Tuesday, September 11, 2012


അയല്‍ക്കൂട്ടം വാര്‍ഷിക അന്താരാഷ്‌ട്ര സമ്മേളനം ഉഗാണ്ടയില്‍

കൂരോപ്പട
 "കൂരോപ്പട നാലാം വാര്‍ഡിലെ അയല്‍ക്കൂട്ടങ്ങളുടെ അന്താരാഷ്ട്ര സമ്മേളനം അടുത്ത ആഴ്ച ഉഗാണ്ടയില്‍ വെച്ച് നടത്തുന്നു. ചിലി പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ഉട്ടോപ്പ്യന്‍ പ്രസിഡണ്ട്‌  ആശംസകള്‍ അര്‍പ്പിക്കും..."  വാര്‍ത്ത-

അല്ല അറിയാന്മേലഞ്ഞിട്ടു ചോദിക്കുകയാ... ഈ കൂരോപ്പടയും ഉഗാണ്ടയും  ആയിട്ടെന്താ  ബന്ധം...? നാലാം വാര്‍ഡു അയല്‍ക്കൂട്ടങ്ങളുടെ വാര്‍ഷികം എങ്ങനെ അന്താരാഷ്ട്ര സമ്മേളനം ആകുന്നത്...? ചിലി പ്രധാനമന്ത്രി,  ഉട്ടോപ്പ്യന്‍ പ്രസിഡണ്ട്‌ ഇവര്‍ക്കൊക്കെ   " കൂരോപ്പട നാലാം വാര്‍ഡിലെ അയല്‍ക്കൂട്ടങ്ങളെ" പറ്റി  എന്തറിയാം... ? ഇങ്ങനെ ഒരു സ്ഥലമോ പരിപാടിയോ അവര്‍ക്ക് കേട്ടറിവെങ്കിലും ഉള്ളതാണോ...?  

അത് പിന്നെ വാര്‍ത്ത കൊടുക്കുമ്പം വല്യ എന്തോ പരിപാടിയാണെന്ന് എല്ലാവര്ക്കും തോന്നണ്ടേ.....
മിക്കവാറും എല്ലാവരും " ദേശീയ സമ്മേളനം " എന്നാണ് പറയുന്നത് അതുകൊണ്ട് ഞങ്ങളും " അന്താരാഷ്ട്ര  സമ്മേളനം  ഉഗാണ്ടയില്‍ വെച്ച് " എന്നെഴുതി എന്നെ ഉള്ളൂ..... 
ചെറിയ ഒരു മീറ്റിംഗ് ആയിരുന്നെന്നെ...... നമ്മടെ .....ബാലന്‍റെ വീട്ടില്‍ വെച്ച്,    വന്നവരെ എല്ലാം മാലയും  ഇടീച്ചു  നിരത്തി ഇരുത്തി ഫോട്ടോ എടുത്തു പത്രത്തില്‍ കൊടുത്തു..അത്ര തന്നെ ...   

No comments: