തോൽവിയിൽവിജയിക്കുന്നവർ........
സന്ധ്യ മയങ്ങുന്നതേ ഉള്ളൂ .
സുവർണപ്രഭയാർന്ന നെൽപ്പാടം കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നു ....
ഉച്ചമയക്കത്തിന് ശേഷം ഒരു കട്ടൻ കാപ്പിയും കുടിച്ചു ഒരു സുന്ദരൻ മുറുക്കാനിലായിരുന്നു
കലേ ശ്വർ .
ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങളുമായി ചന്ദ്രു അകത്തേയ്ക്ക് കടന്നു പോയി
. മാറ്റമില്ലാത്ത ദിനചര്യകളുടെ
ആലസ്യത്താലെന്നപോലെ കലേശ്വർ ചാഞ്ഞിരുന്നു..
ഗ്രാമഫോണിലേയ്ക്കു കൈ നീട്ടിയെങ്കിലും അകത്തുനിന്നു റേഡിയോ കേട്ട് തുടങ്ങിയതിനാൽ
അതിൽ മുഴുകി ....
ഇടയ്ക്കെപ്പോഴോ ...
ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയ ഒരു കൊച്ചു കുട്ടിയെപ്പോലെ നിർന്നിമേഷനായി ഇരുന്നുപോയി അയാൾ .
കാലചക്രം പിന്നോട്ടോടി ...
തദനുസാരിയായ ഒരു നിമിഷത്തിലേക്കു കലേശ്വറും കൂപ്പുകുത്തി .....!
അന്ന് ..
മെല്ലെ
പടരുന്ന തണുപ്പിൽ മൈത്രീ ബാഗിൽ തന്റെ പ്രിയപ്പെട്ട മൂലയിൽ ഏകനായി ഇരുന്നിരുന്ന അയാളുടെ അരികിലേയ്ക്കു എന്താണ് ഒറ്റയ്ക്കെന്നു ചോദിച്ചു കൊണ്ട് പലരും എത്തി .
അകാരണമായി ,
ഒരു യാത്ര പോലുo പറ
യാതെ തൊട്ടടുത്ത് നിന്ന് ഒരു നൂറ്റാണ്ടിന്റെ അകലം സൃഷ്ടിച്ചവരുടെ മുഖം അഭ്രപാളികളിലെന്നപോലെ മനസ്സിൽ മിന്നി മാഞ്ഞു
അല്പം അകലെ ഒരു കൂട്ടം പെൺകുട്ടികൾ.
ഇടയ്ക്ക് ഒരു വൾ ഒന്നു തിരിഞ്ഞു നോക്കി.
പാളി വീണനോട്ടം ....
ബലം പിടിച്ചു ,നോക്കാതെ ഇരിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു അയാൾ.
മെല്ലെ വ്യക്തമാവുന്ന രൂപം.
അത് മോണിക്കയാണ്..
അവൾ അരികിലേയ്ക്കു വന്നു.
യാതൊരു പ്രതികരണവുമില്ലാതെ അയാൾ ഇരുന്നു.
പതിവ് ഉത്സാഹമില്ലാതെയാണ് മോണിക്കയെ കണ്ടത്.
അവളുടെ കൂട്ടുകാരികൾക്കിടയിലേയ്ക്ക് കലേശ്വറിന്റെ നോട്ടം പാറി വീണത് കണ്ടു അവൾ പറഞ്ഞു.
" ഇല്ല.....രഞ്ജിനി വന്നിട്ടില്ല....!"
ചുണ്ടിന്റെ കോണിൽ ഒരു ചിരി വരുത്തി അയാൾ പറഞ്ഞു.
" അറിയാം.....
അതിലത്ഭുതമില്ലല്ലോ....?"
"എനിക്ക് നല്ല വിഷമമുണ്ട് "
അയാൾക്കരികിൽ ഇരുന്നു കൊണ്ട് മോണിക്ക പറഞ്ഞു.
നന്നായെടോ....
അത്രയെങ്കിലും പറഞ്ഞതിന്.
കലേശ്വർ...
നിങ്ങൾക്കെങ്ങിനെ കഴിയുന്നു
ഇത്ര സിമ്പിളായി ഇരിക്കാൻ..?
ഉള്ളിൽ ഇരസുന്ന കടൽ പുത്തറിയിക്കാതിരിക്കലിലായിരുന്നു എന്നും അയാളുടെ വിജയം.
മോണിക്കയുടെ സാന്നിദ്ധ്യം ആ ഉൾക്കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാക്കിക്കൊണ്ടിരുന്നു.
പതിവ് കാസനോവ പുഞ്ചിരിയിലേക്ക് മടങ്ങി വന്നു കൊണ്ട് അയാൾ പറഞ്ഞു.
നിനക്ക് ധാരാളം അമേരിക്കൻ ജോർജെറ്റ് കളക്ഷൻസ് ഉണ്ടല്ലേ...?
ഏറ് കുറിക്ക് കൊണ്ടു
സാരിത്തുമ്പ് പിടിച്ച് അവൾ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
"യു ആർ ടൂ ഹോട്ട് ഇൻ ദിസ് പിങ്ക് മോണിക്കാ"
"യു ആൾവേസ് നോട്ടി..... ക്രേസി..!"
മോണിക്ക പരിഭവിച്ചു...
"നോ യാർ...
എ തിങ് ഓഫ് ബ്യൂട്ടി ഈസ് എ ജോയ് ഫോർ എവർ... "
'
ഓക്കെ...!
അവൾ വിഷയം മാറ്റാനായി ഭാവിക്കുന്നു എന്നയാൾക്കൂ തോന്നി.
മോണിക്കാ... കൂട്ടുകാരികൾ തിരക്കും നീ പൊയ്ക്കാള്ളൂ.....
ശരി തന്നേ പക്ഷേ...
ഒന്നു ചോദിക്കട്ടെ..
നിങ്ങൾ പിന്നീട് രഞ്ജിനിയെ കണ്ടോ.....?
ഹ ഹ.....
മോണിക്കാ.. ഇത് ലവേഴ്സ് കോർണറാണ്....
ഇവിടെ... നോ സെന്റി.......!
അവൾ കൂടുതൽ അത്തേയ്ക്കു വന്നു....
ബിഗ് ബി യു ടെ മാസ്മര ഗന്ധം .....
ഓർമ്മയിലുണർന്ന
ഇളം ചുണ്ടുകളുo ലാക്ടോ കലാമിന്റെ ഗന്ധവും കലേശ്വറിനെ ഉലച്ചു കളഞ്ഞു.
അയാൾ മെല്ലെ എഴുന്നേറ്റു, ഒപ്പം മോണിക്കയും .
അഴിഞ്ഞുലഞ്ഞ് നിതംബം മറയുന്ന കാർകൂന്തൽ മോണിക്കയെ കൂടുതൽ മനോഹരിയാക്കി.
ഒരു നഷ്ടബോധം അയാളുടെ മനസ്സിനെ മഥിച്ചു.
" ഐ ആം സോറി " എന്നു പറഞ്ഞ് കലേശ്വർ മോണിക്കയെ ആഞ്ഞു പുല്കി.
ഒന്നമ്പരന്നെങ്കിലും അവൾ പ്രതികരിച്ചില്ല.
മെല്ലെ കൈകളുയർത്തി അയാളുടെ പുറത്ത് വാത്സല്യത്തോടെ തഴുകി.
കൊതിപ്പിക്കുന്ന സ്ത്രൈണ ഗന്ധമോ, മധുര മനോഹര മൃദുല സ്പർശങ്ങളോ അയാൾ അറിഞ്ഞില്ല.
ഒരു കൊച്ചു കുട്ടിയേപ്പോലെ മോണിക്കയുടെ ചുമലിൽ തല ചായ്ച് നിൽക്കവേ കലശ്വറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"റിലാക്സ്..... റിലാക്സ് "
മോണിക്ക മെല്ലെ പ്പറഞ്ഞു.
"ഐ ആം സോ.... സോറി മോണിക്കാ... സോറി "
സ്ഥലകാലബോധം വന്നതു പോലെ അവളിൽ നിന്നകന്ന്, മുഖത്തുനോക്കാതെ കലേശ്വർ മന്ത്രിച്ചു...
പാർക്കിലെ ബഞ്ചിൽ മുഖം കുനിച്ചിരിക്കുന്ന അയാളുടെ അരികിലിരുന്നു കൊണ്ട് അവൾ ചോദിച്ചു....
"ഐ നോ... യു ആർ സ്ട്രെസ്സ്ഡ്...
റിലാക്സ് .......
ഞാനൽപം ഇവിടെയിരിക്കാം....."
"വേണ്ട.....
പൊയ്ക്കൊള്ളൂ......."
ദൂരേയ്ക്ക് മിഴിനട്ട് അലസമായി ചാരിയിരുന്ന കൊണ്ട് കലേശ്വർ പറഞ്ഞു.
ഒന്നും പറയുവാനില്ലാതെ , ആശ്വസിക്കാൻ കലേശ്വറെ വിട്ട്
മോണിക്ക നടന്നു മറഞ്ഞു.
വീശിയടിച്ച ഒരു പിശറൻ കാറ്റ്
തുളസിത്തറയിലെ കുഞ്ഞു പൂക്കളേയും കലേശ്വറേയും ഒരു പോലെ ഉണർത്തി.....
"നമ്മെ വേണ്ട എന്നു കരുതുന്നവരെ നമുക്കും വേണ്ട എന്നു കരുതുവാൻ ആരംഭിക്കുമ്പോൾ നമ്മുടെ വിജയം ആരംഭിക്കുന്നു"
എന്ന പഴമൊഴിയെ,
തോൽവികളും വേണ്ടേ നമ്മുടെ ജീവിതത്തിൽ എന്നു സമാശ്വസിച്ച് അയാൾ മെല്ലെ പാടി.......
"തേരെ മേരെ ബീച്ച് മേം...
കൈ സാ ഹെെ യെബന്ധൻ.....
അൻജാ..........നാ...!