ബുജികളും കലേശ്വറും പിന്നെ ഇന്ദുവും...
വിശാലമായ അടുക്കളയില്‍
ഇരുപത്തി ആറ് വര്‍ഷം മുന്‍പ്
വച്ചിരുന്നത് പോലെ എല്ലാം
ഭദ്രം...!
ആകെ അയാള്‍ എടുക്കുന്നത്
വെള്ളം തിളപ്പിക്കുന്ന ഒന്ന് രണ്ടു
പാത്രങ്ങള്‍ മാത്രമാണ്.
ചന്ദ്രു കൂടെയുണ്ടായിരുന്നപ്പോള്‍
അവള്‍ അടുക്കളയില്‍ എന്താണ് ചെയ്തിരുന്നത്
എന്ന് അയാള്‍ ശ്രദ്ധിച്ചിരുന്നില്ല.
പക്ഷെ അവള്‍ ഇല്ലാത്ത സമയത്ത് ഒരിക്കല്‍
ഒന്ന് പാചകം ചെയ്യാന്‍ അയാള്‍ ശ്രമിച്ചതാണ്
എല്ലാം കഴിഞ്ഞപ്പോള്‍ അടുക്കള ഒരു യുദ്ധക്കളം
പോലെ ആയി...
അന്ന് സ്വയം പാചകം ഉപേക്ഷിച്ചു
ഫ്ലാസ്കില്‍ നിന്നും കുറച്ചു വെള്ളം എടുത്തു
ആറി തണുത്തിരുന്ന ചോറിലേക്ക് ഒഴിച്ച്
കഞ്ഞി എന്ന് സമാധാനിച്ചു
മെല്ലെ കഴിച്ചു..
അല്ല കുടിച്ചു..
എവിടെയോ പോവാനുന്ടെന്നപോലെ
നിന്ന് കൊണ്ട്
അച്ചാറോ ഉപ്പു പോലുമോ ചേര്‍ക്കാതെ
ഒരു വഴിപാടുപോലെ.....
തിരികെ കിടപ്പറയിലേക്ക്
നടക്കുമ്പോള്‍ ഒന്നും ചെയ്തു തീര്‍ക്കാന്‍ ഇല്ലാത്ത
നിസ്വന്റെ ഭാവമായിരുന്നു അയാള്‍ക്ക്.
അറിയാതെ എന്നോണം
വീണ്ടും പുറത്തിറങ്ങി തുളസി തറയെ
നോക്കുവാന്‍ അയാളുടെ മനസ്സ്
വെമ്പി...
എന്തിനാണ് ഇനിയും
പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തുന്നത്...
കിടക്കയിലേക്ക് മെല്ലെ ചാഞ്ഞുകൊണ്ട്
കലേശ്വര്‍ ഓര്‍ത്തു...
ജീവിതത്തിലെ നല്ലൊരു പങ്കും
തുലച്ചുകളഞ്ഞ ഒരു മണ്ടന്‍ എന്ന്
ഒരു തോന്നല്‍...
എന്നാണ് ഈ തുളസിത്തറ
ജീവിതത്തില്‍ ഇത്ര സ്വാധീനം
ചെലുത്താന്‍ തുടങ്ങിയത്...
ആര്‍ത്തുല്ലസിച്ചു നടന്ന പഠന കാലവും
ആ സന്തോഷവും മനസ്സിലേക്ക് ഓടിയെത്തി...
അന്നും വീട്ടില്‍ ഹിന്ദി മാത്രം സംസാരിച്ചിരുന്നത്
കൊണ്ട് മലയാളി ബുജികളായി കോളേജില്‍
വിലസിയിരുന്നവരുടെ കൂടെ
കൂടാന്‍ കുറച്ചു സമയം എടുത്തു...
വാശിക്ക് വീട്ടിലിരുന്നു
സി രാധാകൃഷ്ണനെയും , മലയാറ്റൂരിനെയും
എം മുകുന്ദനെയും സി വി രാമന്‍ പിള്ളയെയും .
ഒക്കെ വായിച്ചു തീര്‍ത്തു
ചങ്ങമ്പുഴ, ഇടശ്ശേരി കവിതകള്‍
കാണാതെ പഠിച്ചു...
മലയാളം ഹിന്ദി പോലെ അനായാസമായി
വഴങ്ങാന്‍ തുടങ്ങിയപ്പോഴാണ്
സൌഹൃദ സദസ്സുകളില്‍
കലേശ്വര്‍ ശ്രദ്ധിക്കപ്പെടുന്നത് ...
അയാള്‍ തന്നത്താന്‍ പലപ്പോഴും
വിലയിരുതിയിട്ടുളത് പോലെ
അത്ര നിഷ്കളങ്കനായിരുന്നില്ല
യൌവ്വനത്തില്‍ (ഇപ്പോഴും)
അയാള്‍
ആറാം ക്ലാസ്സില്‍ വെച്ച്
കണ്ടുമുട്ടിയ
ബോര്‍ഡിംഗ് സ്കൂള്‍ പ്രോടക്റ്റ് ആയ,
ആദ്യമായി പ്രേമ ലേഖനം കൊടുത്ത..
മെര്‍ലിന്‍ ഫെര്നണ്ടസ് മുതല്‍
മാര്‍ഗെരറ്റ് താച്ചര്‍ വരെ
ഈ ലോകത്തിലെ സകല പെണ്ണുങ്ങളെയും
കാമിച്ച്..സ്വന്തമാക്കാന്‍ ആഗ്രഹിച്ച
അതി തീക്ഷ്ണമായ യൌവനകാലത്തു
ഒരിക്കല്‍ ലൈബ്രറി മൂലയില്‍
അത്ര അപ്സര സുന്ദരി ഒന്നുമല്ലാത്ത
ആദ്യത്തെ കാമുകിയെ
കലേശ്വര്‍ കണ്ടു മുട്ടി...
വിപ്ലവ പ്രേമം മനസ്സില്‍
ഹരമായിരുന്ന
അക്കാലത്ത് ഒരു ക്രിസ്ത്യന്‍
പെണ്‍കുട്ടിയെ പ്രേമിച്ചു കല്യാണം
കഴിക്കുക
എന്നതായിരുന്നു
അയാളുടെ ഒരു രഹസ്യ മോഹം!
പരിച്ചയപ്പെട്ടവള്‍ ക്രിസ്ത്യന്‍ ആണ് എന്നും
പേര് ആന്‍സി എന്നും അറിഞ്ഞപ്പോള്‍
അയാള്‍ക്ക് സന്തോഷമായി...
പക്ഷെ....
ഉള്ളില്‍ നിറയുന്ന വിപ്ലവം പുറത്തു കാട്ടാനുള്ള
പ്രായവും ധൈര്യവും...
ഇല്ലാതെ പോയി....
നാല് മാസ പ്രേമം
തവിട് പൊടിയായി....
അങ്ങനെയിരിക്കെ ആണ്..
ഇന്ദു... കലെശ്വരിന്റെ ജീവിതത്തില്‍
ഒരു തീയെരിച്ചു...
കടന്നു പോയത്...
ഇടക്കുള്ള മറ്റു സുന്ദരിമാരുടെ കഥ
അയാള്‍ ഓര്‍ക്കാറില്ല...
അവസാന വര്‍ഷ ബിരുദ ക്ലാസില്‍
നവാഗതര്‍ക്ക്..
സ്വീകരണം കൊടുക്കുന്നതിനിടയിലാണ്...
"അവള്‍ക്കെഴും താരണി വേണിമാത്രം
എന്‍ നേര്‍ക്കിളം പുഞ്ചിരിയിട്ടിരുന്നു"
എന്ന കവി വാക്യത്തെ അനുസ്മരിപ്പിച്ച
പാവാടക്കാരി കലെശ്വരിന്റെ
സ്വപ്നങ്ങളിലേക്ക്
കുതിച്ചെത്തിയത്...
ഒരു ഗംഗ പ്രവാഹം പോലെ
ദ്രുതവും, ശക്തിമത്തും , തീവ്രവും ആയ
ഒരു പ്രണയ കാലം..
അതേ ദ്രുതഗതിയില്‍ അവള്‍
അയാളുടെ സ്വപ്നങ്ങള്‍ക്ക്
ചിതയൊരുക്കി കടന്നു പോവുകയും
ചെയ്തു...
പഴയ എന്ജിനീയരുടെയും
പ്രൈമറി സ്കൂള്‍ ടീച്ചറുടെയും മകന്‍
എന്ന് പരിചയക്കാര്‍ കാണുന്നപോലെ,
സമ്പന്നതയുടെ നടുവില്‍ നിന്ന് വന്ന
ഇന്ദുവിന് കാണാന്‍ കഴിഞ്ഞില്ല.
സ്ഥിരം ക്ലീഷേകളിലെ ദുരന്ത
നായകനെപ്പോലെ ഒരു ദരിദ്രന്‍ ആയെ
അവള്‍ അയാളെ കണ്ടുള്ളൂ.
അയാളുടെ മന സന്ഘര്‍ഷങ്ങളുടെ കഥ
അവിടെ ആരംഭിച്ചു...
പഠനത്തിനു ശേഷം
ചേച്ചിയുടെ യും അനിയത്തിയുടെയും
വിവാഹം .....
അതിനുവന്ന ബാധ്യതകള്‍ അങ്ങിനെ
അങ്ങിനെ... പല പ്രശ്നങ്ങള്‍..
എല്ലാറ്റിനുമുപരി....
അച്ഛനെവിടെ എന്ന സമസ്യക്കുത്തരം
കണ്ടെത്തല്‍.
ഒടുവില്‍ മനസ്സില്ലാമനസ്സോടെ.
പിതാമഹന്മാരുടെ നാട്ടിലേക്ക്.....
ഉത്തര്‍ പ്രദേശ് .... ...
ഒരു ട്രെയിനിന്റെ ചൂളം വിളി
മനസ്സിലുയരുമ്പോഴേക്ക്
കലേശ്വര്‍ ...
അര്‍ദ്ധനിദ്രയിലേക്ക്..
ആണ്ടുപോയി.....
.
No comments:
Post a Comment