നർമ്മദാ നദി പിന്നെയുമൊഴുകീ ....
ഋതു ഭേദങ്ങൾ എന്തുമാവട്ടെ , പക്ഷെ ഞാനിവിടെ നിർന്നിമേഷനായ് നില്ക്കുവാൻ തുടങ്ങിയിട്ട് കാലത്തിന്റെ ഗതി അറിയുന്നേയില്ല .....
മടക്കയാത്ര ......
അതൊരു ദീപ്തമായ ഓർമ്മ ...
കലേശ്വർ കൈയ്യിലിരുന്ന ദിനപ്പത്രതിലേക്ക് നോക്കി ...
പതിവ് പോലെ സന്ധ്യക്കുള്ള നടത്തത്തിനു ഇറങ്ങാൻ ഒരുങ്ങുകയായിരുന്നു അയാൾ . പത്രം ടീപോയിൽ വെച്ച് ഇറങ്ങുമ്പോൾ
"മഴ പെയ്തേയ്ക്കും " എന്നൊരു അശരീരി കേട്ടു ....!
ചന്ദ്രു ആണ് ...!
" ഹാ " എന്ന് പറഞ്ഞു നടയിറങ്ങി ചെമ്മണ്‍ പാതയിലേക്ക് കയറുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ ഇരുളിമ ഘനം വെച്ചിരുന്നു ...
വഴിക്ക് മുകളിൽ നിന്നും കണ്ണീർ കണക്കെ ഒഴുകി വീഴുന്ന നീർച്ചാലിൽ കാൽ കഴുകി ഒരു കൊച്ചു കുട്ടിയെ
പ്പോലെ അയാൾ .
ജൂലൈ മാസത്തിലെ കോരിച്ചൊരിയുന്ന മഴ.
നർമദ സംഹാര ഭാവം ആര്ജ്ജിചിരിക്കുന്നു ...
പണ്ടെങ്ങോ ബ്രിട്ടീഷുകാർ നിര്മ്മിച്ച ഭ റൂ ച്ച് -അങ്കലേശ്വർ നഗരങ്ങളെ ബന്ധിപ്പിക്കുന്ന നെടുങ്കൻ ഇരട്ട ഇരുമ്പു പാലം . നർമദക്കു കുറുകെ .2700 മീറ്ററോളം നീളത്തിൽ ...റെയിൽവേ പാലത്തിൽ
ഒത്ത നടുക്ക് നിന്നാൽ കടലിനു നടുവിൽ നില്ക്കുന്നത് പോലെ തോന്നും .
ആര്ത്തലച്ചു ഒഴുകുന്ന നദിക്കുമുകളിൽ ട്രെയിൻ എത്തുമ്പോൾ നാണയത്തുട്ടുകൾ ഭക്തിയോടെ എറിയുന്ന ആളുകൾ
ഇപ്പോൾ പാടത്തിനു നടുവിൽ നില്ക്കുകയാണെന്ന് അയാൾ മറന്നു
കുടയില്ലാതെ പാലത്തിൽ
പോണം എന്ന രഞ്ജിനിയുടെ ആഗ്രഹം സാധിക്കാനാണ് അന്നൊരിക്കൽ പോയത്....!
വീശിയടിക്കുന്ന കാറ്റും നിറഞ്ഞൊഴുകുന്ന നദിയും എത്ര നേരമായിട്ടും അവൾ മടങ്ങാൻ തയ്യാറായില്ല ..
ഇടക്കാണ് ഹോണ്‍ മുഴക്കി ട്രെയിൻ പാഞ്ഞു വന്നത് .
വണ്ടി അടുത്തെത്തിയപ്പോഴേക്കും പാലമൊന്നാകെ ശക്തിയായി ഇളകി
കൊച്ചു കുട്ടി എന്നപോലെ അയാളുടെ കരവലയത്തിൽ അഭയം തേടി അവൾ.
അയാളുടെ നിബന്ധപ്രകാരം എഴുതിയ കണ്ണിൽ നിന്നും നനഞ്ഞൊലിചു ഇറങ്ങിയ കണ്മഷി രണ്ജിനിയുടെ കവിളിൽ പടര്ന്നു തുടങ്ങി .
കൈലേസെടുത്ത് തുടച്ചുകൊണ്ട് അയാൾ അവളെയും കൂട്ടി കരയിലേക്ക് നടന്നു .
നനഞ്ഞു കുതിർന്ന വസ്ത്രങ്ങളിൽ എത്തിയ അവരെ എല്ലാവരും കൌതുകത്തോടെ നോക്കി
മഴ പിന്നെയും തുടര്ന്നുകൊണ്ടിരുന്നു .
ബസ് സ്റ്റാൻഡിൽ കംഫോര്ട്ട് സ്റ്റേഷനിൽ വസ്ത്രമൊക്കെ മാറി ഇരുവരും വാടോ ദരക്കുള്ള ബസ്സിൽ കയറി .
രഞ്ജിനി യെ വീട്ടിലെത്തിച്ചു മടങ്ങുമ്പോഴേക്കും നേരം ഒരുപാട് വൈകിയിരുന്നു
പിറ്റേന്നാണ് അറിഞ്ഞത് അവൾ പനിയായി കിടന്നു പോയി എന്ന്.
മുത്തശ്ശിയുടെ ചുക്ക് കാപ്പി പ്രയോഗം നടത്തി
വാടിയ താമരത്തണ്ട് പോലെ കിടക്കുന്ന അവളുടെ അടുത്ത് തന്നെ ഇരുന്നു അയാൾ
ഇടക്കെത്തിയ മോണിക്ക ആ കാര്യം പറഞ്ഞു കളിയാക്കുകയും ചെയ്തു ...!
ഒരു ചുടു നിശ്വാസം മുഖത്ത് തട്ടിയപോലെ കലേ ശ്വ റിന് തോന്നി
പാടത്തിലെ വെള്ളത്തിൽ നിഴലനക്കം
വഴിവിളക്ക് തെളിഞ്ഞതാണ് ...
നന്നായി ...
ഈ നശിച്ച ലൈറ്റ് ഒന്ന് കെട്ടിരുന്നെങ്കിൽ എന്ന് ഒരു നൂറു വട്ടം ആഗ്രഹിച്ചിട്ടുണ്ട് .
മൈത്രീ ബാഗിൽ മണിക്കൂറുകൾ നിമിഷങ്ങൾ എന്നെണ്ണിയ സന്ധ്യകളിൽ രഞ്ജിനിയുടെ മുഗ്ദ്ധ ലാവണ്യ ശോഭയിൽ അലിഞ്ഞില്ലതാകുമ്പോൾ
ഇല്ല്യൂമിനെഷൻ വിളക്കുകളെ എത്ര ശപിച്ചിരിക്കുന്നു .....
മഴ വീഴാൻ തുടങ്ങിയപ്പോഴാണ് അയാള് ചിന്തയിൽ നിന്നുണർന്നത് .
നായരേട്ടന്റെ കടയിൽ വിളക്ക് കാണുന്നുണ്ട് .
അയാൾ കടയെ ലക്ഷ്യമാക്കി നടന്നു .....