Thursday, September 25, 2014

"ന ഭുജ്യതൈ വ്യാകരണം ക്ഷുധാതുരൈ  
പിപാസിതൈ കാവ്യ രസോ ന പീയതൈ,
ന വിദ്യയാ കേനചില്‍ ഉദ്ധൃതം  കുലം 
ഹിരണ്യമേവാര്‍ജ്ജയ നിഷ്ഫലാ കലാ"
  ഇത് കണ്ടാല്‍ എല്ലാവരുടെയും ചുണ്ടില്‍ ഇപ്പോള്‍  ആ സുപ്രസിദ്ധമായ ഈരടി തത്തി കളിക്കുന്നുണ്ടാവാം ........................................        
 "രണ്ടു നാഴികയായി  പശ്ചിമ ജലശായ...."
  അതെ തോളത്ത്‌ ജീവിതമാകുന്ന വണ്ടിയും പേറിക്കൊണ്ടു മന്ദം മന്ദം ഇഴഞ്ഞു നീങ്ങിയ ഒരു കാലം.......
 തോണിയും ആയി ചേര്‍ന്ന് ഞങ്ങള്‍ ചിലവാക്കിയ ഒരു 
സന്ധ്യക്ക്‌  
ആരുടെ പ്രേരണ ആണെന്നറിയാതെ എഴുതിവച്ച ഒരു കവിത ........
        പിടക്കും മന്മനമപ്പോള്‍ 
        അടക്കും പോയോടുങ്ങഞ്ഞാല്‍ 
        വട വൃക്ഷ തടതിങ്കല്‍ 
        മടിച്ചിരിക്കും.
        കരിമ്പിന്റെ വില്ലിനോടും 
        കിടനില്കും പുരികങ്ങള്‍ക്കിടയില്‍               
        ചെന്കുറി   ചാര്തിന്‍ തിളക്കമോടും
        ഗുരുവും വായുവും കൂടി
        പ്രതിഷ്ടിച്ച ഭഗവാന്റെ
        പുരം തന്നില്‍ വലം വച്ച് പുറത്തിറങ്ങീ
        നമ്രമാകും സിരസ്സോടും 
        നാട്യ ശാസ്ത്ര പ്രഗത്ഭയാം  
        നര്‍ത്തകിയെ നമിപ്പിക്കും നടനമോടും  
        ഉദിക്കും എന്‍ കോമളാങ്കി   
        കിഴക്കേ ഗോപുരത്തിങ്കല്‍
        അമ്പരത്തില്‍ വെണ്മതി  പൂ     
        വിരിഞ്ഞപോലെ...... 
 എന്റെ 1990 കളിലെ ജീവിതത്തില്‍  ഒരുപാട് വ്യക്തികള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 

എന്നാല്‍ ഈ കവിത എഴുതിയപ്പോള്‍ ആരെയാണ് ഞാന്‍ മനസ്സില്‍ കണ്ടതെന്നെനിക്കൊര്‍മയില്ല.ഒരു പക്ഷെ ടീനേ ജുകളില്‍ ഉപ ബോധ മനസ്സില്‍ എവിടെ യോ  കുടിയേറിയ ആ പൈങ്കിളിയെ ആണോ എന്നുമറിയില്ല. എന്തായാലും പിന്നീട് വായിച്ചു  നോക്കിയപ്പോള്‍ ആരെയോ വഴിയരികില്‍ കാത്തു നിന്ന പഴയ 'തോണിക്കാരനെ'    എനിക്കോര്‍മ വന്നു. അത് കൊണ്ടിത് ഞാന്‍ കളയാതെ സൂക്ഷിച്ചു വെച്ചു.  ഇതിനു ഒരു കവിതയുടെ നിറവും മണവും ഉണ്ടോ  എന്നൊന്നും എനിക്കറിയില്ല, അടി മുടി കടിച്ചു കീറാനിരിക്കുന്ന വിമര്‍ശക വൃന്ദങ്ങളെ എനിക്ക് ഭയം ഇല്ല , കാരണം ഞാനൊരു കവി അല്ലല്ലോ !!!!!  
വളരെ  മോശം ആയിപ്പോയി ...! ഇങ്ങനെ കമ്മന്റാമോ ...?
ലോ ...
ഒരിക്കലും അല്ല ...
 ഇനി എങ്കിലും ജനാധിപത്യത്തിന്റെ സ്വയം പ്രഖ്യാപിത കാവല്‍ക്കാരെക്കുറിച്ചു  ഇങ്ങനെ കമന്റരുത് .....
ബാറില്‍ കള്ളടിച്ചു പൂസായി സ്വൈര്യം കെടുത്തുന്ന  എന്നെ പറയാവൂ .....!!!!

സാധാരണക്കാരനെ വേദി വെക്കാന്‍ തോക്കുമായി ഒരാസാധാരണക്കാരന്‍ !!!!!!!!!!!!!.
ഈ  ഒറ്റക്കളി കൊണ്ട് തന്നെ വ്യക്തിത്വം മനസ്സിലായി ...!!!
ഞാന്‍ പറഞ്ഞതിനൊന്നും അല്ല മറുപടി ..
ഞങ്ങളുടെ നാട്ടില്‍ സകലരോടും പണം കടം വാങ്ങുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നൂ ....കടം തന്നവരെ കാണുന്പോള്‍ അവര്‍ അത് തിരിച്ചു ചോദിച്ചാലോ എന്ന് ഭയന്ന് ദൂരെ നിന്നെ തെറി വിളി തുടങ്ങും . അന്തസ്സുള്ള കുടുംബത്തില്‍ പിറന്നവര്‍ ഒന്നും പിന്നെ അവരോടു സംസാരിക്കാന്‍ നില്‍ക്കില്ല ... 
അതേ നിലവാരം തന്നെ ആണ് " സര്‍വ ശാസ്ത്ര വിശാരദന്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഈ മഹാനും .. 
ഞാന്‍ ത്രിഗുണ ങ്ങളെ ക്കുറിച്ച് ചോദിച്ചു ,അയാള്‍ സ്വന്തം ഗുണം  കാണിച്ചു.....
ഒരു പതിനായിരം ആവര്‍ത്തി നായര്‍ എന്ന് വിളിച്ചാലും എനിക്കൊന്നും നഷ്ടപ്പെടാനില്ല ,അഭിമാനവും പോവില്ല , എന്നാല്‍ തിരിച്ചു ഒരു പ്രാവശ്യമെങ്കിലും ഞാനൊന്നു വിളിച്ചാല്‍ അപ്പൊ മതെതരന്റെ വിധം മാറും ......
ഞാനതൊരിക്കലും പറയില്ല . അറിയാഞ്ഞിട്ടല്ല , സര്‍വ ശാസ്ത്ര പാരന്ഗതന്‍ തനിയെ കണ്ടു പിടിക്കണം ,
അല്ലെങ്കില്‍ ഇങ്ങനെ ആജീവനാന്തം അബദ്ധം പറയണം ,എന്നോട് മാത്രമല്ല എല്ലാവരോടും . . 
ആരും പറഞ്ഞു തന്നില്ല എനിക്ക് മനസ്സിലായില്ല എന്ന്  വിലപിക്കണം ... ഞാനത് ഇങ്ങിനെ ആണ് മനസ്സിലാക്കിയത് എന്ന് പൊതു വേദിയില്‍ വീന്പിള ക്കണം , അപ്പോഴേ എല്ലാം പൂര്‍ത്തിയാവൂ...
എങ്കിലെ ലോകം ഇങ്ങനെ ഉള്ളവരെ പരിഹസിക്കുള്ളൂ ... അതാണ്‌ എന്റെ വിജയം ..അല്ലെങ്കില്‍ ഈ നാടിനെയും അതിന്റെ സംസ്കാരത്തെയും ജീവനേക്കാള്‍ സ്നേഹിക്കുന്ന എല്ലാവരുടെയും വിജയം....
 സ്കൂളില്‍  കണക്കു പഠിപ്പിക്കുന്ന ഒരു സാറുണ്ടായിരുന്നൂ ...
ബോര്‍ഡില്‍ കണ്ക്കെഴുതിയിട്ടു  കുട്ടികളെ അടുത്ത് വിളിച്ചു കണക്കു ചെയ്യിക്കും .....
ഓരോ തെറ്റിനും ചന്തിക്കു ചൂരലിന് ...."ആണോ....ആണോ " എന്ന് ചോദിച്ചുകൊണ്ട് നല്ല അടി കൊടുക്കു മായിരുന്നു ...
അത് ചെയ്‌താല്‍ കൂടി ശരിയാകും എന്ന് തോന്നുന്നില്ല ........
വിഡ്ഢിത്തം അനുസ്യൂതം പ്രവഹിക്കുകയാണ് ...!
എന്നിട്ട് ....
വഴിയിലൊക്കെ കേടായി കിടക്കുന്ന വണ്ടി തള്ളൂന്പോള്‍ മുന്നിലും പിന്നിലും അല്ലാതെ ഡോറിന്റെ അടുത്ത് നിന്ന് പിടിച്ചുകൊണ്ടു അകത്തിരിക്കുന്ന യാത്രക്കാരെ നോക്കി (കൂടുതലും സ്ത്രീകളായിരിക്കും) ഞാനിതു തള്ളി നീക്കുന്നത് കണ്ടോ എന്നമട്ടില്‍ നില്‍ക്കുന്ന ചില തൈക്കിള വന്മാരെ കണ്ടിട്ടില്ലേ 
അതുപോലെ ...
എന്തോ വലിയ കാര്യമാണ് ഞാന്‍ പറയുന്നത് ....
താനിത് വല്ലോം കണ്ടിട്ടുണ്ടോ ...?
എന്നൊക്കെ ......ഗംഭീരമായി ചോദിക്കുകയും ചെയ്യുന്നു .....

ഞാന്‍ മുന്‍പ്   പറഞ്ഞത് പോലെ " കുരുതിയെ ക്കുറിച്ചും " 
ഒന്നും ഞാന്‍ വിശദീകരിക്കില്ല .... 
ഭാരതത്തില്‍ ഹിന്ദുവായി ജനിച്ചു,  ജീവിക്കുന്ന , ഭാരതീയനായ എനിക്ക് ഭാരത സംസ്കാരത്തെക്കുറിച്ച്  ഒരു ഭാരത വിദ്വേ ഷിയുടെ ക്ലാസ്സ് വേണ്ട ... 
( എഴുത്തിനിരുത്തിയ കാലം മുതല്‍ ജോലിക്കു വേണ്ടി കേരളം വിടുന്ന കാലം വരെ ഇപ്പോഴും സമായാനുസൃതം , നിരന്തരം വാഴൂര്‍ ശ്രീ തീര്‍ഥ പാദ ആശ്രമവുമായി സഹകരിച്ചിരുന്ന,സഹകരിക്കുന്ന  ശ്രീമദ് വിദ്യാനന്ദ തീര്‍ഥ പാദ സ്വാമികളുടെ ശിഷ്യനായ  എനിക്ക്  "അവിദ്യ" അല്ലെങ്കില്‍ മറ്റുള്ളവരെ വിഡ്ഢി ആക്കാനുള്ള വിദ്യ ആവശ്യമില്ല എന്ന് പറയേണ്ടി വന്നത് അഹങ്കാരം കൊണ്ടല്ല. )

മുന്‍പൊരു വിഷയത്തില്‍ മാക്സിസത്തെ ക്കുറിച്ച് ആധികാരികമായി സംസാരിച്ചുകൊണ്ടിരുന്ന ഒരു മഹാനോട്  കേരളത്തിലെ കമ്മ്യൂണിസ്റ്റു ചരിത്രം ഏറ്റവും ചിന്തോദ്ദീപകമായ വിധത്തില്‍ എഴുതപ്പെട്ട ഒരു പുസ്തകമുണ്ട് ,ഞാനതൊരു അമ്പതു പ്രാവശ്യമെങ്കിലും വായിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ ,ആ മഹാനു അതെത് പുസ്തകമാണെന്ന് ഞാന്‍ പറഞ്ഞു കൊടുക്കണം . അതി തീവ്ര കംമ്യൂനിസ്ടായ അയാള്‍ക്ക്‌ ഇതാണോ എന്ന് ചോദിക്കാന്‍ രണ്ടു പുസ്തകങ്ങളുടെ പേര് പോലും അറിയില്ലായിരുന്നു... 
അതേ രീതിതന്നെ ആണ് ...ഇവിടെയും കാണുന്നത് ...!!!
ശംബൂകന്റെ കഥയില്‍  ഉപരിപ്ലവമായവ അല്ലാതെ ചില കാര്യങ്ങളുണ്ട് എന്ന് പറഞ്ഞപ്പോള്‍ 
"സര്‍വ്വജ്ഞ പീഠത്തിലിരിക്കുന്ന "ഇയാള്‍ക്ക് അത് ഞാന്‍ പറഞ്ഞു കൊടുക്കണം ......
അപ്പോള്‍ അത് മനസ്സിലാക്കാതെ ആണ് വിമര്‍ശനം എന്നപരിപാടിയുമായി ഇറങ്ങിയിരിക്കുന്നത്.!!!        

മനസ്സാനിദ്ധ്യം  പോയി ( അതുണ്ടായിരുന്നോ ആവോ...?)എന്നതിന്റെ ലക്ഷണം ആണ് അധിക്ഷേപത്തിന്റെ  ആക്കം കൂടുന്നത് , വാചകത്തിന്റെ ശൈലി മാറുന്നത് ...!! പറഞ്ഞതു  പോലെ ...""""    """""
ഏറ്റവും ലളിതമായ ഒരു ഉദാഹരണം മാത്രം പറയാം ...
"മരങ്ങള്‍ ചായുന്നു ഫലാഗമത്തിനാല്‍ " എന്ന് കേട്ടിട്ടുണ്ടോ ...?

വിഡ്ഢികളുടെ മുന്‍പില്‍ അതൊക്കെ സ്ഥാപിക്കാന്‍ പോയാല്‍ ഇതാകും എന്ന് പണ്ടേ കേട്ടിട്ടുണ്ട് ....
"അന്ധന്നു കാട്ടിയൊരു കണ്ണാടി പോലെ വരും എന്നേ  വരാവു................." 
പിന്നെ ഇതൊന്നും ഞാന്‍ സ്ഥാപിച്ചിട്ട് വേണ്ട തെളിയിക്കപ്പെടാന്‍ ...................!!

വിദ്യാഭ്യാസം ഉള്ളവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു , ഇനി പറ്റില്ല ,അല്ലാത്തവര്‍ക്ക്  പറഞ്ഞു കൊടുക്കാനും തയ്യാറാണ് .... ധാരാളം പറഞ്ഞു കൊടുത്തിട്ടുമുണ്ട് ഇനിയും തയ്യാര്‍ ..... 



ഒരു ഇംഗ്ലീഷ് കഥ വായിച്ചാല്‍ ...........
എനിക്ക് ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് ,എനിക്ക് മനസ്സിലാകുന്ന രീതിയി ല്‍ ഞാനതിനെ വ്യാഖ്യാനിക്കും ,അവര്‍ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കും ...അവര്‍ക്ക് വേണെങ്കില്‍ അവര്‍ വന്നു അവര്‍ പറഞ്ഞത് ശരി ആണെന്ന് തെളിയിക്കട്ടെ ... അല്ലെങ്കില്‍ ഞാന്‍, ഞാന്‍ പറഞ്ഞത് മാത്രം ശരി ആണെന്ന് വിശ്വസിക്കുകയും, പറയുകയും ചെയ്യും ...!!!! 

വിഡ്ഢി  ആകുന്നതു ഞാനോ ഇംഗ്ലീഷ് കാരോ ...?  അവരുടെ എന്ഗ്ലിഷിന്റെ കുറ്റം കൊണ്ടാണോ എനിക്കത് മനസ്സിലാക്കാന്‍ കഴിയാത്തത് ...!!!!!!

മാത്രമല്ല സ്വന്തം അച്ഛന്‍ ,സ്വന്തം ഭാര്യ  എന്നൊക്കെ കൂടി ചേര്‍ക്കാമായിരുന്നു അപ്പോഴേ ആവുകയുള്ളൂ ...!!!!
ഇത് വായിച്ചിട്ട് ഇങ്ങനെ ആണ് ഹിന്ദു മിത്തോളജി യില്‍ ഡോക്ടറേറ്റ്‌  എടുത്ത ആള്‍ക്ക് മനസ്സിലായത് ....

മാലി രാമായണം റേഡിയോയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ,എല്ലാവര്ക്കും വളരെ ഇഷ്ടപ്പെട്ട ഒരു ഡയലോഗ് ഉണ്ടായിരുന്നൂ ...ഗുഹയില്‍ അടക്കപ്പെട്ട ബാലി തിരിച്ചുവന്നു സുഗ്രീവനെ ഓടിച്ച്‌   രാജ്യം നേടി ,പ്രജകളോട് തന്നെ അന്വേഷിച്ചു ഗുഹയിലെക്കാരും വരാഞ്ഞതെന്താനെന്നു ചോദിക്കുന്പോള്‍ അവര്‍ പറയുന്ന മറുപടി ....
" കുരങ്ങന്മാരെന്തറിഞ്ഞൂ വിഭോ ...?"  ഈ അവസരത്തില്‍ വെറുതെ പറഞ്ഞെന്നെ ഉള്ളൂ ...!!!!







-->
ആ  നീലക്കടലാസ്സ്.......
അത്ര അസ്സാധാരണത്വം ഒന്നും കലരാത്ത ഒരു ദിവസം. നോവലുകളും കഥകളും ഒക്കെ നല്കിയിരുന്ന ഒരു പ്രത്യേക അനുഭൂതി ഇപ്പോൾ ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്ന സംശയത്തോടെ, ഗഹനമായ മറ്റേതെങ്കിലും  വിഷയം ആവാം ഇന്നത്തെ വായന എന്ന് കരുതി പുസ്തക അലമാരയിൽ  കുറേ അന്വേഷിച്ചു കലേശ്വർഞാൻ ഒന്നിനൊന്നു മെച്ചമല്ലേ എന്ന ഓർമ്മ പ്പെടു ത്തലുകളുമായി പിന്നിലേക്ക്‌ മറഞ്ഞ പുസ്തകങ്ങൾ. ഭാരത സംസ്കാരത്തെ ക്കുറിച്ച് മാക്സ് മുള്ളർ നടത്തിയ പ്രഭാ ഷണ പരമ്പര അയാളെ പെട്ടെന്നു ആകർഷിച്ചു.
അതി തീക്ഷ്ണമായ ഒരു മാനസിക യുദ്ധത്തിനു തയ്യാറെടുക്കാൻ എന്ന പോലെ ഒരു സുന്ദര മുറുക്കാൻ ഒരുക്കി ,ആസ്വാദനത്തിനു രണ്ടു ഏലത്തരി കൂടി നുണഞ്ഞു കലേശ്വർ പതിവ് മൂലയിലേക്ക് സ്വസ്ഥമായി ചെന്നിരുന്നു.!
റാഫി സാഹബും,കിഷോറും ,മുകേഷ്ജിയും ഒക്കെ അരക്കൈ നോക്കി എങ്കിലും സന്ധ്യ കഴിഞ്ഞു കാണാം എന്ന് പറഞ്ഞ്‌ മുള്ളറുമായി സംവദിക്കാൻ  ആരംഭിച്ചു.
കൈലേസുകളിൽ ചില ചിത്ര പണികൾ നടത്തി ക്കൊണ്ട് ചന്ദ്രു ഇറയത്തിന്റെ അങ്ങേ കോണിൽ ഇരിക്കുന്നു .
സുഖദായകമായ ഇളം കാറ്റിൽ, ഒരു പ്രത്യേക സ്വർണ്ണ വർണ്ണം വിതറുന്ന സൂര്യ പ്രഭയിൽ അയാൾക്ക്‌ നല്ല ഉന്മേഷം തോന്നി.....
പടിക്കൽ കൂടി പൊടി ഉയർത്തി ഒരു വാഹനം കടന്നു പോയി.
ഉച്ചയ്ക്ക് വെയിൽ കനക്കുമ്പോഴേയ്ക്ക്  വായിച്ചു തീർന്ന പുസ്തകവും നെഞ്ചിൽ വെച്ച്  ഒരു ചെറു നിദ്രയിൽ ആയിരുന്നു കലേശ്വർ.

വരണ്ട മൊട്ടക്കുന്നിനപ്പുറം, നനുത്ത പച്ചപ്പുകളുള്ള കലാലയ മുറ്റവും പരിസരങ്ങളും കടന്നു ചെല്ലുമ്പോൾ കലെശ്വരിന്റെ സുഹൃദ് വലയത്തിൽ ഒട്ടു മിക്കവരും ഉണ്ടായിരുന്നു. എന്നും കാണാറുള്ള ഉണർവ്വ് ആരിലും കണ്ടില്ല...!
മൂന്നു വർഷത്തെ പഠനത്തിനു സമാപനം കുറിക്കുന്ന സ്റ്റഡി ടൂർ എന്ന ചടങ്ങ് ആയിരുന്നു പ്രധാന പ്രശ്നം ...
കലേശ്വർ മനസ്സില് ആഗ്രഹിച്ചിരുന്ന ഒരു വിനോദയാത്ര ഉണ്ട് . ഒരിക്കലും നടക്കാൻ സാദ്ധ്യത ഇല്ലാത്ത ഒരു യാത്ര.
പ്രിയങ്കരനായ പ്രോഫെസ്സറോട്  പറഞ്ഞ്‌ അനുവാദം വാങ്ങിയാൽ ഒരാളെ കൂടി കൊണ്ടുപോകുവാൻ സമ്മതിച്ചേക്കും.
നീ വരുമോ ...?
അത് എങ്ങിനെ ...? ഞാൻ എന്ത് പറഞ്ഞ്‌ ആണ് വീട്ടില് നിന്ന് വരിക...?
നിസ്സഹായതയുടെ ആ മുഖത്തേക്ക് അയാള് നോക്കിയില്ല ...
പ്രണയികൾകെന്തുകാര്യവും  തീവ്രമാണ് . അതുകൊണ്ടുതന്നെ  കലേശ്വർ ആ പ്രശ്നം കൂടുതൽ സങ്കീർണമാക്കാൻ ആഗ്രഹിച്ചില്ല       

ദൂരെ നിന്നും    പ്രോഫെസ്സർ  വരുന്നത് കണ്ടപ്പോൾ അയാൾ മുഖം കൊടുക്കാതെ തിരിയാൻ ശ്രമിച്ചു
"നില്ല്ടോ.." എന്ന പതിവ് ശൈലിയിൽ അദ്ദേഹം വിളിച്ചു
" പിന്നെ ഒരു കാര്യം നമ്മൾ ടൂർ പോകുമ്പോൾ എല്ലാം വളരെ ഭംഗിയായി നടക്കണം . ഒരു പ്രശ്നവും ഉണ്ടാകരുത് . താൻ അത്  ശ്രദ്ധിക്കണം."
"ഉവ്വ് സർ " അയാൾ പ്രതിവചിച്ചു.

"അതുപോലെ ...എടൊ  ...നമുക്ക് ആള് കുറവാണ് ..... അതുകൊണ്ട് ............................................ നെ ക്കൂടി നമ്മുടെ കൂടെക്കൂട്ടാം എന്ന് കരുതുന്നു..."
അദ്ദേഹം ഒളികണ്ണിട്ടു നോക്കുന്നത് പോലെ അയാൾക്ക്‌ തോന്നി ......

"എന്താ പേര് പറഞ്ഞത് സർ .."
"ഇല്ല പേരൊന്നും ഇല്ല ..."
ഇത്ര പെട്ടെന്ന് സാറിന്റെ ശബ്ദത്തിനെന്താ   ഒരു മാറ്റം ..
"അല്ല ..അതെങ്ങിനെ ശരി ആകും സാർ ...ആരായാലും പേര് കാണുമല്ലോ ...?"
"ഇല്ലെന്നു പറഞ്ഞില്ലേ ....?...... ആരാന്നു വെച്ച എഴുതി വെക്കാതെ അങ്ങേരെങ്ങിനെ പറയാനാ ...?"
കാര്യങ്ങൾ ചന്ദ്രു ഏറ്റെടുത്തോ എന്ന അത്ഭുതത്തോടെ അയാൾ ഞെട്ടി .....
ആരോ തോളിൽ തട്ടി വിളിക്കുന്നു ...
"വെറുതെ പകൽ ഉറങ്ങി പിച്ചും പേയും പറയുന്നു ..."
പരിഭവത്തോടെ പറഞ്ഞ്‌ കൊണ്ട് ചന്ദ്രു പിൻവാങ്ങി ...
 കാഴ്ച വ്യക്തമായപ്പോൾ മുന്നിൽ പോസ്റ്മാൻ ...
"ഇതാ ... "
"ആരാണെന്നെഴുതിയിട്ടില്ല ..സാറേ ..പിന്നെങ്ങിനാ.... "
അയാൾ ചിരിച്ചു...
അയച്ച ആളിന്റെ മേൽ വിലാസത്തിന്റെ  സ്ഥാനത് "ഫ്രം മി ....." എന്ന് മാത്രം എഴുതിയ കത്ത് ...
എല്ലാം പണ്ടത്തെ  പോലെ തന്നെ.
പോസ്റ്റ്‌ കവർ, അതിലെ അക്ഷരങ്ങൾ, മേൽ വിലാസത്തിന്റെ കൂടെ " ടു ..യു.."എന്ന വ്ക്തമായ കുറിപ്പും.
ഒരു പതിനാറു കാരന്റെ സംഭ്രമത്തോടെ അയാൾ  കത്ത് മെല്ലെ തുറന്നു ........ 
" അതും മാറ്റമില്ലാതെ ...നീലക്കടലാസ്സു ...!
ഭംഗിയുള്ള ഒരു സിന്ദൂരപ്പൊട്ട്  ഓർമ്മയിലുണർന്നപ്പോഴേക്കും   
"ഊണ്  ആയി കേട്ടോ ..."
എന്ന വിളി വന്നു....
വന്നിട്ട് സ്വസ്ഥമായി വായിക്കാം എന്ന് കരുതി ഒന്ന് കൂടെ കത്ത്  കെ ഒരു വീക്ഷണം നടത്തി ഊണ് മുറിയിലേക്ക് നടന്നു കലേശ്വർ...!

Tuesday, September 16, 2014

"അവൾക്കെഴും താരണി വേണി മാത്രം
സ്മിതാർദ്രമായെന്റെ മുഖത്ത് നോക്കി ..."

നീണ്ടിരുണ്ട കാർകൂന്തൽ അല്പമൊന്നിളകും വിധം താളാത്മകമായി നടന്നു മറയുന്ന പ്രിയ സഖിയെ നോക്കി നില്ക്കെ കലേശ്വർ മലയാളം മാഷ്‌ പഠിപ്പിച്ച കവിതാശകലം മനസ്സിലോർത്തു. ഇങ്ങിനി വരാത്ത വണ്ണം മറയുന്ന സന്ധ്യയെ പിരിയുവാനാവാതെ ചുവന്നു വീർത്ത മുഖത്തോടെ സൂര്യൻ കടലിലേക്ക്‌ എന്ന പോലെ ,നനുത്ത ഓർമ്മകളും പേറി മെല്ലെ തിരിഞ്ഞു നടന്നു. ഒരു സ്നേഹത്തിന്റെ ബാക്കിയായി ചുണ്ട് നനച്ച ഉപ്പുരസം മനസ്സ് പുകച്ചു ചുണ്ടിലിരുന്നു നീറുന്നു.
ഇതെല്ലം എത്ര കണ്ടിരിക്കുന്നു എന്ന നിസ്സംഗതയോടെ തളിർത്തു  നില്ക്കുന്ന മാഞ്ചോടും കടന്നു നീങ്ങുമ്പോൾ അയാൾ മാർച്ചിനെ ശപിച്ച്ചിരുന്നോ ....?

എന്താണിത്ര ആലോചന ?
ചന്ദ്രു ആണ് .
പതിവ് പോലെ സന്ധ്യ വിളക്ക്  കൊളുത്താനുള്ള തയ്യാറെടുപ്പാണ് .
ഒന്നുമില്ല എന്ന ഭാവത്തിൽ ഒന്ന് കണ്ണ് ചിമ്മി മയങ്ങിത്തുടങ്ങിയ ചെമ്മണ്‍ പാതയിലേക്ക്  മിഴിനീട്ടി അയാൾ ഒന്നിളകി ഇരുന്നു.
"അല്ല..ഞാനൊരു കാര്യം ചോദിക്കട്ടെ ...?"
ചന്ദ്രു വിടാനുള്ള ഭാവമില്ല
"എന്താ നമ്പ്യാർ സാർ വന്നു പറഞ്ഞത് ...?"
" അന്നൊരിക്കൽ അങ്ങേർ ഇത് പോലെ വന്നു പോയപ്പോൾ മുതൽ എന്തോ ഒരു പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ട്..."
ചന്ദ്രു ഒരു വക്കീലിന്റെ ഭാവത്തിലാണ് ...
ഹേയ്..ഒന്നുമില്ല ... നിനക്ക് വെറുതെ തോന്നുന്നതാ....
കലേശ്വർ ഒഴിഞ്ഞു മാറി ..
" എന്തോ ഏതോ ആർക്കറിയാം" എന്ന ആത്മഗതത്തോടെ ആ "ഗജരാജ വിരാജിത മന്ദഗതി " പൂജാമുറിയുടെ മുൻപിലേക്ക്‌  പോയി.
പഴയ കൃഷ്ണ ലീലകൾ ഉണർത്തിയ ചെറു പുഞ്ചിരിയോടെ അയാൾ എഴുന്നേറ്റു മേൽ കഴുകുവാൻ നടന്നു.
നില വിലക്കിന് മുൻപിൽ നില്ക്കുമ്പോഴും കൃഷ്ണന്റെ മാറിൽ  തല ചായ്ചിരിക്കുന്ന   രാധയെ അന്ന് അയാൾ ശ്രദ്ധിച്ചത് .
വിളക്ക് കൊളുത്തി തിരിഞ്ഞ ചന്ദൃവിനോട്   അയാൾ ചോദിച്ചു " എന്തൊരു ഉദാത്തമായ സങ്കല്പം അല്ലെ ...?"
"എന്താ ..?" ചന്ദൃവിനു ഒന്നും മനസ്സിലായില്ല
"ഒന്നുമില്ല " അയാൾ വീണ്ടും വഴി ഒഴിഞ്ഞു ...
"പൊട്ട സാഹിത്യത്തിന്റെ അസുഖം   പിന്നെയും തുടങ്ങിയോ ..? ചന്ദ്രു ചോദിച്ചു....
"നീ പ്വാടീ " എന്ന്  "തിര്വന്തോരം " സ്ലാങ്ങിൽ പറഞ്ഞു കലേശ്വർ പിൻവാങ്ങി.

നാമജപത്തിന്റെ നേരത്ത ശബ്ദം നിലക്കുമ്പോഴും അയാൾ തന്റെ പ്രിയപ്പെട്ട പാട്ടുകളുമായി രമിക്കുകയായിരുന്നു....

"ഞാനൊരു ദീർഘ നിദ്രയിലേക്ക് പോകുന്നു എന്ന ധ്വനിയിൽ "എന്നാൽ അത്താഴപ്പൂജ ആവരുതോ..? " എന്ന് ചന്ദ്രു ചോദിച്ചു .  
"പിന്നെന്താ ...ആയിക്കളയാം ..." എന്ന് പറഞ്ഞു കൊണ്ട് അയാളും തയ്യാറായി ..
കഴിക്കുമ്പോൾ വീണ്ടും ചന്ദ്രു ചോദിച്ചു "നിങ്ങൾ എവിടെ പോകുന്ന കാര്യമാ പറഞ്ഞത്...?

" ങാ അതോ...? പഴയ സഹപാഠികൾ ഒന്ന് ഒരുമിച്ചു കൂടിക്കളയാം എന്നൊരു ആലോചന...."
"വരുന്ന മാസം അതിനൊരു രൂപരേഘ  തയ്യാറാക്കണം ...അതാ ..."

"അമ്പതാം വാര്ഷികം ... ജോസഫ്‌  ഒക്കെ മുൻപന്തിയിൽ ഉണ്ട് .."
" താനോര്ക്കുന്നില്ലേ... പണ്ട്  യു പിയിൽ നമ്മൾ ഒന്നിച്ചുണ്ടായിരുന്നു .."
" ആഹ അവരൊക്കെ എവിടെ....? " ചന്ദൃവിനും ഒരു സന്തോഷം തോന്നി.
ആ വിശേഷങ്ങള ഒക്കെ ഒരിക്കൽ കൂടി ചന്ദ്രുവുമായി പങ്കു വെച്ചു വീണ്ടും  ഒന്നു മുറുക്കുവാൻ
നടക്കുമ്പോൾ അയാൾ അറിയാതെ മൂളി .
"ഫൂൽ ..തുമേ ഭേജാ ഹെ ഖത്ത്  മേം .....ഫൂൽ നഹി  മേരാ..ദിൽ ഹേ.........."

 ചന്ദ്രു ഒന്നു ചുമച്ചു .......
ഏതോ ഒരു സിനിമയിൽ നായകൻചോദിച്ചത് പോലെ ഒരു ചിരിയോടെ അയാൾ ചോദിച്ചു ..
"ആക്കിയതാണോ...."
"ഞാനിനി എന്താക്കാൻ....?   " ബഹാരോം ഫൂല്  ബര്സാവോ ..... " എന്ന് മൂളി ചന്ദ്രു അകത്തെ ഇരുട്ടിലേക്ക് മറയുമ്പോൾ
കലേശ്വർ വെറ്റിലയിൽ മെല്ലെ ചുണ്ണാമ്പു തേയ്ക്കുകയായിരുന്നു......!