KADHAYALLITHU JEEVITHAM
ഒരു പക്ഷെ എന്റെ തോന്നലുകള്‍ ആവാം ....
.എന്നിരിക്കിലും പറയാതെ വയ്യ..
.ഇങ്ങനെ ഒരു മാധ്യമം ഉള്ളത് കൊണ്ട് ഇഷ്ടപ്പെടാത്തവര്‍
കൂടി വായിക്കാന്‍ സാധ്യതയുണ്ടല്ലോ ?
.ആദ്യം ഒരു സിനിമ വാചകം പറയാം...
തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്
ആ വിങ്ങലാണ് എന്നെക്കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യിക്കുന്നത്....
.ഇത് ഒരു വിരഹിയുടെ രോദനം.
എന്നാല്‍ ഇതില്‍ ഒരു സത്യം ഉണ്ട്.
സ്നേഹം എന്നത് കാമുകിക്കോ കാമുകനോ മാത്രം
നല്‍കാനോ പ്രതീക്ഷിക്കാനോ ഉള്ള ഒന്നല്ല
.നമ്മെ മനസ്സിലക്കുന്നാ ആര്‍ക്കും തരാവുന്ന ഒന്നാണ്.
കിട്ടിയില്ലെങ്കില്‍ ആര്‍ക്കും വിഷമമുണ്ടാക്കുകയും ചെയ്യും
.അംഗീകാരത്തിന്റെ കാര്യവും അങ്ങിനെ തന്നെ
.നമ്മുടെ സര്‍ക്കാരിന്റെ ഔദാര്യം കൊണ്ട് (സംവരണം)
ഉദ്യോഗത്തില്‍ പ്രവേശിച്ച ഒരു വ്യക്തി
(വിദ്യാഭ്യാസം പത്താം ക്ലാസ്സ് കഷ്ടിച്ച് പാസ്സായത് മാത്രം)
യാദൃശ്ചികമായി എന്നെ വഴിയില്‍ വച്ച് കണ്ടു.
ഞാനന്ന് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.
സ്വന്തം സ്ഥാനലബ്ധി തന്റെ കഴിവാണ് എന്നുള്ള
അഹങ്കാരത്തോടെ എന്നോട് ചോദിച്ചു
" ഇപ്പോള്‍ എന്ത് ചെയ്യുന്നു ?"
എന്റെ മറുപടി കേട്ട് കഴിഞ്ഞപ്പോള്‍
പുച്ഛം കോട്ടിയ മുഖത്തോടെ
"ഓ അതിനെന്നാ കിട്ടാനാ...?...
ഇക്കാലത്തൊരു ഗവേര്‍ന്മേന്ടു ജോലി
ഇല്ലാതെ എങ്ങനെ ജീവിക്ക്കും..?
എനിക്ക് പത്തു പതിനായിരം കിട്ടിയിട്ട് തന്നെ തികയുന്നില്ല".
ഈ ഉദ്ദണ്ടനോട് എന്ത് പറയാനാണ് എന്നോര്‍ത്ത്
ഞാന്‍ നിശ്ശബ്ദത പാലിച്ചു.എന്നെ നിശ്ശബ്ദനാക്കി
അവിടെ നിര്‍ത്തിയ നിയമ സംഹിതയെ
ഞാന്‍ വണങ്ങുന്നു അര്‍ഹിക്കുന്ന ഒരു പരിഗണനയും
ഇന്നാട്ടില്‍ ആര്‍ക്കും ലഭിക്കാന്‍ പോകുന്നില്ല
പണമോ രാഷ്ട്രീയമോ ഉന്നത വ്യക്തി ബന്ധങ്ങളോ മാത്രമാണ്
എല്ലാത്തിനും മാനദണ്ഡം.
ഇങ്ങനെ പറയാന്‍ എന്താണ് കാരണം എന്നാണെങ്കില്‍
പറയുന്നുണ്ട് ......എല്ലാം ......
.തുടക്കം മുതലുള്ള ഒരു സമരത്തിന്റെ കഥ
ഞാന്‍ പറയുവാന്‍ പോവുകയാണ്
അധികം താമസിക്കാതെ...........