Saturday, February 9, 2008

My Long Cherrished .............................................

1995 DEC: 27

പിന്തിരിയട്ടെ ഞാനെന്‍ മൌന വട്മീകതിലെക്കായ്
പിന്തിരിഞ്ഞൊന്നു നോക്കാനെനിക്കെന്തിനി ബാക്കിനില്പ്പൂ.......
ആരാരും കണ്ടിടാതെ മനസ്സിലൊരു കോണില്‍
ചോരന്മാര്‍ കൊണ്ടുപോകാന്‍ യത്നിക്കും രത്നമായി
ഒരു ദിനമോരുനെരത്തെങ്കിലും എന്‍ മനസ്സിന്‍ 
സ്വരമതിടറി പാഴായിപ്പോയതോര്‍ക്കായ്കയില്ല.
കാലം വാസന്തമായി ലത തരു പുഷ്പാഭാമായി
കമലം കാമന്റ്റെ വില്ലാലവിടവിടെ വിടരുന്ന നേരം. 
മോഹം പൂണ്ടിട്ടു കന്യാ ഒരു ജഹടുതി ചൊല്‍വാ-
നേവം മടിച്ചാ ചെറുവിരല്‍ മുന നുണഞ്ഞൊട്ടു നാണിച്ചു നിന്നൂ...
പാരം വൈവശ്യമായി കവിളിന തഴുകും കുറുനിര മാടീ-
ട്ടോതി നീ നീരില്‍ നിന്നാ പൂവ് പൊട്ടിച്ചു നല്‍കൂ...

സന്ധ്യേ നീരജം തന്‍ കാന്തനെ യാത്രയാക്കാന്‍ 
അഞ്ജലീ ബാധയായി നിന്നിടും നേരമല്ലേ;
വിരഹിണി അവളിപ്പോള്‍ തന്‍ ഹൃദന്തം 
തകര്‍ന്നും ,കരഞ്ഞും കുമ്പിട്ടു മെല്ലെപ്രിയന്നായ്
പുതിയൊരു സ്വപ്നം നേദിച്ച് നിന്നീടുകാവാം.

പിറ്റേന്നാ നേരമെത്തിക്കാമിനി മണിതന്‍
പിന്നിലായൊട്ടുനിന്നും........................
തെറ്റെന്നാ നീരജത്തെ സുമുഖി മണി മൌലേ 
ചാര്‍ത്തിടും  നേരമെത്താന്‍...............
കാക്കുമ്പോള്‍ നിദ്രക്കു പോലും മമ 
ശയനഗൃഹമാതിലേക്കെത്തി നോക്കാന്‍ 
നടുക്കം ഹാ എന്റെ ചിത്തം സ്വപ്നവസന്ത കേളീ വിലോലന്‍ 
ആ മട്ടാ രാത്രി പോയി പുലരുകയായി 
ക്കാണുമ്പോള്‍ നൃത്തമോലും ചെമ്പനീര്‍ പുഷ്പിക്കയായി
എന്‍ മോഹം ജന്മങ്ങളായി നിന്‍ പേര്‍ക്കായ്‌ നേദിച്ചിരിക്കെ
എന്തെന്നോടിത്ര നാളും അരുമസഖിനീ ഒന്നുമേ ചൊല്ലിയില്ലീ 
പ്പോവല്ലെന്‍ ജീവിതം താനൊരു നോക്കില്‍ നല്‍കിയേനെ 
അണുവിട ഉഴാലാതെ എന്‍റെ സാമ്രാജ്യറാണി................