Saturday, January 14, 2017

മെഹബൂബ് ..ആയാ ഹേ...............!!!
ഉച്ചമയക്കം കഴിഞ്ഞുണർന്നതേ ചാരുകസേരയിൽ ഇരുന്നയിരുപ്പിൽ മുറ്റത്ത് അന്തിവെയിൽ വരയ്ക്കുന്ന നിഴലിലേയ്ക്ക് കണ്ണുനട്ടിരിയ്ക്കയായിരുന്നു കലേശ്വർ.

മഞ്ഞു വീണു തുടങ്ങിയിരിക്കുന്നു.
മൈത്രീ ബാഗിൽ  അയാൾ തന്നെ   "ലോൺലീസ് കോർണർ എന്ന് പേരിട്ട പ്രിയപ്പെട്ട ചാരുബെഞ്ചിൽ അങ്ങനെ ചിന്താമഗ്നനായിരിക്കുമ്പോൾ
പതറി വീഴുന്ന നോട്ടം എന്തോ തിരയുകയായിരുന്നു.
ആയിരമായിരം ജീവസ്സുറ്റ സന്ധ്യകളുടെ ഓർമ്മകൾ  കലേശ്വറിനെ പുൽകി .
ലാക്ടോ കലാമിനും ബിഗ് ബിയും ...
അന്തരീക്ഷമാകെ പടർന്ന മാസ്മരിക ഗന്ധം.
കലേശ്വറിനെ പുളകിതനാക്കി.

വർണാഭമായി വിരിഞ്ഞു നിന്ന വസന്തത്തിന്റെ നേർരൂപങ്ങളെപ്പോലെ യൗവ്വനത്തുടിപ്പുകൾ ഉദ്യാനമാകെ ആർത്തുല്ലസിക്കുന്നുണ്ട്.
എല്ലായ്പ്പോഴുമെന്നപോലെ  ചക്രവാളത്തിലുദിച്ചു അരികിലേക്കൊഴുകി എത്തുമായിരുന്ന ഒരു  സിന്ദൂരപ്പൊട്ടിനെ ഓർമ്മപ്പെടുത്തി അകലെ തെളിയാത്ത നിഴൽ ചിത്രങ്ങൾ വരച്ചു വെയിൽ മെല്ലെ ചായുകയാണ്.

" ഹലോ " വിളി ആണ് അയാളെ ചിന്തയിൽ നിന്നുണർത്തിയത്.
മോണിക്കയാണ്.

വശ്യമായ ചിരിയോടെ അവൾ അരികിലേക്കെത്തി .

ചാരുബെഞ്ചിന്റെ ഓരം ചേർന്നിരിക്കുമ്പോൾ അവൾ അയാളുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി.

"അപ്പോൾ യാത്ര തീരുമാനിച്ചു അല്ലെ ..?"
ആമുഖമില്ലാതെ അവൾ ചോദിച്ചു.
ഒന്ന് മൂളിയതല്ലാതെ  അയാൾ ഒന്നും പറഞ്ഞില്ല .

നോക്കൂ ..നിങ്ങളിങ്ങനെ മൂഡ് ഓഫ് ആയിരിക്കുന്നത് എത്ര വിരസമാണെന്നോ..

അതിനു ഞാൻ മൂഡ് ഓഫ് അല്ല , മിണ്ടാതിരുന്നു എന്നെ ഉള്ളൂ .

അനിവാര്യമായ ആ യാത്രയുടെ തൊട്ടു മുൻപുള്ള നിമിഷങ്ങളിൽ സ്വതസിദ്ധമായ പ്രസന്നത അയാളിൽ കാണാനുണ്ടായിരുന്നില്ല.

ഒരിക്കൽ വേണ്ടെന്നു വെച്ച പി ജി കോഴ്സ് ചെയ്യാൻ രഞ്ജിനി ഡൽഹിയിലേക്ക് പോകുന്നു എന്ന് അവളാണ് പറഞ്ഞത് .

എന്നോട് പറഞ്ഞുപോലുമില്ല ,
അല്ലെങ്കിൽ വ്യക്തിപരമായ കാര്യങ്ങളൊക്കെ പറയാൻ ഞാനാര് അല്ലെ മോണിക്ക ....?
ഉള്ളിലെവിടെയോ കൊളുത്തിവലിക്കുന്ന ഒരു വേദനയോടെ അയാൾ ചോദിച്ചു

മോണിക്ക മുഖം കുനിച്ചു .

ഇന്നലെ യാദൃശ്ചികമായി അവളെ കണ്ടു അപ്പോൾ ചില പായ്ക്കിങ് സാധനങ്ങൾ വാങ്ങ്ങുന്നതിനു  അവൾ മാർക്കറ്റിൽ വന്നിരുന്നു .
എവിടെ പോകുന്നു എന്ന് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞതാണ് .
ആരോടും പറഞ്ഞിട്ടില്ല, പറയുന്നുമില്ല എന്ന് അവൾ പറഞ്ഞു .

ങ്ഹാ ...അത് നീ പറഞ്ഞു ഞാൻ അറിയും എന്ന് അവൾക്കു തീർശ്ചയുണ്ടായിരുന്നു  അല്ലെ ...?

ആയിരിക്കാം .... പക്ഷെ ഇനിയെങ്കിലും പറയൂ എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്നം ..?

ഇടയ്ക്കിടെ ഉള്ള കൂടിക്കാഴ്ചകളോ സംസാരങ്ങളോ ഇല്ലാതെ യുഗം പോലെ നീണ്ട നാളുകൾക്കു  ശേഷം രഞ്ജിനിയെ ഒന്ന് കാണാൻ എത്തിയതായിരുന്നു അയാൾ .
ആളെ കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടി .
ബറോഡയിലെ പ്രശസ്തമായ "ഹാവ്മോർ " റെസ്റ്റാറന്റിൽ ഒരു കാപ്പിയുമായി ഇരിക്കുമ്പോൾ മോണിക്ക എത്തി .

ഹായ് ....
ഹായ് അയാൾ പ്രതിവചിച്ചു .
അവൾ അരികിലെത്തി .
ബിഗ് ബി .... !!!
സമൃദ്ധമായ സ്ത്രൈണത അയാളിലമർത്തി അവൾ അയാളെ ആലിംഗനം ചെയ്തു .
മതി മതി ഇനി നിന്റെ സാബ്   ഇത് കണ്ടിട്ട് വേണം എന്നെ എടുത്തിട്ട് ചാമ്പാൻ...! നീ ഇരിക്ക് ..
അവളുടെ കവിളിൽ ഒരു ചുംബനം നൽകിക്കൊണ്ട് അയാൾ പറഞ്ഞു .
 എന്തൊക്കെയാണ് വാർത്തകൾ ..?
ഓ യു നോട്ടി .......
ഒരു മാറ്റവുമില്ലല്ലോ .........! "കാസനോവ.."
അവൾ മെല്ലെ ചൊടിയനക്കി പറഞ്ഞു ....
ഹാ.... വിശേഷങ്ങളൊക്കെ പറയാം .. ആദ്യം നിങ്ങൾക്കുള്ള വാർത്തകൾ ആവട്ടെ .

രഞ്ജിനി സെൻട്രൽ ഗവണ്മെന്റ് സർവീസിൽ സാങ്കേതിക വകുപ്പിൽ ഉദ്യോഗസ്ഥയാണ് .

കഴിഞ്ഞ മാസം അവൾ വന്നിരുന്നു .മനഃപൂർവ്വമോ എന്തോ എന്നെ കണ്ടില്ല .

ഹ ഹ ... പെണ്ണെ ഞാൻ അവളെ തിരക്കി വന്നതൊന്നുമല്ല . ഇവിടെ വന്നപ്പോൾ നിന്നെ ഒന്ന് അന്വേഷിച്ചു എന്നെ ഉള്ളൂ .....
ഇതാണോ വാർത്ത .... നിന്നെ ക്കുറിച്ചു പറയൂ .....

 വേണ്ട....... നിങ്ങൾ വന്നതെന്തിനാണെന്നെനിക്കറിയാം ......!

ചോദിക്കാനുള്ള ജാള്യത കൊണ്ടാണിത് പറയുന്നതെന്നും ...!

ഹ എങ്കിൽ പറയു .... നമ്മുടെ "ചക്രവർത്തിനി " എവിടെ ..? എന്ത് ചെയ്യുന്നു ...?
ആരേലും അടിച്ചുമാറ്റിയോ ...?
എത്ര ജൂനിയേർസ് ആയി .....?
അതോ റെഡി ആവുന്നതേ ഉള്ളോ ...?

ഹോ ...ഹൊ....  ഹോ  ..
പറയാം ..പറയാം ....!
ആകാംക്ഷ ഇല്ലാത്ത ഒരാള് ...!
നൂറു ചോദ്യങ്ങളാണ് ഒറ്റ വായിൽ...!

 "സ്പിൻസ്റ്റർ"

ഓഹ് .......
കലേശ്വർ ഞെട്ടിതെറിച്ചു ...
എന്ത് ...?
ങ്ഹാ ....
അവളെ കണ്ടു എങ്കിലും താല്പര്യമില്ലാത്ത വിഷയം പോലെ അവൾ ഒന്നും പറഞ്ഞില്ല ...

ഒരു നിമിഷം മൂകമായിരുന്നു കലേശ്വർ ..

ചില കാര്യങ്ങൾ അങ്ങിനെയാണ് ...
നമുക്കൊട്ടും പിടി തരില്ല ..
 ജീവിതം  ഒരുത്സവമായി കൊണ്ട് നടന്നിരുന്ന ആളാണ് ഞാൻ ....
ഗ്രിമാൾഡിയുടെ കഥ പോലെ ചില ഉള്ളുരുക്കങ്ങൾ ..
ങ്ഹാ ..അതങ്ങിനെ തന്നെ ഇരിക്കട്ടെ .....!

ബെയററെ വിളിച്ച് ഒരു കാപ്പിക്ക് കൂടി ഓർഡർ നൽകികൊണ്ടു അയാൾ ചോദിച്ചു ...

മോണിക്ക നിന്നെ പ്പറ്റി പറയൂ ...
ആരാണാ ഭാഗ്യവാൻ ......

അവളെ ഏറുകണ്ണിട്ടു നോക്കി ,തോളിൽ മെല്ലെ തട്ടിക്കൊണ്ടു അയാൾ തുടർന്നു ....
അമൃതേത്തിങ്ങനെ വിളമ്പി വെച്ചിരിക്കുകയല്ലേ ...!!

യൂ ..... നോട്ടി കാസ്സനോവ .....!

മോണിക്ക അയാൾക്കൊരു നുള്ളു കൊടുത്തു .....

പിന്നെ മെല്ലെ കുനിഞ്ഞ മുഖത്തോടെ പറഞ്ഞു ......

നോ.....!
ഇതുവരെ ഇല്ല ...!

എന്താ എനി അഫെയർ ,....?

ങ്ഹാ..... ലെറ്റസ്‌ ടോക്ക് ലേറ്റർ....
ഇന്നേതായാലും എന്റെ വീട്ടിലേക്കല്ലേ പോകുന്നത്.....?
വരാം സൂപ്പർ "ഗുജറാത്തി താലി" വേണം ... നിന്റെ വക .....
കലേശ്വർ പറഞ്ഞു ...

വീട്ടിലെത്തുമ്പോൾ വരെ അതേപ്പറ്റി ഒന്നും മോണിക്ക പറഞ്ഞില്ല ...
അവൾ തന്നെ പേഴ്സ് തുറന്നു കീ എടുത്ത് വാതിൽ തുറക്കുമ്പോൾ അയാൾ ചോദിച്ചു ..
എവിടെ പേരന്റ്റ്സ് ....?
നോട്ട്  ഹിയർ ...
ദേ ആർ  നൗ ഇൻ സ്റ്റേറ്റ്സ് .....!

ആർ യു എലോൺ ...?

ങ്ഹാ ..
ജീവിതത്തിനു അങ്ങിനെയും ചില ഡൈവേർഷൻസ് ഉണ്ട്  ... മിസ്റ്റർ ..!

സോഫയിലേക്കിരുന്നു കൊണ്ട് അയാൾ  ചോദിച്ചു ..
എന്താണീ ട്വിസ്റ്റ് ...?

ഡ്രിങ്ക്സ് എടുക്കട്ടേ ..?
അപ്പോഴേക്കും ഫ്രഷ് ആകൂ ...
ദേർ ....

അവൾ  മനോഹരമായി അലങ്കരിച്ച മുറിയിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു ...

വേണമെന്നില്ല ...ഞാൻ ഉടനെ പോകും ..മോണിക്ക ...

പിന്നെ ...ഏതായാലും  ഇന്നില്ല ....
അയാളുടെ ബാഗ് മുറിയിലേക്ക് വെച്ചുകൊണ്ട് അവൾ പറഞ്ഞു ....

എന്തോ പറയാനാഞ്ഞ അയാളോട് "ടേക്ക് ഇറ്റ് ഈസി മാൻ " എന്ന് പറഞ്ഞു കൊണ്ട് അവൾ അകത്തേയ്ക്കു പോയി .

കലേശ്വർ തിരികെ വന്നു സോഫയിലിരിക്കുമ്പോഴേക്കും ഒരു ട്രേയിൽ ഡ്രിങ്ക്സുമായി മോണിക്ക എത്തി.....

സംഗതി സോഫ്റ്റ് ആണ് ...
ഓർ  യു വാണ്ട് എനി ഹോട്ട് ...

യാ ...
ആൾവേസ് ...എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അയാൾ ഗ്ളാസ്സെടുത്തു .

ഐ നോ ......
അവൾ കണ്ണിറുക്കി ചിരിച്ചു .....

മോണിക്കയ്ക്ക് ഇങ്ങിനെ ഒരാഗ്രഹം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ തനിക്കെന്താ കഴിയാതെ പോയത് എന്ന് എത്ര ആലോചിച്ചിട്ടും അയാൾക്ക്‌ മനസ്സിലായില്ല .

ഒരു വിതുമ്പലോടെ ആണ് അവൾ പറഞ്ഞു തുടങ്ങിയത് ..
നോക്കൂ ...
രഞ്ജിനി എന്റെ ഡിയറസ്റ് ഫ്രണ്ട് ആയതു കൊണ്ട് മാത്രമാണ് ഞാനീ അവസരം ചോദിച്ചു വാങ്ങേണ്ടി വന്നത് . എനിക്കറിയാം അവൾക്കെന്നോട് ക്ഷമിക്കാൻ കഴിയുമെന്ന്.
നിങ്ങൾക്കും......
 അല്ലേ കലേശ്വർ ...?
ഒരു ഹൃദയത്തുടിപ്പിന്റെ പെരുമഴക്കാലത്തിനപ്പുറത്തേയ്‌ക്ക്‌ ഉള്ളിലെ "കാസ്സനോവ"  കൂട്ടിക്കൊണ്ടുപോകുമ്പോൾ അയാൾ നിർന്നിമേഷനായിപ്പോയി .......
പിന്നെ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാത്ത , ഉത്തരങ്ങൾക്കു പ്രസക്തിയില്ലാത്ത അനുഭൂതിയുടെ മാസ്മരികലോകത്തേക്കു പറന്നുയർന്നങ്ങനെ .........

സുഖകരമായ ആലസ്യത്തിൽ ചാരി അമർന്നങ്ങനെ  കിടക്കുമ്പോൾ
മോണിക്ക മെല്ലെ പാടി....

ബഹാരോം ഫുല് ബർസാവോ ......
മേരാ മെഹബൂബ് ആയാ ഹേ
മേരാ മെഹബൂബ് ..ആയാ ഹേ ......


ഹവാവോ രാഗിണീ ഗാവോ ..
മേരാ മെഹബൂബ് ..ആയാ ഹേ ......

അല്പം ഉറക്കെ ഉള്ള ആ ഈരടികൾ കാലേശ്വറിനെ പിൻവിളിച്ചു...
ചന്ദ്രു ആണ് ....
സെറ്റുടുത്തു മുടിയിൽ തുളസിക്കതിർ ചൂടി ......
എവിടെയാണ് "മെഹ്ബൂബ ?....."
കളിയാക്കി ചിരിച്ചുകൊണ്ട് ചന്ദ്രു ചോദിച്ചു
ഞാൻ അമ്പലത്തിലേക്കൊന്നു പോകുന്നു ...ഇവിടെ കാണൂല്ലേ ....

ഓ ..ആയിക്കോട്ടെ .....ചുണ്ടിലൊളിപ്പിച്ച കള്ളച്ചിരിയോടെ അയാൾ പറഞ്ഞു.....

ഒരു വെറ്റിലയുടെ വാല് നുള്ളിക്കൊണ്ടു അയാൾ ആ പോക്ക് നോക്കിയിരുന്നു ...............