Saturday, March 10, 2012

   ആഭാസകരമായി വസ്ത്ര ധാരണം ചെയ്യുന്നതിനെക്കുറിച്ചു ഞാന്‍ വളരെ നാളുകളായി ബ്ലോഗില്‍ എഴുതാറുണ്ട്. ഇന്ന് അങ്ങനെ ഒരു വിഷയം കണ്ടപ്പോള്‍ ഒന്ന് ശ്രദ്ധിച്ചതായിരുന്നു  ..
പക്ഷെ ദൌര്‍ഭാഗ്യവശാല്‍ അക്ഷരതെറ്റുകളുടെ കൂമ്പാരത്തില്‍ ഒരു ഇസ്ലാം മതപ്രചാരണം മാത്രമാണ് കണ്ടത്..
ഞാന്‍ ഒരു ഇസ്ലാം വിരുദ്ധന്‍ അല്ല; പക്ഷെ സ്ത്രീയെ ദേവതയായി കണക്കാക്കുന്ന സംസ്കാരമുള്ള ഒരു നാട്ടിലിരുന്നാണ് എഴുതുന്നത്‌ എന്നൊന്ന് ഓര്‍മിക്കണമായിരുന്നു  !
 അത് പോലെ വിഷയം സ്ത്രീയുടെ വസ്ത്ര ധാരണത്തെക്കുറിച്ചായിരുന്നു ,അല്ലാതെ ഇസ്ലാമിന്റെ ആനുകാലിക പ്രസക്തിയെ കുറിച്ചൊന്നുമായിരുന്നില്ല ...! ശിലായുഗവും കാലപരിഗണനയും ഒക്കെ മനസ്സിലാകാന്‍ ഭാരതത്തിനു പുറത്തേക്കല്ല നോക്കേണ്ടത് എന്നൊന്ന് മനസ്സിലാക്കുക... മറ്റുള്ളവര്‍ പറയുന്നതെല്ലാം അബദ്ധജടിലം ആണ് എന്ന് പറയുന്നതിന് മുന്‍പ് കാര്യങ്ങള്‍ ഒന്ന് മനസ്സിലാക്കൂ....ലോകം മുഴുവന്‍ ഭാരതത്തിലേക്ക് നോക്കുകയാണ്... അറിയാന്‍ ശ്രമിക്കയാണ്.... അതിനു നേരെ പുകമറ സൃഷ്ടിക്കാതിരിക്കുന്നതാണ് ആശാസ്യം..