"ന ഭുജ്യതൈ വ്യാകരണം ക്ഷുധാതുരൈ
പിപാസിതൈ കാവ്യ രസോ ന പീയതൈ,
ന വിദ്യയാ കേനചില്‍ ഉദ്ധൃതം കുലം
ഹിരണ്യമേവാര്‍ജ്ജയ നിഷ്ഫലാ കലാ"
ഇത് കണ്ടാല്‍ എല്ലാവരുടെയും ചുണ്ടില്‍ ഇപ്പോള്‍ ആ സുപ്രസിദ്ധമായ ഈരടി തത്തി കളിക്കുന്നുണ്ടാവാം ........................................
"രണ്ടു നാഴികയായി പശ്ചിമ ജലശായ...."
അതെ തോളത്ത് ജീവിതമാകുന്ന വണ്ടിയും പേറിക്കൊണ്ടു മന്ദം മന്ദം ഇഴഞ്ഞു നീങ്ങിയ ഒരു കാലം.......
തോണിയും ആയി ചേര്‍ന്ന് ഞങ്ങള്‍ ചിലവാക്കിയ ഒരു
സന്ധ്യക്ക്
ആരുടെ പ്രേരണ ആണെന്നറിയാതെ എഴുതിവച്ച ഒരു കവിത ........
പിടക്കും മന്മനമപ്പോള്‍
അടക്കും പോയോടുങ്ങഞ്ഞാല്‍
വട വൃക്ഷ തടതിങ്കല്‍
മടിച്ചിരിക്കും.
കാരിമ്പിന്റെ വില്ലിനോടും
കിടനില്കും പുരികങ്ങള്‍ക്കിടയില്‍
ചെന്കുറി ചാര്തിന്‍ തിളക്കമോടും
ഗുരുവും വായുവും കൂടി
പ്രതിഷ്ടിച്ച ഭഗവാന്റെ
പുരം തന്നില്‍ വലം വച്ച് പുറത്തിറങ്ങീ
നമ്രമാകും സിരസ്സോടും
നാട്യ ശാസ്ത്ര പ്രഗത്ഭയാം
നര്‍ത്തകിയെ നമിപ്പിക്കും നടനമോടും
ഉദിക്കും എന്‍ കോമളാങ്കി
കിഴക്കേ ഗോപുരത്തിങ്കല്‍
അമ്പരത്തില്‍ വെണ്മതി പൂ
വിരിഞ്ഞപോലെ......
എന്റെ 1990 കളിലെ ജീവിതത്തില്‍ ഒരുപാട് വ്യക്തികള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
മി. ട്രയംഫു , മി. വിദ്യാഭ്യാസ കടല്‍, അതി വിശാല ധന തത്വ ശാസ്ത്ര അദ്ധ്യാപിക, പുല്ലാങ്കുഴല്‍ വാദനത്തിന്റെ ആദ്യ പാഠങ്ങള്‍ പറഞ്ഞു തന്ന ഒരു ഗവന്മെന്റ്റ് അധ്യാപകന്‍ അങ്ങിനെ ഒത്തിരിപ്പേര്‍.
എന്നാല്‍ ഈ കവിത എഴുതിയപ്പോള്‍ ആരെയാണ് ഞാന്‍ മനസ്സില്‍ കണ്ടതെന്നെനിക്കൊര്‍മയില്ല.ഒരു പക്ഷെ ടീനെജുകളില്‍ ഉപ ബോധ മനസ്സില്‍ എവിദെയൌ കുടിയേറിയ ആ പൈങ്കിളിയെ ആണോ എന്നുമറിയില്ല. എന്തായാലും പിന്നീട് വായിച്ചു നോക്കിയപ്പോള്‍ ആരെയോ വഴിയരികില്‍ കാത്തു നിന്ന പഴയ 'തോണിക്കാരനെ' എനിക്കോര്‍മ വന്നു. അത് കൊണ്ടിത് ഞാന്‍ കളയാതെ സൂക്ഷിച്ചു വെച്ചു. ഇതിനു ഒരു കവിതയുടെ നിറവും മണവും ഉണ്ണ്ടോ എന്നൊന്നും എനിക്കറിയില്ല, അടി മുടി കടിച്ചു കീറാനിരിക്കുന്ന വിമര്‍ശക വൃന്ദങ്ങളെ എനിക്ക് ഭയം ഇല്ല , കാരണം ഞാനൊരു കവി അല്ലല്ലോ !!!!!