വരിലേക്ക്
അത്ര വലിയ ദൂരമൊന്നുമില്ല
എന്ന് അടുത്ത സുഹൃത്തുക്കള്‍
പോലും അറിഞ്ഞിരുന്നില്ല...
ഗൃഹാതുരത്വവും യൌവന
തീക്ഷണതയും
തമ്മില്‍ നടന്ന മത്സരത്തില്‍
പലപ്പോഴും യൌവനം തന്നെ
ആണ് ജയിച്ചത് ....
കണ്ടു വളര്‍ന്ന
മലയാളി പെണ്ണുങ്ങളുടെ സ്ഥാനത്ത്
മദാലസകളായ തരുണികളുടെ
സാമീപ്യം അയാള്‍ വളരെ ആസ്വദിച്ചു..
ഒരു ഭാരത പര്യടനത്തിനു ശേഷം
കലേശ്വര്‍ എത്തിപ്പെട്ടത്
വഡോദര എന്ന
നഗരത്തിലാണ്....
ഉദ്ദേശിച്ചത് പോലെ
നാട്ടിലേക്ക് പണമയക്കാന്‍
ഒരു ജോലി തരപ്പെട്ടു
എന്നതിലും ഉപരി
ആസ്വാദനത്തിന്റെ
ഒരു പുതിയ മേഘല
തുറന്നു കിട്ടിയതിന്റെ
ആവേശത്തിലായിരുന്നു
കലേശ്വര്‍....
ബിരുദ പഠന കാലത്ത്
നിറഞ്ഞാടിയിരുന്ന
വേഷങ്ങള്‍ക്ക് ....
വീണ്ടും വേദിയൊരുങ്ങി...
ബാച്ചിലര്‍ ഓണഘോഷമോ..
പുതു വര്‍ഷമോ...
വിഷുവോ ...
എന്തായാലും
ആട്ടവും പാട്ടുമായി..
മദ്യസേവയോടെ...
ഉത്സവമാക്കി..
ഒരുമിച്ചു കൂട്ടുകാരോടൊത്ത്
താമസിക്കുമ്പോഴും..
ആരുമറിയാതെ
ഒരു ലഹരിയായി
കൊണ്ടുനടന്നിരുന്നു
ചില പരിചയങ്ങള്‍...
രഞ്ജിനി ചക്രവര്‍ത്തി എന്ന
സുന്ദരിയെ കണ്ടു മുട്ടുന്നത്
വരെ, അസാമാന്യ വാക്ചാതുരി
കൊണ്ട് അവളെ വീഴ്തുന്നത് വരെ
ഇന്ദു ഉണ്ടാക്കിയ മുറിവ് .
അയാളുടെ മനസ്സില്‍
ഉണങ്ങിയിരുന്നില്ല.
ഒരിക്കല്‍ കേടായ മോപെട്
നന്നാക്കി... കൊടുത്തു..
സാധാരണ ആണുങ്ങളെ പ്പോലെ
ആ പേരും പറഞ്ഞു
ഒരിക്കല്‍ പോലും
രണ്ജിനിയോടു സംസാരിക്കാന്‍
അയാള്‍ ശ്രമിച്ചില്ല.
ഒരിക്കല്‍ നവരാത്രി
വിളക്കുകള്‍ കണ്ടു
ടെറസില്‍ നിന്നിരുന്ന
അയാളുടെ അടുത്ത്
ഒരു നിയോഗം പോലെ
ആ ഹൌസിംഗ് കോളനിയിലെ
സകലരുടേയും......
ഉറക്കം നഷ്ടപ്പെടുത്തുന്ന
മോണിക്ക ഒഴുകി എത്തി ...
ബി ആന്‍ഡ് ബിയുടെ
മാസ്മര ഗന്ധം പരത്തി
മോണിക്ക
എത്തിയ പ്പോള്‍
അയാള്‍ ആദ്യം ഒന്ന്
അമ്പരന്നു..
കാരണം പുലര്‍ച്ചെ
ബസ് കാത്തു നില്‍ക്കുമ്പോള്‍
ഒരു ഇളം നീല അമേരിക്കന്‍
ജോര്‍ജെറ്റു സാരിയില്‍
വന്ന മോണിക്കയെ
അയാള്‍ ബസ് എത്തുന്നത് വരെ
ആസ്വദിച്ച് കാണുകയായിരുന്നു
മുഖവുര ഇല്ലാതെ
മോണിക്ക പറഞ്ഞത്
നാളെ ഞങ്ങളുടെ
നവരാത്രി പൂജക്ക്
വരണം എന്നാണ്...
ആദ്യമായി
ഒരു പെണ്ണിന്റെ അടുത്ത്
വിക്കി വിക്കി അയാള്‍ ചോദിച്ചു
"എവിടെ..".
ലാസ്യമായ ഒരു ചിരിയോടെ
അവള്‍ പറഞ്ഞു..
" ഓര്‍ കിധര്‍ ..മേരി ഘര്‍ പെ"
"സരൂര്‍ ആനാ"
എന്ന് ഉറപ്പിച്ച്
അവള്‍ പിന്‍വാങ്ങി..
പിന്നെ ഒന്ന് തിരിഞ്ഞു നോക്കി
പ്രണയാതുരമായ ഒരു ചിരിയോടെ
"ദേര്‍ ഈസ് എ സര്‍പ്രൈസ് ഫോര്‍ യു"
എന്ന് പറഞ്ഞ്..
കൈ വീശി ഓടി ഇറങ്ങി അവള്‍
ഇരുട്ടില്‍ മറഞ്ഞു..
അയാള്‍, അവള്‍ എന്തിനാണ് തന്നെ
വിളിച്ചത് എന്ന് ഓര്‍ത്തു
അല്‍പനേരം
അവിടെ നിന്നിട്ട് മുറിയിലെത്തി.
രണ്ടു മണി അടിക്കുന്നത്
കേട്ടപ്പോള്‍ ആണ്
ഇത്രയും സമയം
താനുറങ്ങുക അല്ലായിരുന്നു എന്ന്
കലേശ്വര്‍ ഓര്‍മിച്ചത്...
വായിച്ചുറങ്ങാന്‍ വേണ്ടി
"നോത്ര്ദാമിലെ കൂനന്‍"
എടുത്തു അയാള്‍ ചാരിക്കിടന്നു.
No comments:
Post a Comment