Sunday, April 17, 2011

Malayalathinte Pokke.........

ഭുവി കേവല നിത്യ വൃത്തി കാംക്ഷിച്ചു രണ്ടായിരത്തി
 ഒന്‍പതുകളില്‍ ഞാന്‍ ഒമാനിലെതതിപ്പെടുകയുണ്ടായി.
 തരിശു ഭൂമികളാല്‍ ചുറ്റപ്പെട്ട ഒരു സ്ഥലത്ത് നിര്‍മാണ 
കമ്പനിയാല്‍ നിര്‍മിതമായ താത്കാലിക വാസ സ്ഥലവും 
ജോലിസ്ഥലവും. ആരുടെയൊക്കെയോ പാദസേവ ചെയ്തു
 അനര്‍ഹമായ പദവികളില്‍ എത്തിപ്പെട്ട ചില ഉദ്ദണ്ടന്മാരും,
 അറബി നാട്ടില്‍ ജോലിക്കെത്ത്തിയിട്ടുള്ളവരെല്ലാം നാട്ടില്‍ 
ഗതിയില്ലാതെ നടക്കുന്നവരല്ല എന്ന് തിരിച്ചറിവുള്ള  ചുരുക്കം
 ചില നല്ല മലയാളികളെയും തുടര്‍ നാളുകളില്‍ കണ്ടുമുട്ടി. 
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്ന ജോലിക്കെത്തിയ ഞാന്‍ പലപ്പോഴും 
പൊരി വെയിലില്‍ ജോലിക്ക് നിയോഗിക്കപ്പെട്ടു. ഇതൊക്കെ 
ഗള്‍ഫില്‍ പതിവാണെന്ന് കര കര ശബ്ദത്തോടെ ഒരു മഹാന്‍ 
എന്നെ ഓര്‍മപ്പെടുത്തി. ഇയാള്‍ക്ക് ഉന്നതങ്ങളിലുള്ള ബന്ധം
 കാരണം ലഭിച്ചുകൊണ്ടിരുന്ന ശംബളത്തിന്റെ ഉത്തരവാദിത്വം
 എന്ന വ്യാജേന സഹപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുകയാണ് 
ചെയ്തുകൊണ്ടിരുന്നത്. നാട്ടില്‍ ഒരു ജോലി ഉണ്ടായിരുന്നത് 
അറിഞ്ഞത് മുതല്‍ പതിമൂന്നു- പതിന്നാലു മണിക്കൂര്‍ ജോലി
 ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായി. തിരിച്ചു  നാട്ടിലേക്ക്
 വന്നാല്‍ ഉണ്ടാവുന്ന തുറിച്ചുനോട്ടം മാത്രം ഓര്‍ത്തു അവിടെ
 തുടരാന്‍ ഞാന്‍ തീരുമാനിച്ചു. 
എന്തായാലും ദൈവാനുഗ്രഹത്താല്‍ പത്ത് ദിവസത്തിനകം 
അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറാന്‍ എനിക്ക്
 അനുവാദം കിട്ടി. ഗള്‍ഫ്‌ ജീവിതത്തിലെ പുത്തരിയില്‍ 
ഉണ്ടായ കല്ല്‌ കടി മാറി. നൈറ്റ്‌ ഡ്യൂട്ടി ചെയ്യാന്‍ അനുവാദം,
 നാല്ലവരായ കുറെ സഹ പ്രവര്‍ത്തകര്‍,ജീവിതം  ആകെ
 സുഖമായി മാറാന്‍ തുടങ്ങി. 
അവിടെ നിന്നും കുറെ ദൂരെ മറ്റൊരു സ്ഥലത്ത് കമ്പനിയുടെ
 തന്നെ ക്യാമ്പിലേക്ക് ഇടക്കിടെ ചില എന്ട്രികളും മറ്റും
 ചെയ്യുവാന്‍ പോയിരുന്നു. അപ്പോഴാണ്‌ അഹങ്കാരത്തിന്റെ 
മൂര്ത്തിമദ് ഭാവമായ ഒരു മലയാളിയെ കണ്ടത്. 
സംസാരാരംഭത്തില്‍ തന്നെ ഇടത്തോട്ടുള്ള ഒരു തലവെട്ടിക്കലോടെ
താന്‍ വലിയ ആളാണെന്ന് ദ്യോതിപ്പിക്കുന്ന ചില പ്രസ്താവനകള്‍ നടത്തി.
തുടര്‍ച്ചയായ കണ്ടുമുട്ടലുകളില്‍ എല്ലാം മറ്റുള്ളവര്‍ക്ക് 
വെറുപ്പുണ്ടാക്കുന്ന അംഗ വിക്ഷേപത്തോടെ ഉച്ചാരണ വൈകല്യം
 കലര്‍ന്ന മലയാളവും ഇംഗ്ലീഷും കൂട്ടിച്ചേര്‍ത്തു " എന്റെ ഓര്‍മയില്
ഞാന്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഡ്രൈവ് ചെയ്യാറുണ്ട്, 
വളരെ ഫദ്രമായി (ഇവിടെ ഫാന്‍ എന്ന് പറയുമ്പോലെ
 ആണ് ഭദ്രം എന്ന് പറയുന്നത്) ഹൈവേയില്‍ പോലും 
ഞാന്‍ ഡ്രൈവ് ചെയ്യും" അങ്ങനെ എന്തെല്ലാമോ പൊങ്ങച്ചങ്ങള്‍ 
പറയാറുണ്ടായിരുന്നു. 
ഒരു ദിവസം ഏതോ ഇ-മെയിലിനെ ക്കുറിച്ച് പറഞ്ഞു 
പറഞ്ഞു മലയാളത്തെ ക്കുറിച്ചായി സംസാരം. 
മലയാള "ഫാഷയെ" കൊല്ലുന്നത്‌ സഹിക്കാന്‍ മേലാഞ്ഞു 
ഞാനും അല്പം സംസാരിച്ചു.
താന്‍ വലിയ ആളാണെന്നുള്ള ഭാവത്തോടെ അയാള്‍ ഇങ്ങനെ
 ഒരു പ്രസ്താവന നടത്തി.
എങ്ങനെ പറഞ്ഞാലെന്നാ നമ്മടെ ഐഡിയ മറ്റുല്ലോര്‍ക്ക്
 മനസ്സിലാക്കാനാ  "ഫാഷ", അല്ലാതെ "സന്തീം" "സമസോം"
 ഒന്നും നോക്കി കോമണ്‍ 
പീപ്പില്‍സിനു വര്‍ത്താനം പറയാന്‍ പറ്റുമോ.... !!!
ഇത്തരത്തില്‍, നാണം കെട്ട മലയാളിയല്ലാതെ മറ്റൊരു
 ഭാഷക്കാരനും അവന്റെ ഭാഷയെ നിന്ദിച്ചു സംസാരിക്കില്ല.
സ്ഥല നാമങ്ങളെല്ലാം സ്വന്തം ഭാഷയില്‍ വേണമെന്ന് മറാഠിയും,
 ഗുജറാത്തിയും, ബംഗാളിയും നിര്‍ബന്ധം പിടിക്കുമ്പോള്‍
 മലയാളത്തെ അവഗണിച്ചും അവഹേളിച്ചും മുന്നേറാനാണ് ഒരു കൂട്ടര്‍
 ശ്രമിക്കുന്നത്. മൂന്ന് നാല് വര്‍ഷമായി ഒരു ചാനല്‍ 
കൊട്ടിഘോഷിക്കുന്ന സംഗീത മാമാങ്കത്തില്‍ 
അവതാരക എത്ര വികൃതമായാണ് മലയാളം പറയുന്നത്. 
മലയാളത്തിനു ക്ലാസ്സിക് പദവി ലഭിക്കുവാന്‍ വേണ്ടി
 അശ്രാന്ത പരിശ്രമം നടത്തിയവരോ, ഭാഷാ സ്നേഹികളോ,
 നിയമ പാലകരോ, നീതിന്യായവ്യവസ്ഥയോ ,
മന്ത്രിപുംഗവന്മാരോ ആരും ഇതിനെതിരെ പ്രതികരിക്കുന്നില്ല
 എന്നത് മഹാ കഷ്ടം തന്നെ.
സിനിമ അല്ലെങ്കില്‍ ടി വി മനുഷ്യ മനസ്സുകളെ വളരെ വേഗം
 സ്വാധീനിക്കുന്ന ഒന്നാണ്.വ്യക്തമായി, ശുദ്ധമായി 
 മലയാളം പറയുന്ന ഒരു ജനത ഇവിടെ ഉണ്ടാകട്ടെ.
എത്ര വലിയ ആളായാലും,  മലയാളത്തെ വികൃതമായി 
 ഉച്ചരിക്കുന്നത് കേട്ടാല്‍ തിരുത്താനുള്ള സ്ഥൈര്യം നമുക്കുണ്ടാവണം. 
അല്ലെങ്കില്‍ വരുന്ന ഒരു തലമുറക്കപ്പുറം നമ്മുടെ നമ്മുടെ മാതൃഭാഷ നില നില്‍ക്കില്ല...!!!!!!!!!!!
"ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍".
 എന്ന് പറഞ്ഞത് പോലെ എന്ത് വില കൊടുത്തും നമുക്ക് മലയാളത്തെ രക്ഷിക്കണം. 




    
       
   
   







               

No comments: