Friday, April 15, 2011

SMARANEEYAM CHARANAYUGALAM.....................................

രണ്ടായിരത്തി പതിനൊന്നു മാര്‍ച്ച്‌ മാസം അവസാനം എന്റെ ഗുരുനാഥ
 പുഷ്കല ടീച്ചറിനെ ഞാന്‍ വീട്ടില്‍ ചെന്ന് കണ്ടു. കഴിഞ്ഞ തവണ 
കാണുമ്പോള്‍, ടീച്ചറിന്റെ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകള്‍
 നടക്കുകയായിരുന്നു. മുന്‍പ് തന്നെ 
ആ കുടുംബവുമായി എനിക്ക് പരിചയം ഉണ്ടായിരുന്നു.
ദീര്‍ഘ നാളുകള്‍ക്കു ശേഷം ടീച്ചറിനെ കാണാന്‍ ചെന്നത് 
അത് പോലെ ഒരു അവസരത്തില്‍ ആയതില്‍ ഒരുപാടു വിഷമം 
തോന്നി. 
ടീച്ചര്‍ കരയരുതേ എന്ന് പ്രാര്‍ത്ഥനയോടെ ആണ് ഞാന്‍ അവിടേക്ക് ചെന്നത്.
ഒരു പാട് വിഷമ ഘട്ടങ്ങളില്‍ സാന്ത്വനമോ, ഉപദേശമോ അല്ലെങ്കില്‍ വാത്സല്യപൂര്‍ണമായ 
ഒരു നോട്ടമോ കൊണ്ട് ഞങ്ങളെ ആശ്വസിപ്പിച്ചിരുന്ന ടീച്ചര്‍ കരയുന്നത് കാണാന്‍ 
എനിക്ക് കരുത്തില്ല. പക്ഷെ കുറെ നേരത്തേക്ക് എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നതിനാല്‍ 
ടീച്ചര്‍ കരഞ്ഞത് ഞാന്‍ കണ്ടില്ല എന്ന് ആശ്വസിക്കാന്‍ ശ്രമിച്ചു വേഗം അവിടെ നിന്ന് 
ഞാന്‍ തിരിയെ പോയി. 
ഈയിടെ വീണ്ടും കാണുമ്പോള്‍ ടീച്ചരിന്റ്റെ സ്വത സിദ്ധമായ പ്രസന്ന ഭാവം 
നിസ്സoഗതയെ മറയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ടു. 
മക്കളൊക്കെ (രണ്ടു പേര്‍) കൊള്ളാവുന്ന ജോലിയുമായി ദൂരെയാണ്. 
അല്പം സാമൂഹ്യ പ്രവര്‍ത്തനവുമായി ടീച്ചര്‍ ആ വലിയ വീട്ടില്‍ ഉണ്ട്.
എന്റെ അമ്മയുടെ സുഖമില്ലായ്മ അറിഞ്ഞപ്പോള്‍ ടീച്ചര്‍ എന്നെ ആശ്വസിപ്പിച്ചു. 
എല്ലാം ശരി ആകും എന്ന്‌ പറഞ്ഞു.
അവസരത്തിലും അനവസരത്തിലും ഭംഗിയായി സംസാരിക്കാന്‍ കഴിവുണ്ട് എന്ന്‌ 
അഹങ്കരിച്ചിരുന്ന എനിക്ക് എന്റ്റെ ടീച്ചറിനോട് ഒരു വാക്ക് പോലും പറയാന്‍
കഴിഞ്ഞില്ല. 
                   ജാതസ്യഹി: ധ്രുവോ മൃത്യുര്‍; 
            ധ്രുവം ജന്മ: മൃതസ്യ ച:         
എന്ന്‌ മനസ്സിലോര്‍ത്തു ഞാന്‍ ടീച്ചറിനോട് യാത്ര പറഞ്ഞിറങ്ങി......

പ്രൊഫ: പുഷ്കല. കെ. നായര്‍
    
   

  

No comments: