ഞാന്‍ ബ്ലോഗിനെക്കുറിച്ചറിഞ്ഞത് തന്നെ എന്റെ സഹമുറിയന്‍ പറഞ്ഞിട്ടാണ്. പണ്ട് മുതലേ എന്തെങ്കിലും ഒക്കെ കുത്തിക്കുറിച്ചു വെക്കുന്ന സ്വഭാവം ഉണ്ടായിരുന്നത് കൊണ്ട് ചില കുറിപ്പുകള്‍ എന്റെ കൈയില്‍ ഉണ്ടായിരുന്നു.
തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ ആകസ്മികമായി ഏതോ മാസികയില്‍ വന്ന ഒരു ലേഖനത്തില്‍ ലക്ഷണം, അലങ്കാരം തുടങ്ങിയ മലയാള കവിതയുടെ അവിഭാജ്യ ഖടകങ്ങള്‍ അനാവശ്യമാണെന്നും മറ്റും ചിലര്‍ അഭിപ്രായപ്പെട്ടത് വായിക്കാനിടയായി.
നിര്‍ബന്ധ പൂര്‍വ്വം ദ്വിതീയാക്ഷര പ്രാസത്തില്‍ ഒരു കവിത ഞാനെഴുതി. പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അത് കാണാനിടയായ ഒരു
വിദുഷി എന്നെ കളിയാക്കാനോ, അല്ലെങ്കില്‍ എന്നില്‍ നിന്നും അത്ര പ്രതീക്ഷിച്ചാല്‍ മതി എന്നാ അര്‍ത്ഥത്തിലോ " ഇതേതോ സിനിമാ പാട്ടിന്റെ" ഈണത്തില്‍ എഴുതിയതാണെന്ന് പ്രസ്താവിച്ചു. ഒരു വരിയെങ്കിലും വായിച്ചു നോക്കാതെയാണ് ആ മഹതി അഭിപ്രായം പറഞ്ഞത്. എന്റെ പരിമിതികള്‍ മനസ്സിലാക്കാതെ യാണ് ഞാന കവിത എല്ലാവരെയും കാണിക്കാന്‍ ശ്രമിച്ചത്. ഔദ്യോഗികമായി ഏറ്റവും താഴ്ന്ന ജോലി ചെയ്തിരുന്ന ഞാന്‍ അതര്‍ഹിച്ചിരുന്നു. ചുറ്റം കൂടി നിന്നിരുന്ന പ്രഗല്‍ഭമതികളെ അവഗണിച്ചു സാഹിത്യ രചന പോലെയൊരു അപരാധം ചെയ്തതാവാം അവരെ ചൊടിപ്പിച്ചത്.
അര്ഹതയുണ്ടായിട്ടും അവഗണിക്കപ്പെട്ടു, കഴിവുണ്ടായിട്ടും പിന്തള്ളപ്പെട്ടു, ഒരു പരാതി പോലും ഇതുവരെ പറഞ്ഞിട്ടില്ല. ഒരു പ്രതീക്ഷ മാത്രം ൧൧൧൧൧൧൧൧൧൧൧൧൧൧൧൧൧൧
വേണ്ടപ്പെട്ടവര്‍ ആരും ഈ പണ്ഡിതമ്മന്യന്മാരുടെ കൂടെ ക്കനരുതെ എന്ന്..............
No comments:
Post a Comment