Tuesday, April 5, 2011

എന്റെ കവിതാപരാധം................


പിരിഞ്ഞു പോയി നീ തപിചിരുന്നവന്‍ 
തിരഞ്ഞു പോകുവാന്‍ ഒരുക്കമായിത..........

        കരഞ്ഞു കാത്തു നിന്നരികിലെത്തുവാന്‍
        ഞെരിഞ്ഞ കാടിതില്‍ തളര്‍ന്നു വീഴവേ...
വരുന്നു കാടന്മാര്‍ മനുഷ്യരൂപികള്‍ 
തരുന്ന വേദന മൃഗീയമെത്രയോ.....
        മുറിക്കു മാവുകള്‍ തളിര്‍ത്ത ചില്ലകള്‍ 
        തരിമ്പും ഭേദമില്ലവര്‍ക്കു പാഴ്തടി.....  
എരിക്കുവാനന്നാ വിശപ്പ്‌ കാരനും
നരനോരാലട്രെ തുണക്കു നിന്നവന്‍
        നര ജന്മം മണ്ണില്‍ ഉയിര്‍ത്ത നാള്‍ മുതല്‍
        പര ജീവി പാരും തകര്‍ത്തു സ്വാര്‍ത്ഥന്മാര്‍.....
വരുന്നൂ തൂമ്പാകള്‍ അരിവാള്‍ തോട്ടികള്‍.....
നിരത്തി കുന്തങ്ങള്‍ നിറച്ചൊരു കുഴി...
        കരിയിലകളും ചെറുപുല്ലും കാടും 
        കരി വീരന്‍ വീഴാന്‍ കുഴിമേലെ മൂടി...
എരിക്കുന്നഗ്നിയും നടുക്കുമൊച്ചയും..
കരിക്ക് പോരുവാന്‍ വഴി വേറെയില്ല......
        ഞെരിച്ചോടിച്ചു കൊണ്ടതും തകര്‍ത്തവന്‍.......
        തിരിയെ ഓടുവാന്‍ കഴിഞ്ഞില്ല കഷ്ടം..!
വരിവരീയായിട്ടുയര്‍ത്തിയ കുന്തം നിറഞ്ഞോ -
രീക്കുഴി അവന്നു സ്വര്‍ല്ലോകം .....
        പിരിഞ്ഞുപോയോരെന്‍ കിളിക്കിടാത്തിയെ
        തിരഞ്ഞിറങ്ങി ഞാനിവിടിരിക്കുന്നു.....
കരിവീരന്‍ വമ്പന്‍ പലവുരു വന്നെന്‍
കുരുന്നു കുഞ്ഞിനെ ഉലച്ചു വീഴിച്ചു...
        ഒരു പക്ഷെ അവര്‍ വലിയ ജീവികള്‍ 
        ഇര തേടിപ്പോയെന്നൊരു കാര്യം കാണും...
തിരിച്ചു കേറുവാന്‍ കഴിവില്ലാതവന്‍....
നര നരി ചെയ്ത കൊടും ചതിയോര്‍ക്കെ 
        കരയുന്നൂ കണ്ണ് നിറഞ്ഞു തൂവുന്നൂ....
        തിരയുന്നൂ ണ അരികിലെത്തിയോ......
ഒരു ചെറു പക്ഷി അതീവ ദുഖിതന്‍.....
കരി രാജനെന്തു സഹായം ചെയ്യുവാന്‍........?.
        ഒരു പക്ഷെ നിന്റെ ഇണയെ കാണുകില്‍....
        വരുവേന്‍ ഞാനിങ്ങിന്നവളെയും കൂട്ടി.... 
ഏറിയും ദുഖവും കടുത്ത കോപവും 
വരുത്തിയ  തീവ്ര ബധിരത കൊണ്ടോ...
        നരന്തു പോലൊരു ചെരുകിളിവന്നു
        ഉറച്ച കാര്യങ്ങള്‍ ശ്രവിച്ചതില്ലവന്‍...!
തെരുവപുല്ലുകള്‍ നിറഞ്ഞ മേഖല 
തിരഞ്ഞു പോകവേ ഉയരെ കണ്ടവന്‍...
        വിരഹമത്തീയില്‍  ഉരുകിയ ചെറു 
        കരിക്കിടാത്തിയെ വിരവോടു കണ്ടു...
നിരന്നു നീങ്ങുമ നുറുങ്ങു രാത്രിതന്‍ 
അരികിലായവാന്‍ പറന്നു ചൊല്ലിനാന്‍.....
       വരിക വേഗമെന്‍ പിറകെ താവക 
       അരചനിന്നതി മരണതുല്യനായ്........
പെരിയൊരു കുഴി അതിന്റെയുള്ളില്‍ വീണതി 
ഖോരം കുന്ത മുനയത്തില്‍ കോര്‍ത്തു .....!!!!
       കുരുവി കാട്ടുമ വഴികള്‍ പിന്നിട്ട- 
       ങ്ങിരുവരും വേഗം അണഞ്ഞു ചാരത്തായ്‌....
അരിയ കാര്യമാറ്റുന്നണുവിട മാത്രം 
വരുന്ന ഞാനിന്നിങ്ങവന്നു ചെയ്തത്...!!!!
       വിരവിലാനത്തന്നിയെ  മെല്ലവേ 
       കരയിലേറ്റുന്ന ശ്രമത്തിന്‍ സന്തോഷം.....
കുരുവിക്കപ്പോഴാവനുടെ കാര്യം...
വരുന്നതോര്മയില്‍ തിരക്കിപ്പോവണം.....!!!!