Tuesday, September 16, 2014

"അവൾക്കെഴും താരണി വേണി മാത്രം
സ്മിതാർദ്രമായെന്റെ മുഖത്ത് നോക്കി ..."

നീണ്ടിരുണ്ട കാർകൂന്തൽ അല്പമൊന്നിളകും വിധം താളാത്മകമായി നടന്നു മറയുന്ന പ്രിയ സഖിയെ നോക്കി നില്ക്കെ കലേശ്വർ മലയാളം മാഷ്‌ പഠിപ്പിച്ച കവിതാശകലം മനസ്സിലോർത്തു. ഇങ്ങിനി വരാത്ത വണ്ണം മറയുന്ന സന്ധ്യയെ പിരിയുവാനാവാതെ ചുവന്നു വീർത്ത മുഖത്തോടെ സൂര്യൻ കടലിലേക്ക്‌ എന്ന പോലെ ,നനുത്ത ഓർമ്മകളും പേറി മെല്ലെ തിരിഞ്ഞു നടന്നു. ഒരു സ്നേഹത്തിന്റെ ബാക്കിയായി ചുണ്ട് നനച്ച ഉപ്പുരസം മനസ്സ് പുകച്ചു ചുണ്ടിലിരുന്നു നീറുന്നു.
ഇതെല്ലം എത്ര കണ്ടിരിക്കുന്നു എന്ന നിസ്സംഗതയോടെ തളിർത്തു  നില്ക്കുന്ന മാഞ്ചോടും കടന്നു നീങ്ങുമ്പോൾ അയാൾ മാർച്ചിനെ ശപിച്ച്ചിരുന്നോ ....?

എന്താണിത്ര ആലോചന ?
ചന്ദ്രു ആണ് .
പതിവ് പോലെ സന്ധ്യ വിളക്ക്  കൊളുത്താനുള്ള തയ്യാറെടുപ്പാണ് .
ഒന്നുമില്ല എന്ന ഭാവത്തിൽ ഒന്ന് കണ്ണ് ചിമ്മി മയങ്ങിത്തുടങ്ങിയ ചെമ്മണ്‍ പാതയിലേക്ക്  മിഴിനീട്ടി അയാൾ ഒന്നിളകി ഇരുന്നു.
"അല്ല..ഞാനൊരു കാര്യം ചോദിക്കട്ടെ ...?"
ചന്ദ്രു വിടാനുള്ള ഭാവമില്ല
"എന്താ നമ്പ്യാർ സാർ വന്നു പറഞ്ഞത് ...?"
" അന്നൊരിക്കൽ അങ്ങേർ ഇത് പോലെ വന്നു പോയപ്പോൾ മുതൽ എന്തോ ഒരു പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ട്..."
ചന്ദ്രു ഒരു വക്കീലിന്റെ ഭാവത്തിലാണ് ...
ഹേയ്..ഒന്നുമില്ല ... നിനക്ക് വെറുതെ തോന്നുന്നതാ....
കലേശ്വർ ഒഴിഞ്ഞു മാറി ..
" എന്തോ ഏതോ ആർക്കറിയാം" എന്ന ആത്മഗതത്തോടെ ആ "ഗജരാജ വിരാജിത മന്ദഗതി " പൂജാമുറിയുടെ മുൻപിലേക്ക്‌  പോയി.
പഴയ കൃഷ്ണ ലീലകൾ ഉണർത്തിയ ചെറു പുഞ്ചിരിയോടെ അയാൾ എഴുന്നേറ്റു മേൽ കഴുകുവാൻ നടന്നു.
നില വിലക്കിന് മുൻപിൽ നില്ക്കുമ്പോഴും കൃഷ്ണന്റെ മാറിൽ  തല ചായ്ചിരിക്കുന്ന   രാധയെ അന്ന് അയാൾ ശ്രദ്ധിച്ചത് .
വിളക്ക് കൊളുത്തി തിരിഞ്ഞ ചന്ദൃവിനോട്   അയാൾ ചോദിച്ചു " എന്തൊരു ഉദാത്തമായ സങ്കല്പം അല്ലെ ...?"
"എന്താ ..?" ചന്ദൃവിനു ഒന്നും മനസ്സിലായില്ല
"ഒന്നുമില്ല " അയാൾ വീണ്ടും വഴി ഒഴിഞ്ഞു ...
"പൊട്ട സാഹിത്യത്തിന്റെ അസുഖം   പിന്നെയും തുടങ്ങിയോ ..? ചന്ദ്രു ചോദിച്ചു....
"നീ പ്വാടീ " എന്ന്  "തിര്വന്തോരം " സ്ലാങ്ങിൽ പറഞ്ഞു കലേശ്വർ പിൻവാങ്ങി.

നാമജപത്തിന്റെ നേരത്ത ശബ്ദം നിലക്കുമ്പോഴും അയാൾ തന്റെ പ്രിയപ്പെട്ട പാട്ടുകളുമായി രമിക്കുകയായിരുന്നു....

"ഞാനൊരു ദീർഘ നിദ്രയിലേക്ക് പോകുന്നു എന്ന ധ്വനിയിൽ "എന്നാൽ അത്താഴപ്പൂജ ആവരുതോ..? " എന്ന് ചന്ദ്രു ചോദിച്ചു .  
"പിന്നെന്താ ...ആയിക്കളയാം ..." എന്ന് പറഞ്ഞു കൊണ്ട് അയാളും തയ്യാറായി ..
കഴിക്കുമ്പോൾ വീണ്ടും ചന്ദ്രു ചോദിച്ചു "നിങ്ങൾ എവിടെ പോകുന്ന കാര്യമാ പറഞ്ഞത്...?

" ങാ അതോ...? പഴയ സഹപാഠികൾ ഒന്ന് ഒരുമിച്ചു കൂടിക്കളയാം എന്നൊരു ആലോചന...."
"വരുന്ന മാസം അതിനൊരു രൂപരേഘ  തയ്യാറാക്കണം ...അതാ ..."

"അമ്പതാം വാര്ഷികം ... ജോസഫ്‌  ഒക്കെ മുൻപന്തിയിൽ ഉണ്ട് .."
" താനോര്ക്കുന്നില്ലേ... പണ്ട്  യു പിയിൽ നമ്മൾ ഒന്നിച്ചുണ്ടായിരുന്നു .."
" ആഹ അവരൊക്കെ എവിടെ....? " ചന്ദൃവിനും ഒരു സന്തോഷം തോന്നി.
ആ വിശേഷങ്ങള ഒക്കെ ഒരിക്കൽ കൂടി ചന്ദ്രുവുമായി പങ്കു വെച്ചു വീണ്ടും  ഒന്നു മുറുക്കുവാൻ
നടക്കുമ്പോൾ അയാൾ അറിയാതെ മൂളി .
"ഫൂൽ ..തുമേ ഭേജാ ഹെ ഖത്ത്  മേം .....ഫൂൽ നഹി  മേരാ..ദിൽ ഹേ.........."

 ചന്ദ്രു ഒന്നു ചുമച്ചു .......
ഏതോ ഒരു സിനിമയിൽ നായകൻചോദിച്ചത് പോലെ ഒരു ചിരിയോടെ അയാൾ ചോദിച്ചു ..
"ആക്കിയതാണോ...."
"ഞാനിനി എന്താക്കാൻ....?   " ബഹാരോം ഫൂല്  ബര്സാവോ ..... " എന്ന് മൂളി ചന്ദ്രു അകത്തെ ഇരുട്ടിലേക്ക് മറയുമ്പോൾ
കലേശ്വർ വെറ്റിലയിൽ മെല്ലെ ചുണ്ണാമ്പു തേയ്ക്കുകയായിരുന്നു......!