Thursday, March 29, 2012

പച്ചക്കറി  കടയിലെ തമാശ 
ഇത്ര സുഖമുള്ളതല്ല കേട്ടോ ....










അമ്മ 
ഈ മലയാള മനോ 
രമയും  
മാതൃ ഭൂമിയും
ഒക്കെ 
ആ പിറവത്ത് അനൂപ്‌ ജയിച്ച വാര്‍ത്ത അന്ന് തന്നെ കൊടുത്തെന്നെ....!
അത് പോലെ പാവം പ്രതിപക്ഷ നേതാവ് 
എന്തെങ്കിലും പറഞ്ഞാലുടനെ അത് 
റിപ്പോര്‍ട്ട് ചെയ്യും 


ഇത് പോലെ ഒരു പത്രം കണ്ടിട്ടുണ്ടോ...?


  മോശം പത്രങ്ങള്‍ 
 

Monday, March 26, 2012

അതാണ്‌ ...
ആ മുസ്ലി ലീഗിന് മന്ത്രിയെ കൊടുത്താലും കൊടുത്തില്ലെങ്കിലും നിങ്ങക്കെന്താ

ഒരു പണിയും ചെയ്യാതെ പണക്കാരനെ പിടച്ചു പറിച്ചു
രാഷ്ട്രത്തിന്റെ ചിലവില്‍ കഴിയാം എന്നുള്ള തെറ്റായ ഒരു
വിശ്വാസം അടി ഉറച്ചു പോയതാണ് കമ്മ്യൂണിസം ഇങ്ങിനെ ആയി പോയതിനു കാരണം..
അല്ലാതെ അത് കമ്മ്യൂണിസത്തിന്റെ കുറ്റം അല്ല. ദേശ ഭേദങ്ങള്‍ക്കനുസരിച്ചു മാര്‍ഗ ഭേദങ്ങള്‍ക്ക് വശംവദം ആയില്ല എന്നത് കൊണ്ടാണ് അവസാന വിജയത്തിനു വേണ്ടി ഇത്ര കാത്തിരിക്കേണ്ടി വരുന്നത് 
 
അയ്യയ്യോ അങ്ങനെ പറയല്ലേ ..!
ആ പുസ്തകത്തെ ക്കുറിച്ച് പറഞ്ഞതാ......
താങ്കള്‍ വായിച്ചിട്ടുള്ള പുസ്തകമായിരുന്നെങ്കില്‍
ഞാന്‍ പറഞ്ഞ ചില ലക്ഷണങ്ങള്‍ വെച്ച് താങ്കള്‍ ഇതിനകം അതിന്റെ പേര് പറഞ്ഞേനെ......

ഉദാഹരണത്തിന്... "മൈ  ചോക്ലേറ്റു ക്രീം സോള്ജിയര്‍"  എന്ന് മാത്രം പറഞ്ഞാല്‍ എല്ലാവരും പെട്ടെന്ന്
ബര്‍ണട്ഷയെ ഓര്‍ക്കും "ആംസ് ആന്‍ഡ്‌ ദി മാനും"..
അത് പോലെ പറഞ്ഞതാണ്‌.....

ഒരു കാര്യം കൂടി....
കാണാതെ പഠിക്കനല്ല ഞാനാ പുസ്തകം   പലവട്ടം വായിച്ചത്..
കമ്മ്യൂണിസ്റ്റു കാരനായത് കൊണ്ടല്ല , ആകാനുമല്ല.  
ഒരു പ്രസ്ഥാനത്തിനും തന്റെ വിശ്വാസങ്ങള്‍ക്കും വേണ്ടി
ഒരാള്‍ക്ക്‌ എത്ര ത്യാഗി ആകാന്‍  കഴിയും എന്നുള്ള
അത്ഭുത ആദരവുകള്‍ കൊണ്ടാണ്
അതാണ്‌ ഗൌരി അമ്മയെ ഒക്കെ കുറ്റം പറയുന്നവര്‍,
അവര്‍ കംമ്യൂനിസ്ടനെങ്കില്‍ പ്രത്യേകിച്ചും
മനസ്സിലാക്കേണ്ടത്...

Sunday, March 25, 2012

എന്ത് ഉദ്ദേശിച്ചു ആണോ  എന്നെഴുതിയിരിക്കുന്നത്....?
എന്തായാലും പിറവത്തെ ക്കുറിച്ചും ഇത് തന്നെ എഴുതാം.
പിറവം .....ഉപ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സ്വാഹ..
  സ്വാഹ.. സ്വാഹ.. സ്വാഹ.. സ്വാഹ.. സ്വാഹ.. 

.
    



ഗൌരവതരമായ, ചിന്തിപ്പിക്കാന്‍ ധാരാളം കാര്യങ്ങള്‍  നല്‍കാന്‍ കെല്‍പ്പുള്ള
  ഒരു ലേഖനം എഴുതുന്നു എന്ന തെറ്റിദ്ധാരണയില്‍ ആണ്     
എഴുത്തുകള്‍ എല്ലാം എന്ന് തുടര്‍ച്ചയായ വായനയില്‍ മനസ്സിലാകുന്നുണ്ട്.
ഒരു കാര്യത്തിനും വടക്കേ ഇന്ത്യ ക്കാരന്റെ മാതൃക പിന്തുടരാതിരുന്ന
സ്വന്തമായി, സ്വതന്ത്രമായി തീരുമാനങ്ങളുന്ടായിരുന്ന നാടാണ് കേരളം..!
പാര്‍ട്ടിക്കാര് പറയുന്നത് മാത്രമല്ല ചരിത്രം..അന്ധമായ രാഷ്ട്രീയം വിപ്ലവവും അല്ല..!
ഹിന്ദു മതത്തെ തെറി പറഞ്ഞാലൊന്നും അതിന്റെ മഹത്വം നശിക്കില്ല.. 
നേതാക്കളോ പ്രചരണങ്ങളോ ഇല്ലാതെ  യുഗങ്ങളായി നിലനില്‍ക്കുന്ന ഒരു സംസ്കാരം 
ആണത്. 
ഇന്ത്യയില്‍ ജനിച്ചത്‌ കൊണ്ടൊന്നും ഇന്ത്യക്കാരനാവാന്‍ കഴിയില്ല.....    
കലെഗിലെ എന്നത് കോളേജിലെ എന്നുദ്ദേശിച്ചു ഏഴുതിയതായിരിക്കും   
എന്ന് കരുതുന്നു..
ഇത് പോലൊരു നുണ വെച്ച് കാച്ചുമ്പോള്‍
എന്‍ എസ് എസ്സുമായി ബന്ധമുള്ളവര്‍ വായിക്കും
 എന്ന്  ഓര്‍ക്കേണ്ടതായിരുന്നു  ..മിസ്റ്റര്‍...
ഒരു സിംഗിള്‍ മാനെജുമേന്ടു പോലും ചോദിക്കാത്ത
അത്ര വലിയ തുക..!
ആരെ പ്രീണിപ്പിക്കാനാണ് ഇങ്ങനെ ഒരു സാഹസത്തിനു തുനിഞ്ഞത്...?
പിന്നെ,  പത്തു പതിനാറു വര്‍ഷം   വടക്കെ  ഇന്ത്യയില്‍ ആയിരുന്ന എന്നെ
അവിടുത്തെ ജാതി വ്യവസ്ഥകള്‍ പറഞ്ഞു പഠിപ്പിക്കണ്ട....

"പിന്നെ അങ്ങുന്നു പിറന്ന ജാതിയും ജാതി ശ്രേണിയില് ഒരു കാലത്ത് ശൂദ്ര ശ്രേണിയില്‍ ആയിരുന്നു എന്ന കാര്യം വടക്കേ ഇന്ത്യയിലെ ക്ഷത്രിയന്മാര്ക്കെ അറിയൂ,ഇവിടുത്തെ ആപ്പ ഊപ്പകള്‍ക്കൊന്നും അറിയില്ല"
ശരിയാണ്   ഇവിടുത്തെ "ആപ്പ ഊപ്പകള്‍ക്കൊന്നും അറിയില്ല.....ഒന്നും..."


അതാണ്‌ ചാതുര്‍ വര്‍ണ്യത്തെ പറ്റി ഈ വക അബദ്ധങ്ങള്‍ എഴുതി പിടിപ്പിക്കുന്നത്...
മനുഷ്യന്‍ തമ്മിലുള്ള നിറ വ്യത്യാസമാണ്, പരസ്പരം തൊടരുത്, തീണ്ടാരുത്
എന്നൊക്കെ മാത്രമേ നിങ്ങള്‍ മനസ്സിലാകിയിട്ടുള്ളൂ. കുറ്റമല്ല 
ഓരോ മനുഷ്യര്‍ക്കും പരിമിതികളുണ്ടല്ലോ...!
ചിലരങ്ങനെയാണ്   മനസ്സിലാകാത്തതിനെ ചുമ്മാ കുറ്റം പറഞ്ഞോണ്ടിരിക്കും.    
ലോകം മുഴുവന്‍ അന്വേഷിച്ചെത്തുന്ന ഇന്ത്യയിലാണ് ജീവിക്കുന്നതെന്നോര്‍ത്ത്  
അഭിമാനിക്കാന്‍ തുടങ്ങൂ..    
തകര്‍ന്നടിഞ്ഞ ഒരു ഭൌതിക വാദത്തിനു അടിയറ  വെച്ചിട്ടില്ലെങ്കില്‍.... 
    (അതൊരു പുതിയ കണ്ടു പിടുത്തമാണ് - കഴുത്ത കരഞ്ഞു തീര്‍ക്കുന്നത് പോലെ )    

 
 അഭിമാനം
ഇതൊന്നുമല്ല സംവരണം വേണോ എന്നതാണ് പ്രശ്നം....
സംവരണം കിട്ടുമെങ്കില്‍ എന്ത് ജാതി പേരില്‍ വിളിച്ചാലും കുഴപ്പമില്ല.....
അതാണ്‌ പോളിസി....

Saturday, March 10, 2012

ഇത് തന്നെയാ പണ്ട് ശ്രീനിവാസനും പറഞ്ഞത്
വരട്ടു തത്വ  വാദികളും അടിസ്ഥാന വര്‍ഗ്ഗവും തമ്മിലുള്ള ചിന്താധാര...........
വികലമായ, അതി ഗംഭീരം എന്ന് നിങ്ങള്‍ കരുതുന്ന ഇത്തരം വാചകങ്ങള്‍
ഇനിയുമെഴുതണം കേട്ടോ പൊതുജനം ചിരിക്കട്ടെ.........

   ആഭാസകരമായി വസ്ത്ര ധാരണം ചെയ്യുന്നതിനെക്കുറിച്ചു ഞാന്‍ വളരെ നാളുകളായി ബ്ലോഗില്‍ എഴുതാറുണ്ട്. ഇന്ന് അങ്ങനെ ഒരു വിഷയം കണ്ടപ്പോള്‍ ഒന്ന് ശ്രദ്ധിച്ചതായിരുന്നു  ..
പക്ഷെ ദൌര്‍ഭാഗ്യവശാല്‍ അക്ഷരതെറ്റുകളുടെ കൂമ്പാരത്തില്‍ ഒരു ഇസ്ലാം മതപ്രചാരണം മാത്രമാണ് കണ്ടത്..
ഞാന്‍ ഒരു ഇസ്ലാം വിരുദ്ധന്‍ അല്ല; പക്ഷെ സ്ത്രീയെ ദേവതയായി കണക്കാക്കുന്ന സംസ്കാരമുള്ള ഒരു നാട്ടിലിരുന്നാണ് എഴുതുന്നത്‌ എന്നൊന്ന് ഓര്‍മിക്കണമായിരുന്നു  !
 അത് പോലെ വിഷയം സ്ത്രീയുടെ വസ്ത്ര ധാരണത്തെക്കുറിച്ചായിരുന്നു ,അല്ലാതെ ഇസ്ലാമിന്റെ ആനുകാലിക പ്രസക്തിയെ കുറിച്ചൊന്നുമായിരുന്നില്ല ...! ശിലായുഗവും കാലപരിഗണനയും ഒക്കെ മനസ്സിലാകാന്‍ ഭാരതത്തിനു പുറത്തേക്കല്ല നോക്കേണ്ടത് എന്നൊന്ന് മനസ്സിലാക്കുക... മറ്റുള്ളവര്‍ പറയുന്നതെല്ലാം അബദ്ധജടിലം ആണ് എന്ന് പറയുന്നതിന് മുന്‍പ് കാര്യങ്ങള്‍ ഒന്ന് മനസ്സിലാക്കൂ....ലോകം മുഴുവന്‍ ഭാരതത്തിലേക്ക് നോക്കുകയാണ്... അറിയാന്‍ ശ്രമിക്കയാണ്.... അതിനു നേരെ പുകമറ സൃഷ്ടിക്കാതിരിക്കുന്നതാണ് ആശാസ്യം..  

Thursday, March 1, 2012

താങ്കളോട് ആരാണ് പറഞ്ഞത് ഭൌതീക സുഖങ്ങളുടെ നശ്വരതയില്‍ മുഴുകിക്കഴിയുന്ന
പാശ്ചാത്യ രാജ്യങ്ങളുടെ പാട്ടുകാരനാണ് ഞാനെന്നു..
താങ്കളുടെ  ഈ  ഒരു മറുപടിയുടെ രീതി മാത്രം മതി ഞാനുദ്ദേശിച്ച
 കാര്യം കുറിക്കു കൊണ്ട് എന്ന് തെളിയിക്കാന്‍ .ഭാരതീയമായതിനെ
എല്ലാം പുശ്ചിച്ചും തള്ളിപ്പറഞ്ഞും പുതിയ ലോകം സ്വപ്നം കാണുന്നവരാണ്
ഇന്ത്യ വിട്ടു പോകേണ്ടത്.. ഞാനല്ല എന്നെപ്പോലെ ഉള്ള   സാധാരനക്കരുമല്ല  ..!
അധ:കൃത വര്‍ഗങ്ങളുടെ ഉന്നമനത്തിനായി ശ്രീ നാരായണ ഗുരു, ഗാന്ധിജി,
വേലുതമ്പിദളവ, തുടങ്ങിയ മഹാന്മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളൊക്കെ
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അക്കൌണ്ടില്‍ വെച്ചോളൂ.. ഒരു തൃപ്തി ഉണ്ടാകട്ടെ...
സത്യത്തിനായി സ്വന്തം രാജ്യവും, പത്നിയും, ഉപേക്ഷിച്ച ശ്രീരാമചന്ദ്രന്റെ നാടാണിത്...
യുദ്ധം പോലും ധര്‍മ യുദ്ധമായി നടത്തിയ, സര്‍വ നാശത്തില്‍ നിന്ന്
ഒരു ജനതയെ രക്ഷിക്കാന്‍ രാജ്യം പകുത്ത്  നല്‍കിയ പൂര്‍വികന്മാരുടെ നാട് ...ഏതു  മതത്തിലോ, രാഷ്ട്രീയത്തിലോ വിശ്വസിക്കാന്‍ ഏല്ലാവര്‍ക്കും സ്വാതന്ത്ര്യം   ഉണ്ടായിരുന്ന,
ഇപ്പോഴും ഉള്ള നാട്....!!
ഇവിടെ നിന്ന് ഓടി ഒളിക്കേണ്ടത്  ഞാനല്ല
"മധുര മനോഹര മനോജ്ഞ ചൈന" ഒക്കെ
സ്വപ്നം കണ്ടു നടന്നവരാണ്....