"സാമൂഹികമായും സാംസ്കാരികമായും വളര്‍ച്ച ഉണ്ടേ "എന്ന് പ്രഖ്യാപിക്കുവാന്‍ ,അത് ഉള്ളതാണെങ്കില്‍ ഒന്നിന്റെയും സഹായം ആവശ്യമില്ല !.അത് പ്രവര്‍ത്തിയിലും ജീവിത ശൈലിയിലും ആണ് കാണേണ്ടത് !.
വളരെ ഉന്നതമായ ആശയങ്ങള്‍ ;വിശാല മനസ്സ് ; ഇന്നതിനു ഒരര്‍ത്ഥമെ ഉള്ളൂ -ഭൌതികമായ ഭോഗസംസ്കാരത്തില്‍ അധിഷ്ടിതമായ ഒന്ന് , എങ്കിലും തനതായ അര്‍ത്ഥത്തി ല്‍ വിശാല മന സ്ഥിതി ആര്ജിച്ചെടുക്കേണ്ട ഒന്നാണ് ..
ഭാരത പുരാണേതിഹാസങ്ങളില്‍ "സ്ഥിത പ്രജ്ഞന്‍ " എന്നൊരു സങ്കല്പം ധാരാളമായി പ്രയോഗിച്ചു കാണുന്നുണ്ട് . യുക്തിവാദികള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഒന്നാണ് അത് . ഇന്ദ്രിയ നിഗ്രഹം ചെയത് മനസ്സിനെ തന്റെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കഴിയുക എന്നതാണ് അതില്‍ ഏറ്റവും ദുഷ്കരവും പരമവുമായ കാര്യം. " ഇന്ദ്രിയ നിഗ്രഹം " എന്നതും തെറ്റിദ്ധരിക്കപ്പെട്ട ഒന്ന് ആണ്. ഒരു മനുഷ്യനു തന്റെ കര്‍ മങ്ങങ്ങളെല്ലാം അനുഷ്ടിക്കാന്‍ ജന്മനാ ലഭ്യമായ ഇന്ദ്രിയങ്ങളുടെ നിയന്ത്രണം അവനു തന്നെ എന്ന് ഭൌതിക വാദികള്‍ നിസ്സാരമായി പറയുമെങ്കിലും ആര്ജിചെടുക്കാതെ ആ കഴിവ് ഒരുത്തനും സ്വായത്തമാവില്ല . ഭൌതിക നേട്ടങ്ങളില്‍ ലക്ഷ്യമിട്ട് പരക്കം പായുംപോഴാണ് ഇന്ദ്രിയങ്ങള്‍ ജീവസന്ധാരണത്തിന് വേണ്ടിയുള്ളതല്ലാത്ത കര്‍മങ്ങളില്‍ വ്യാപരിക്കുന്നത്.
എന്നാല്‍ ഇവയെല്ലാം ഉപേക്ഷിച്ചു നാളെ മുതല്‍ സര്‍വ സംഗ പരിത്യാഗി ആയേക്കാം എന്ന് തീരുമാനിച്ചാല്‍ അതും നടപ്പില്ല
- ഒരു കഥ ഇപ്പോള്‍ പ്രചരിക്കുന്നുണ്ടല്ലോ
ഉന്നത വിദ്യാഭ്യാസം ഉള്ളആളും ധനികനും ആയിരുന്ന ഒരാള്‍ ഒരു ദിവസം " സര്‍വ സംഗ പരിത്യാഗി" ആയി എന്നും , സ്വ സുഖത്തിനു "ലഹരി ഉപയോഗിച്ചിരുന്നു എന്നും ,ലക്‌ഷ്യം നേടാന്‍ കൊലപാതകങ്ങള്‍ പോലും ആസൂത്രണം ചെയ്തു എന്നും, ഈ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ ധാരാളം കാരണങ്ങള്‍ അനുയായികള്‍ പറയുന്നുണ്ടെങ്കിലും -
ഒരു ദിനം പെട്ടെന്ന് എത്തിപ്പെടാവുന്നവ അല്ല ഒരു ത്യാഗിയുടെ ജീവ മേഘല എന്നത്തിനു മറ്റു ദൃഷ്ടാന്തം ഒന്നും ആവശ്യമില്ലെന്ന് കരുതുന്നു.
ഭൌതികത -ആത്മീയത ഇങ്ങനെ വിരുദ്ധമായ രണ്ടു ചര്യകളെ പരസ്പരം ആക്ഷേപിച്ചും ഇല്ലാതാക്കാന്‍ ശ്രമിച്ചും മനുഷ്യ ചരിത്രം ഉണ്ടായ കാലം മുതലേ രണ്ടു പക്ഷക്കാരും നടത്തിയ ശ്രമങ്ങള്‍ ഒന്നും ഒന്നിനെയും ഇല്ലാതാക്കിയില്ല.....
ഭാരതീയമായ ആശയങ്ങളെ അന്ഗീകരിച്ചാല്‍ പഴഞ്ചാനോ , ഹിന്ദുവോ ,ദൈവ വിശ്വാസിയോ ആണെന്ന് എല്ലാവരും പറയും എന്ന് മാത്രം കരുതുന്നവരും , ഭാരതീയമായ തത്വ ചിന്തയെ ക്കുറിച്ച് ഒന്നും മനസ്സിലാക്കാതെ അധിക്ഷേപിക്കുന്നവരും, വല്ലവരും പറയുന്നത് കേട്ട് ഒരഭിപ്രായവുമില്ലതെ എടുത്തു ചാടിയവരും എല്ലാം പറയുന്ന ചില പൊതുവായ കാര്യങ്ങളുണ്ട് . "മനുഷ്യ നു വേണ്ടി ചെയ്തു ,ചെയ്തുകൊണ്ടിരിക്കുന്നു ......"
സ്വന്തം കുടുംബത്തില്‍ മനുഷ്യരില്ലേ..? പ്രായമായ അച്ഛനും അമ്മയും ആരുടെ തണലിലാണ് ജീവിക്കേണ്ടത് ..? ആ ഉത്തരവാദിത്തം "ഓള്‍ഡു എജു ഹോമിനാണോ നല്‍കേണ്ടത് ...? പ്രയാസം അനുഭവിക്കുന്ന സ്വ കുടുംബതിലുള്ളവരെ ആരാണ് സംരക്ഷിക്കേണ്ടത് ..? ഭാര്യയുടെ / ഭര്‍ത്താവിന്റെ , മക്കളുടെ , ഒക്കെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു സ്നേഹപൂര്‍ണമായി പെരുമാറാന്‍ ഉള്ള ചുമതല ആരാണ് എല്ക്കുന്നത് ..? ഭാര്യാഭര്‍തൃ ബന്ധം എന്നത് ലൈംഗികതയില്‍ മാത്രം അധിഷ്റ്റിതമാണൊ ..? അതിനപ്പുറം ബന്ധത്തിന്റെ ഊഷ്മളത അതിലടങ്ങിയിട്ടുണ്ടോ ...?
ഇങ്ങനെ ഉള്ള സാധാരണ മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട എന്ത് പ്രശ്നത്തി നാണ് യുക്തിവാദം പരിഹാരം കണ്ടെത്തിയിട്ടുള്ളത് ..?
ഇതിനൊക്കെ ഭാരത സംസ്കാരത്തില്‍ എന്ത് പരിഹാരമാണ് ഉള്ളതെന്ന് ഉടനേ വന്നേക്കാവുന്ന ചോദ്യത്തിന് കൂടി ഉത്തരം പറഞ്ഞേക്കാം ..
ഭാരത സംസ്കാരം അച്ഛനമ്മമാരെയും ,ഗുരുജനങ്ങളെയും ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നു . കുടുംബത്തില്‍ സ്നേഹം നിലനിര്‍ത്തി മുന്നോട്ടു പോകണം എന്ന് -- എല്ലാ ദിവസവും രാവിലെ ആരും ആരെയും വിളിച്ചിരുത്തി പറഞ്ഞു പഠിപ്പിക്കുന്നതല്ല --- എല്ലാവരും അങ്ങീകരിക്കുന്ന ഒരു അലിഘിത നിയമം ഉണ്ട് ..! അതുകൊണ്ടാണ് മുന്‍പൊരു കഥ പറഞ്ഞത് പോലെ സ്വന്തം കാര്യം മാത്രം നോക്കി പ്പോവുന്നവരെ ഇന്നും സമൂഹം --യുക്തിവാദികളല്ല- അവജ്ഞയോടെ കാണുന്നത് ...
അതി തീവ്രമായ ഭൌതിക വാദികളാ യ പാശ്ചാത്യര്‍ മനസ്സംതൃ പ്തിക്ക് വേണ്ടി ഭാരതത്തിലേക്ക് വരുന്നതും ഭാരതീയമായ ആശയങ്ങളെ അംഗീകരിക്കുന്നതും അതുകൊണ്ടാണ് ...
"അതുകൊണ്ട് ഇവിടെ ചന്ദ്രനില്‍ ആളെ ഇറക്കിയില്ല ,ന്യൂക്ലിയര്‍ ഗവേഷണം നടത്തിയില്ല ..." എന്നൊക്കെ അക്ഷരാര്‍ഥത്തില്‍ പറഞ്ഞാല്‍ "നാണം കെട്ട "രീതിയില്‍ ഭാരതത്തെ വിമര്‍ശിക്കുന്നവര്‍ നമ്മുടെ രാജ്യത്തിന്റെ പുരോഗതി കാണുന്നില്ല ,
അതിന്റെ അനന്യമായ മേന്മകള്‍ അറിയുന്നില്ല ...
പരസ്ത്രീകളെ " അമ്മേ " എന്ന് വിളിക്കാം ...
പരപുരുഷന്മാരെ "അച്ഛാ " എന്ന് വിളിച്ചാലോ ...?
അത് മലീമസമാക്കുന്നതു "അമ്മ " എന്ന ഉദാത്തമായ സങ്കല്‍ പ്പത്തെ യാണ് ..
നമ്മുടെ ജീവിതം ഇഴപിരിഞ്ഞു കിടക്കുന്ന പരമമായ സത്യത്തെ ആണ് ...
ഏതു യുക്തിവാദി യുടെയും ജീവിതം അടിസ്ഥാനപ്പെടുതിയിരിക്കുന്ന , വിശ്വാസി എന്ന് മറ്റുള്ളവരെ പുശ്ചി ക്കുംപോഴും , നിഷേധിക്കാനാവാത്ത, വെറുമൊരു വിശ്വാസത്തെ മുറുകെ പ്പിടിക്കുന്ന നിസ്സഹായതയെയും കൂടി ആണ് ...!!!!