"കാണേണ്ട തെല്ലാം വെളിച്ചവും ശാന്തിയും ........കാണുന്ന തെല്ലാം നിഴലും നിരാശയും .......!"
പതിവ് പോലെ അത്താഴത്തിനു ശേഷം കലേ ശ്വർ തന്റെ പ്രിയപ്പെട്ട മൂലയിൽ ഇരുളിലേക്ക് നോക്കി ഇരുന്നു...ചുറ്റുപാടും ഇരുട്ടിന്നാൽ മൂടപ്പെട്ടു നനുത്ത കാറ്റിൽ ഇളകി നില്ക്കുന്ന ,സ്വപ്നങ്ങളും പ്രതീക്ഷകളും താലോലിച്ചിരുന്ന കാലം മുതൽ കൂട്ടിനുള്ള പിചിപ്പൂവിലേക്ക് അയാളുടെ നോട്ടം പാറി വീണു. എന്താണ് ഈയിടെയായി മന:സ്സന്ഘര്ഷങ്ങൾ വിട്ടൊഴിയാതത്തതു . ഒരു നഷ്ടബോധം മനസ്സിനെ ആകെ ഉലയ്ക്കുന്നു. ഏകാന്തത ഒട്ടൊക്കെ മറഞ്ഞിട്ടും ,ചന്ദ്രുവിന്റെ സ്നേഹ .മസൃണമായ സാമീപ്യമുണ്ടായിട്ടും ഇടയ്ക്കിടെ ഭൂതകാലത്തിലേക്ക് കുതിച്ചു പായുന്ന മനസ്സ് ഉണര്ത്തുന്നത് നഷ്ടബോധത്തിന്റെ ശൂന്യത ....
അധികം വൈകാതെ ഞാൻ ഉറങ്ങാൻ പോകും എന്ന് ധ്വനിപ്പിച്ചു "സമയം ഒത്തിരി ആയി " എന്ന് പറഞ്ഞുകൊണ്ട് വെള്ളം നിറച്ച ജഗ്ഗും ഗ്ലാസുമായി ചന്ദ്രു അകത്തേക്ക് നടന്നു . അന്ന് പതിവില്ലാതെ നിശ്ശബ്ദമായിരിക്കുന്ന ഗ്രാമഫോണ്‍ നോക്കി "എന്തുപറ്റി സുൽത്താന് ഒരു മൌനം " എന്ന് ചോദിച്ചു ചന്ദ്രു . ഒന്ന് ചിരിച്ചതല്ലാതെ അയാൾ ഒന്നും പറഞ്ഞില്ല .
തണുത്ത കാറ്റ് അല്പം ശക്തിയാര്ജ്ജിച്ചത് പോലെ.
ഹൂ .... ആരോ മുഖം കോട്ടി ശബ്ദം .ഉണ്ടാക്കുന്നത് .പോലെ കാറ്റ് അയാളെ .ആലോരസപ്പെടുതിക്കൊണ്ടിരുന്നു.
" രത്നമെല്ലാം നിനക്കുള്ളൂ യെ. ജ്ഞ. ..മേ ദേവകൾ.... ക്കുള്ളൂ ...."
അകത്തു ചന്ദ്രുവിന്റെ .റേഡിയോ .ആണ് .
നളചരിതം കഥകളി പദം. .............
മലയാളം ക്ലാസ്സിൽ ,കഥകളി പണ്ഡിതനായിരുന്ന വിശ്വനാഥൻ സാർ ഘനഗംഭീര ശബ്ദത്തിൽ ഈ വരികൾ വിസ്തരിച്ച്ചത് അയാളുടെ കാതുകളിൽ മുഴങ്ങി .
പിന്നീട് ഓർമ്മയിൽ നിന്നെടുത്തു അതൊന്നു പ്രയോഗിച്ചത് വഡോദരയിലെ പ്രവാസകാലത്താണ്.
മോണിക്കയും കുടുംബവും കേരളത്തിൽ അവധിക്കാലം ആസ്വദിച്ചു മടങ്ങിയെത്തിയപ്പോൾ കഥകളിയുടെ ഒരു വീഡിയോ കൂടെ കൊണ്ടുവന്നു .
മിക്കപ്പോഴും അതൊന്നു വിശദീകര്ച്ചു കൊടുക്കാൻ അയാൾ താല്പര്യമെടുത്തു .
കേരളത്തെയും ,മലയാളത്തെയും ,,കഥകളിയെയുമൊക്കെ മോണിക്കയും ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു .....
"രത്നമെല്ലാം നിനക്കുള്ളൂ " എന്ന ഭാഗം പല പ്രാവശ്യം വിശദീകരിക്കാൻ രഞ്ജിനി ആവശ്യപ്പെട്ടപ്പോഴും മോണിക്കയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു .
രാവിലെ രഞ്ജിനിയുടെ അമ്മ അഞ്ചു മണിക്കുള്ള അഹമ്മദാബാദു വ ണ്ടിയിൽ പോകും . രാവിലെ കൂട്ടിരിക്കാൻ കലേശ്വർ എത്തും . അതിരാവിലെ കുളികഴിഞ്ഞെത്തുന്ന അയാളെ മോണിക്കയും രഞ്ജിനിയും അത്ഭുതത്തോടെ നോക്കും . പത്തു മിനിറ്റ് വര്ത്തമാനം പറഞ്ഞതിന് ശേഷം മോണിക്ക പതിഞ്ഞ ശബ്ദത്തിൽ പറയും " ഞാനിനി ഇവിടെ നി ന്നാൽ രണ്ടും കൂടെ എന്നെ ശപിക്കും ....പോട്ടെ ...ബൈ ...."
അൽപ ദിവസങ്ങൾക്കകം അതിരാവിലെ കലേ ശ്വേർ എത്തുമ്പോൾ പൂമുഖം ശൂന്യമായിരുന്നു .
കേരള സ്റ്റൈലിൽ നിലവിളക്ക് കത്തിയിരുന്നു .
അൽപ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ സെറ്റുസാരിയിൽ മറ്റൊരു നിലവിളക്ക് പോലെ രഞ്ജിനി .
ലക്ടോ കലാമിന്റെ മാസ്മരിക ഗന്ധം അവിടമാകെ നിറച്ച് ...പുഞ്ചിരി തൂകി ഹിന്ദി ചുവയുള്ള മലയാളത്തിൽ " സ്വാഗതം കൃഷ്ണ " എന്ന് വശ്യമായി പറഞ്ഞു ..
ഒരു മാന്തളിർ പോലെ മൃദുവായ , നിറയെ മൈലാഞ്ചിയുടെ ചിത്രപ്പണികൾ രക്തശ്ചവി പടര്ത്തിയ
രഞ്ജിനിയുടെ കൈകൾ കവര്ന്നു മെല്ലെ
സോഫയിൽ ഇരുന്നുകൊണ്ട് അയാൾ പറഞ്ഞു ..
എനിക്ക് വാക്കുകൾ കിട്ടുന്നില്ല ....
ഈ വേഷത്തിൽ തന്നെ അമ്മ കണ്ടിരുന്നെങ്കിൽ ....
രഞ്ജിനിയുടെ മുഖം ലജ്ജാഭരിതമാവുന്നത് തൊട്ടരികിലിരുന്ന് , നിർവൃതിയോടെ അയാൾ ആസ്വദിച്ചു .....
അവളുടെ അല്പം വിടര്ന്ന അധരങ്ങൾക്ക് മുകളിൽ ഇളം പച്ച നിറത്തിൽ നനുത്ത രോമരാജികളിൽ പളുങ്ക് മണികൾ പോലെ സ്വേദ കണങ്ങൾ പൊടിഞ്ഞു ...
കലേശ്വർ ഏതോ മായാ ലോകത്തിലേക്ക്
പറന്നുയർന്നു .....
രഞ്ജിനിയുടെ മടിയിൽ അലസമായി വിശ്രമിച്ചിരുന്ന കയ്യുയർത്തി, തുമ്പു കെട്ടി ഇട്ടിരുന്ന വാര്മുടിയിഴകളിലൂടെ തലോടി അവളെ നെഞ്ചോട് ചേർക്കാനാഞ്ഞു ..
" ഒരാള് വരുന്നേ ..."
എന്നുപറഞ്ഞു മോണിക്ക ഒരു ട്രേയിൽ മൂന്നു കപ്പ് കാപ്പിയുമായി കടന്നു വന്നു....
"ഒരു കാപ്പി ആവാം ... "
ട്രേ ടീപോയിൽ വെച്ച് ഒരു കപ്പെടുത്ത് രഞ്ജിനിയുടെ അരികിലേക്കിരുന്നു കൊണ്ട് മോണിക്ക പറഞ്ഞു....
ഒരു വിളറിയ ചിരിയോടെ കലേശ്വർ
കപ്പെടുത്തു.
"ഞാനിതാ. ..ഉടൻ പോവുകയാണ് ...!"
ക്ഷമാപണ സ്വരത്തിൽ , രഞ്ജിനി യെ മെല്ലെയൊന്നു തട്ടി മോണിക്ക പറഞ്ഞു..
വാ തോരാതെ
എന്തൊക്കെയോ പറഞ്ഞു കൊണ്ട് മോണിക്ക കാപ്പി കുടിച്ചു തീർത്തു ....
അപ്പോഴും ഒരിറക്ക് മാത്രം കുടിച്ച കാപ്പിയുമായിരിക്കയായിരുന്നു കലേശ്വർ....!
രഞ്ജിനിയും കാപ്പി
കുടിച്ചു തുടങ്ങിയിരുന്നില്ല ....
" ങാ രണ്ടുപേരും മെല്ലെ കാപ്പി കുടിച്ചാൽ മതി ...."
എന്നുപറഞ്ഞു മോണിക്ക എഴുന്നേറ്റു .
ഞാനിത്രയൊക്കെ പറഞ്ഞിട്ടും നിങ്ങൾ ഒന്നും മിണ്ടുന്നില്ലല്ലോ ....ഞാൻ പോയേക്കാം.കേട്ടോ...
മോണിക്ക കപ്പ്
അകത്തു കൊണ്ട് ചെന്ന് വെച്ച് ,ചെറു ചിരിയോടെ വാതിൽ തുറന്നു ഇറങ്ങി.
അപ്പോഴാണ് കലേശ്വറും രഞ്ജിനിയും മുഖമുയർത്തിയതു .
രണ്ടുപേരും ഒന്ന് ചിരിച്ചു ...
രഞ്ജിനി യെ മാറോട് ചേർത്തു കണ്ണുകളിലേക്കു നോക്കിയപ്പോൾ അവൾ മന്ത്രിച്ചു ..
."വാതിൽ ..."
അയാളുടെ കരവലയത്തിൽ
നിന്നൂർന്നു അവൾ വാതിലടച്ചു തഴുതിട്ടു..
ഡിസംബറിലെ കൊതിപ്പിക്കുന്ന
തണുപ്പും, പ്രണയിനിയും ...
അയാളെ ആഞ്ഞു പുല്കി മുല്ല വള്ളി പോലെ പടർന്നു രഞ്ജിനി .
പ്രണയ സുരഭിലമായ നിമിഷങ്ങളിലും കണ്‍ കോണിൽ വിഷാദ ശ്ചവി കലർത്തി അവൾ പറഞ്ഞു ...
" ഒന്നും എനിക്കറിയില്ല ....എന്തായി തീരുമെന്നോ , എങ്ങിനെ ആകുമെന്നോ ഒന്നും ..."
"പക്ഷെ എന്റെ ഒരു ആഗ്രഹം ഇന്ന് സാധിക്കണം ....."
ആശ്ചര്യ ഭരിതനായ അയാളെ ഒരു നിമിഷം അവൾ നോക്കി നിന്നു .
അവൾ കരയുകായാണോ എന്നയാൾ സംശയിച്ചു.
വിളക്കിനരികെ പൂപ്പാലികയിൽ വച്ചിരുന്ന പൂ അവൾ കയ്യിലെടുത്തു .
അപ്പോഴാണ് അയാൾക്കത് മനസ്സിലായത്.
അത് രണ്ടു മാലകൾ ആയിരുന്നു .
" പഴയ കാല
ഗാന്ധർവ വിവാഹം എന്നോ ,എന്റെ ഭ്രാന്ത് എന്നോ ,എന്തും കരുതാം . രഞ്ജിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .
ഗദ്ഗദ കണ്ഠനായി കലേശ്വർ ...
കൈകളിലേക്ക് നല്കപ്പെട്ട മാല അയാൾ അവളെ അണിയിച്ചു . പെട്ടെന്ന് മുഖം ഒന്ന് തുടച്ചു പ്രസന്ന ഭാവത്തിൽ അവളും അയാളെ മാല്യം അണിയിച്ചു.
അയാളുടെ കൈകൾ കവർന്ന് അവൾ മെല്ലെ പറഞ്ഞു ...
" കൃഷ്ണ ....പറ്റുമെങ്കിൽ എന്നെ ജീവിതത്തിലേക്ക് സ്വീകരിക്കൂ ...ഇല്ലെങ്കിലും പരാതിയില്ല ...നിന്റെ മനസ്സിൽ എന്നെ ഒര്മിക്കാൻ അല്പം സ്ഥലം. ...അത് മതി ....."
ആഗ്രഹിച്ചിട്ടും രഞ്ജിനി വിതുമ്പുന്നത് തടയാനാവാതെ നിർന്നിമേഷനായി കുറച്ചുനേരം നിന്നുപോയി കലേ ശ്വർ ...
വാടിയ താമരത്തണ്ടുപോലെ അകലേക്ക് മിഴിനട്ടിരുന്ന രഞ്ജിനി യെ അയാൾ നെഞ്ചോട് ചേർത്തു ....
കണ്ണീരിന്റെ ഉപ്പു നനച്ചു ചുണ്ടുകൾ മുകർന്നു ...മെല്ലെ പറഞ്ഞു
" നോക്ക് നീ ഇനി കരയരുത് ....
ഇടതു നെഞ്ചിൽ അവളുടെ കൈ ചേർത്ത് കലേ ശ്വർ തുടർന്നു
" ഇവിടെ നീ ഉണ്ട് ....എന്നെന്നേയ്ക്കും ...."
മനസ്സ് പ്രേമ ബദ്ധവും ,ശിശിരം കാമ സുരഭിലവും ആവുമ്പോൾ .....അത് തന്നെ സംഭവിക്കും ... ....
കലേശ്വ റും രഞ്ജിനിയും എന്ന ചകോര മിഥുന ങ്ങളും ,അനിർവചനീയ നിർവൃതി പകര്ന്ന രാസക്രീഡയിൽ പുലരും വരെ മതിമറന്നു മുഴുകിപ്പോയി .....
"ഈടാര്ന്നു വായ്ക്കുമാനുരാഗ നദിയ്ക്ക്
വിഘ്നം ...
കൂടാ ത്തൊഴുക്കു അനുവദിക്കുക യില്ല ദൈവം ....."
കണ്ണീരിന്റെ നനവ് കവിളിലേക്കു പടരു മ്പോ ഴേക്കും ...
"ഇന്നെന്താ ഇരുന്നാണോ ഉറക്കം എന്ന് ചന്ദ്രു വിളിച്ചു ചോദിച്ചു....
"ദാ ...വരുന്നു ...." എന്ന് പറഞ്ഞു കലേ ശ്വർ ഉറങ്ങാൻ ശ്രമിക്കാൻ അകത്തേക്ക് നടന്നു ....!
" നൊമ്പര മുടച്ച മിഴിയോടെ നീ എന്തിനോ സ്തംഭിച്ചു നിൽക്കുന്നുവല്ലോ ....?
"....കമ്പിത ഹൃദന്ത മവ്യക്തമായോർക്കുന്ന ....മുൻ പരിചയ ങ്ങ ളാ നല്ലേ ....!!!!!
എന്നൊരു ചോദ്യം ചുറ്റും മുഴങ്ങുന്നുണ്ടെന്നു കലേശ്വറിന് തോന്നി.