Friday, December 21, 2012

അങ്ങനെ എല്ലാത്തിന്റെയും 100% യുക്തി മാത്രം കൊണ്ട് സംസ്കാര പൂര്‍ണമായ ഒരു സമൂഹം ഉണ്ടാകും എന്ന് കരുതുന്നുണ്ടോ ? അച്ഛനും അമ്മയും മകനും മകളും കൂടി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട് എന്റെ കയ്യില്‍ ഇപ്പോള്‍ കാശ് ഇല്ല എന്ന് പറഞ്ഞ മകളുടെ മാത്രം ബില്‍ കൊടുത്തിട്ട് ബാക്കി  എല്ലാവര്ക്കും  ബില്‍ വരുന്നത്    നിര്‍വികാരരതയോടെ  കണ്ടു നില്‍ക്കുന്ന അച്ഛന്മാര്‍ ഈ പറയുന്ന "ഭൌതികവാദത്തിന്റെ" സംഭാവന ആണ് .
ആ പിതാവ് ചെയ്തതില്‍ ഒരു തെറ്റും ഇല്ല, എല്ലാവരും വരുമാനം ഉള്ളവരല്ലേ ..? എന്ന് യുക്തി വാദി പറയുമ്പോള്‍ സാധാരണ  മനുഷ്യന്‍ അങ്ങിനെ പറയില്ല. ബന്ധങ്ങള്‍ക്ക് വില കല്പ്പിക്കുന്നവര്‍ക്ക് അവിടെ ഒരു വിഷമം തോന്നും ... ഇങ്ങനെ സ്വതന്ത്രരായി ബന്ധങ്ങളൊന്നും ആവശ്യമില്ല എന്ന് പറഞ്ഞു സ്വയം ജോലി ചെയ്തു അതിന്റെ വരുമാനം സ്വയം  ചിലവഴിച്ചു " മാവോ" യെ പ്പോലെ  ജീവിക്കനാണോ കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ പഠിപ്പിക്കേണ്ടത്? 
शुभ  रात्री ! सुबह बड़े सबेरे पतनम तिटटा जाना है    
कल मिलेंगे ......!! शुभ  रात्री !
കിട്ടില്ല ..! കാരണം  , അവര്‍ക്ക് വേണ്ടി  സഹ തപിച്ചാല്‍ ആരാണ് ഇതുപോലെ "ധീരവനിതയായി " പരിഗണിച്ച് , പ്രചരിപ്പിക്കുന്നത് ...!
മ അദ്നി യെ പോലെ ഒരു കൊലപാതകി ആയ ,ദേശദ്രോഹി ആയ ,വര്‍ഗീയവാദി  ആയ ഒരാളെ ആവുന്പോള്‍ പ്രശസ്തയാകമല്ലോ ...വളരെ പെട്ടെന്ന് ...!!!
 ഒരു കാര്യവുമില്ല ...  ഏതാണ്ടൊക്കെ  ഉയര്‍ത്തി , സ്വയം പ്രഖ്യാപിത യുദ്ധങ്ങള്‍ നയിച്ച്‌ ജനതയെ ആകെ കലുഷിതമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടാനാണ് ഈ പടയൊരുക്കം ... 
ഏതായാലും കേരളത്തില്‍ പോലും ; ഇവിടെയാണല്ലോ "വര്‍ഗങ്ങള്‍ " ഏറ്റവും കൂടുതല്‍ ഉള്ളതും വര്‍ഗസമങ്ങള്‍ കാരണം മനുഷ്യന് വിലയില്ലതകുന്നതും ,എതിര്‍ക്കുന്നവനെ ക്വട്ടേഷന്‍ കൊടുത്തു കൊല്ലിക്കുന്നതും , കൊന്ന കഥ സമ്മേളനം നടത്തി വീന്പിളക്കി ജയിലില്‍ പോകുന്നതും ഒക്കെ ; ആരും ഇതൊന്നും ശ്രദ്ധിക്കാന്‍ പോകുന്നില്ല. എന്നുമാത്രമല്ല എവിടെ ആര് അധികാരത്തില്‍  വന്നാലും അതിനെ അധിക്ഷേപിക്കുക , ആരോപണങ്ങള്‍ ഉന്നയിച്ച്  പരാജയത്തിന്റെ  നിന്ന് രക്ഷപെടുവാന്‍ ശ്രമിക്കുക ഇതൊക്കെ ഒന്നര സംസ്ഥാനത്ത് മാത്രം നാലും മൂന്നും ഏഴ് പ്രവര്‍ത്തകര്‍ മാത്രമുള്ള "ദേശീയപ്പാര്‍ട്ടി" യുടെ കപടതയാണ്..!  അതുകൊണ്ട് അതിനെതാ സംശയം ...അതിന് ഒരു മാറ്റവുമില്ല ..!!! "  "ദേശീയപ്പാര്‍ട്ടി"..ആ   കട്ടില് കണ്ടു പനിക്കണ്ട ..!"
 അതായത് "പാരന്പര്യ വാദികളും ,പുരോഗമന വാദികളും തമ്മിലുള്ള അന്തര്‍ധാര സജീവമാ യിരുന്നെങ്കിലും ,അത് താഴെത്തട്ടിലുള്ള പ്രുഒഗമന വാദികളുടെ ആത്മാവിന്റെ അന്തരാളങ്ങളില്‍ നിന്ന് ബഹിര്‍ ഗമിച്ച് ,ചക്രവാള സീമയുടെ ഗരിമകളില്‍  നിര്‍വ്വിശങ്കം  ഒരു ഗ്ലാഷ്ടമോ ക്ളിഷ്ടമോ ഒക്കെ ആയി തീര്‍ന്നു എന്ന് .....  
പക്ഷെ  കൂടുതല്‍ ഡ്രൈവര്‍മാര്‍ ഡ്രൈവിംഗിനിടെ  മൊബൈല്‍ ഉപയോഗിക്കുന്നത് യു എ  ഇ യില്‍ തന്നെ...!! അതും 100-110 കം/ഹ സ്പീഡില്‍ പായുന്ന വണ്ടിയിലെ   ഡ്രൈവര്‍മാര്‍...!!!!

Thursday, December 20, 2012

അന്നൊരിക്കലും കോണ്‍ഗ്രസോ ബി ജെ പി  യോ  കാണില്ല ...! പേടിക്കണ്ട ... (ലോകം  വേണ്ടേ പാര്‍ട്ടി ഉണ്ടായിരിക്കാന്‍ ..) 
പണ്ടൊക്കെ നാട്ടുംപുറങ്ങളില്‍ രങ്ങളില്‍ പറഞ്ഞു കേട്ടിട്ടുള്ളതാണ് ....
"ഓ..... 
അതൊരു  പാവം പെങ്കൊചായിരുന്നു ... പഠിക്കുന്ന കാലത്ത്  അറിയാതെ  ഒന്ന്  പ്രസവിച്ചു പോയി പോയി എന്നെ ഉള്ളൂ ......നല്ല തങ്കപ്പെട്ട സ്വഭാവമാ അതിന്റെ ..."
  ഇവിടെയും അങ്ങിനെ ഉള്ള നാട്ടുംപുറത്തുകാര്‍ ഉണ്ട് ......
ച്ചാ 
എല്ലാ യുക്തിവാദികളും രഹസ്യമായി ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് ,അതുകൊണ്ടാണ് ...അടുത്ത തവണ കാണി ച്ച് തരാം എന്ന് ഇപ്പോഴും പറയുന്നത് ...
ഇനി കിട്ടിയാല്‍  തന്നെ അത്  നീതി വ്യവസ്ഥയോടുള്ള വെല്ലുവിവ്ളി ആണ് .....
ഇറ്റലിക്കാര്‍  അവരുടെ ഡ്യൂട്ടി യുടെ ഭാഗമായി ആണ്  ചെയ്തു പോയത് ... അതിനി അവര്‍ ആ സമയം ഡ്യൂട്ടിയില്‍  അല്ലെങ്കില്‍ ക്കൂടി കൊല്പാതകമെ ആകുന്നുള്ളൂ ... മുന്‍കൂട്ടി ആസൂത്രണം ചെയ്തു കൊലപാതകവും ,രാജ്യദ്രോഹവും ചെയ്യുന്നതുപോലെ ആണോ അത് ...!!!!!
എന്തായാലും അതിന്റെ സ്ഥാനത് ഒരിക്കലും വരാത്ത പേരാണ് സി പി എം എന്നത് .....അതിന്റെ വിഷമം തീര്‍ക്കുന്നതാണ്.......
    ഇതാണ്...... ഇതാണ്  ..... പൊളി ട്രിക്സ് .......
ചോദിച്ചതിനെ കുറിച്ച് ഒന്നും...... ങേ..... ഹേ ......!!!
ചോദ്യം ഉത്തരം 
തീര്‍ന്നു ഇനി നാളെ പ്രധാന  മന്ത്രി ഉള്‍പ്പടെ എല്ലാവരും രാജി വെച്ച് പോയാലും കുഴപ്പമില്ല ... ഈ ഇലക്ഷന് സി പി എം ഏതാണ്ടങ്ങ്‌ ചെയ്യും എന്നായിരുന്നല്ലോ എഫ് ബി യിലെ വീര വാദം ... നാളെ മോഡിക്ക്  ഭൂരി  പക്ഷം നഷ്ടപ്പെട്ടാലും ഒന്നുമില്ല ... അവിടെയും കോണ്‍ഗ്രസെ ഭരിക്കു ...ഹിമാചലില്‍ ച്ന്ഗ്രെസ്സ് പോയാലും ബി ജെ പി .അല്ലാതെ .. അടി പിടി ഇടതിന് എത്തി നോക്കാന്‍ പറ്റുമോ അതുകൊണ്ട് അതുകണ്ട് തന്നെ കോണ്‍ഗ്രസിന്റെ എല്ലാ പ്രശ്നവും തീര്‍ന്നു .....( കോണ്‍ഗ്രസുകാരും ,ബി ജെ പി ക്കാരും ക്ഷമിക്കണേ ..... ഇവരുടെ വിഷമം കണ്ടിട്ട് പറഞ്ഞതാണ്...)ഒരു തെറ്റ് പത്തുകയും അത് തിരുത്തുകയും ചെയ്ത ആല്‍ "വിഡ്ഢി " എന്നാല്‍ അത്  "വിഡ് ഡി " എന്നനെഴിതിയിരിക്കുന്നത് ...!
അതിനെതാ പറയേണ്ടത് ...... ( ഇത് എല്ലാവരും സ്വയം ടൈപ്പ്  ചെയ്യന്നത് ആണ് എന്ന് കരുതി ക്ഷമിച്ചാല്‍  പോരെ.....)
പലരും  വെല്ല്യ സാഹിത്യത്തില്‍ ,ദൂരാന്വയം ഒക്കെ ഉപയോഗിച്ച് പറയുന്നതാണ് ഇതെല്ലാം ...!  
 നേരിട്ട് കേട്ടപ്പോള്‍ വിഷമമുണ്ടോ ?   ഇതാണ്  ഭൌതിക വാദം ....  
ഈ  രണ്ടു കാര്യങ്ങള്‍  ആണ് ഏറ്റവും ഗംഭീരമായത്‌ ..!/// 
അതായത് 500  കോടി വര്‍ഷങ്ങള്‍ കഴിഞ്ഞോ ... അന്ന് ഭൂമി തന്നെ കാണില്ലല്ലോ .പിന്നെ ആരോട് മിണ്ടാനാണ് ...!!

Wednesday, December 19, 2012

   അതെ എല്ലാം തികഞ്ഞത് തന്നെ ...ഇനി ഒന്നും തികയാനില്ല...!
തുടങ്ങിയിടത്തു തന്നെ ഒരു മനുഷ്യര്‍ക്കും വേണ്ടാതെ  കോട്ടയില്‍ വീണിട്ടു വര്‍ഷങ്ങളായി ...
വല്യ  ഡംഭ്  കാണിച്ചിരുന്ന ബംഗാളില്‍ ഇനി മിണ്ടാന്‍  ഒക്കില്ല ..
ഹോളണ്ട്  ,... മറ്റു ചില രാജ്യങ്ങളിലെ സ്ഥിതി പറയാമെന്നു  വെച്ചാല്‍ ...ഇനി ഒരക്ഷരം
പറയരുതെന്നാണ് ശ്രീനിവാസന്‍ പറഞ്ഞിരിക്കുന്നത് ....
  എന്തായാലും കോണ്‍ഗ്രസ്‌  ഭരിച്ചു കൊണ്ടിരുന്ന രാജ്യം ,കോണ്‍ഗ്രസ്‌  ഭരിക്കുന്ന  രാജ്യം ..,കോണ്‍ഗ്രെസ്സു ഭരിക്കാന്‍ പോകുന്ന രാജ്യം .... അവിടെ  125 കോടി  ജനങ്ങളുള്ളതില്‍ ഒരു ലക്ഷം പോലും തികച്ചില്ലാത്ത  "ദേശീയ" പാര്‍ട്ടി പറഞ്ഞാല്‍ ആര് കേള്‍ക്കും .....
ഒന്നുകില്‍ കോണ്‍ഗ്രസ്‌ , അല്ലെങ്കില്‍  ബി   ജെ പി ,അതുമല്ലെങ്കില്‍ മറ്റാരെങ്കിലും ..... സി പി എം ഭരിക്കുന്നത്‌ കാണാന്‍ .... ഭൂമിക്കു പോലും ഭാഗ്യം ഉണ്ടാവില്ല ...ഭൂമിയുടെ ആയുസ്സ് 500 കോടി വര്ഷം എന്നാണു ശാസ്ത്രജ്ഞന്‍ മാര്‍ പറയുന്നത്...!!
കാരണം മേ ഉള്ളൂ
എന്താ കേട്ടപ്പോള്‍ വിഷമം തോന്നിയോ
സമ്മതിക്കില്ല .... അങ്ങിനെ പറയരുത്...
ഒരു ഉപ പ്രാദേശിക പാര്‍ട്ടിയെ അങ്ങിനെ അപമാനിക്കരുത് ...!!
അതല്ല കിട്ടാത്ത മുന്തിരി പുളിക്കും ..
.ഒരു  ബല്യ നേതാവ് ഉടുപ്പും തയിപ്പിചോണ്ട് ഒന്നു പുറപ്പെട്ടതാ ..
അയ്യോ ...പ്രധാന മന്ത്രി ആകാന്‍ ....
അപ്പൂപ്പന്‍ മാര്‍ ഉണ്ടാക്കി ഇട്ട സ്വത്തെല്ലാം പറമ്പില്‍ പണിക്കു വന്നവര്‍ക്ക് കൊടുക്കാം എന്നൊരു ഗീര്‍ വാണവും കത്തിച്ചു ...-നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ മുടിച്ചിട്ടു - പക്ഷെ കൂടെ  ഉള്ളവര്‍  ചരിത്ര പരമായ വിഡ്ഢി ത്തം എന്നൊക്കെ പറഞ്ഞു മുങ്ങിക്കളഞ്ഞു ......
ഇനി ഡല്‍ഹി എന്ന് പോയിട്ട് .." ഡ " എന്ന് പറഞ്ഞാല്‍ അപ്പോള്‍ കേള്‍ക്കാം
"" ങേ ...ഡാ .ന്നോ .....എടാ... മ....മ .....അല്ലെങ്കില്‍ അത് വേണ്ട ... " എന്ന് തുടങ്ങി ...മുഴുവനും ..നല്ല വ്യക്തമായി കേള്‍ക്കാം.......
ചരിത്ര പ്രാധാന്യം ഒക്കെ പറഞ്ഞു പഠിപ്പിക്കുന്നവര്‍ .... " ഈ കഞ്ചാവുകാരനോക്കെ അയാളുടെ നാട്ടി ലെ  ഒരിക്കല് തീരാത്ത  ആണ് നേരിട്ടതെന്ന് ഓര്‍ക്കാതതെന്താണ് ... ഇവിടെ അത് പോലെ അരാജകത്വമോ...തെരുവ് യുദ്ധങ്ങളോ ഉണ്ടായിരുന്നോ...?

Source: Mao's Women
അപ്പൊ  കാണുന്നവനെ "അപ്പ " എന്ന് വിളിക്കുന്നവര്‍ എന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്...
ആര്‍ഷഭാരത സംസ്കാരവും ,ഹൈന്ദ വവും ഒന്നും  ഉണ്ടായിരുന്നതല്ല ,എല്ലാം വളരെ മോശമായിരുന്നൂ എന്നൊന്ന് സ്ഥാപിക്കാന്‍ വേണ്ടി മാത്രം ചിലര്‍ "അപ്പ"എന്ന് വിളിക്കുന്നുണ്ട് ....
ധീര വിപ്ലവകാരി മാവോയുടെ ചരിത്രം ...
നാല് കല്യാണം , പലതിനെയും ഉപേക്ഷിച്ചു , ഭാര്യയോടൊത് ജീവിചിട്ടെ ഇല്ല ,
ഏഴു മുതല്‍ പത്തു വരെ കുഞ്ഞുങ്ങള്‍ളുടെ പിതാവായി എന്ന് രേഖകള്‍ , വളരെ അധികം പെണ്‍കുട്ടികളെ ഉപേക്ഷിച്ചു ,പലതിനെയും കര്‍ഷകര്‍ക്ക് വളര്‍ത്താന്‍ ഏല്പിച്ചു , കുടുംബതോടോ കുഞ്ഞുങ്ങളോടോ യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല ...
ഇനി ഉള്ളതാണ് വിപ്ലവത്തിന്റെ ,പുരോഗമനത്തിന്റെയും ഏറ്റവും പ്രധാന ആകര്‍ഷണ ത്തം .

ഇതൊന്നും ഞാന്‍ ആലോചിച്ചുണ്ടാക്കിയതല്ല !
ഇന്റര്‍ നെറ്റില്‍ നോക്കിയാല്‍ ആര്‍ക്കും കിട്ടും ..!!!





















Monday, December 17, 2012

കണ്ടോ ...!!
 ശരിക്കും കൊള്ളേ ണ്ടിട്ത് തന്നെ കൊണ്ടത്‌ കണ്ടോ ...!!!
ഒരു അഭിപ്രായത്തോട് എതിരുണ്ടെങ്കില്‍  തുറന്നു പറയണം ...!!!
അതിനു   ഉന്നയിക്കുക അല്ല വേണ്ടത് ...!!!
വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കുക എന്നത് സ്ഥിരം പരിപാടി ആയതു കൊണ്ട്  അതില്‍ അത്ഭുതം തോന്നുന്നില്ല ....!!!
ആരാണാവോ..... ? എന്റെ അടുത്ത കൂട്ടുകാര്‍ പലരും "നല്ല " കംമ്യൂനിസ്റ്കാര്‍ ആണ്... അവരോടൊന്നും എനിക്ക് വിരോധമില്ല ...!
എന്തിന്റെ ആണെങ്കിലും  ചീത്ത ആക്കാന്‍ ഇറങ്ങുന്ന വരോട് ആണ് ..എതിര്‍പ്പ് ...!!
 യുക്തി വാദം ,ഭൌതീക വാദം തുടങ്ങിയ വയില്‍ എളുപ്പം പ്രശസ്തരാകാന്‍ വേണ്ടി എടുതുചാടുന്നവര്‍ 99% പേരും കമ്യൂണിസ്റ്റ് തന്നെ ...!!! 

Sunday, December 16, 2012

മനുഷ്യത്തം  ഉള്ളവര്‍ക്കല്ലേ അങ്ങനെ ഉള്ള കാരണ ങ്ങളാല്‍ ജാമ്യം അനുവദിക്കേണ്ടത് ...മനുഷ്യനെ എങ്ങിനെ എങ്കിലും പോട്ടിതെരിപ്പിച്ചു കൊല്ലാന്‍ ശ്രമിക്കുന്നവര്‍ക്കരുടെ  വേണ്ടത് ..മരിച്ചവരുടെയോ ,പാതി മരിച്ചവരുടെയോ..? രക്ഷപെട്ടവരുടെയോ....?
ഭാരതീയ ഹൈന്ദവ , ആചാര അനുഷ്ടാനങ്ങളെ എങ്ങിനെ എങ്കിലും അധിക്ഷേപിച്ചു വിജയിച്ചു എന്ന് വീന്പിളക്കാന്‍  എവിടെ നിന്നൊക്കെയോ " ക്വട്ടേഷന്‍ " വാങ്ങി വന്നിരിക്കുന്നവരുടെയും , ശാസ്ത്രത്തിന്റെ വക്താക്കളും , പു സ ,അഫെക ,ക്കാരും എല്ലാം ചേര്‍ന്ന് ഫേസ്  ബുക്ക് എന്ന മാദ്ധ്യ മത്തെ  വികലമാക്കി കളഞ്ഞു ... 
എത്ര വിശദമായി പറഞ്ഞാലും കാര്യങ്ങള്‍ അന്ഗീകരിക്കാത്ത ഇക്കൂട്ടരുടെ അഭിപ്രായങ്ങള്‍ ആരിലും ഒരു ചലനവും ഉണ്ടാക്കുന്നില്ല ...!!!
ക്ഷേത്രവും  അതുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളില്‍  പു സ ,അഫെക ക്കാര്‍ക്ക് എന്താണ്  കാര്യം ..? 
ഈശ്വര പൂജയും ,ആചാരങ്ങളും, അനുഷ്ടാനങ്ങളും വിശ്വാസിയുടെതാണ് അത് അവര്‍ നോക്കിക്കൊള്ളും ... 
അതില്‍ അഭിപ്രായം ആരും ചോദിച്ചില്ല ..
രാമായണം, ഭാരതം , ഭഗവത്  ഗീത ഒക്കെ മുഴുവന്‍ മനസ്സിലാക്കി എന്ന മട്ടിലാണ് അഭിപ്രായ പ്രകടനങ്ങള്‍ .
അനുഷ്ടാനങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ എന്തിനാണ് " മനുഷ്യചങ്ങല ", പൊങ്കാല , പുഷ്പചക്ര സമര്‍പ്പണം " തുടങ്ങിയ  അനുഷ്ടാനങ്ങള്‍ നടത്തുന്നത് ..?
രക്ത സാക്ഷി ദിനം ആചരിക്കുന്നത് ..?
ആരോടെന്നില്ലാതെ ധാര്‍ഷ്ട്യം പ്രകടിപ്പിക്കലാണ് പു സ ,അഫെക എന്നതിന്റെ പ്രതിരൂപമെങ്കില്‍ 
 ആയിക്കോളൂ ..
മര്യാദയ്ക്കു ജീവിക്കുന്നവരെ വിട്ടേയ്ക്കൂ ...
അവരും അങ്ങിനെ ആകണം എന്ന് വാശി പിടിക്കുന്നതെന്തിനാണ് ...?
ചിലര്‍ക്ക് ജന്മാഷ്ടമി ,ശോഭാ യാത്ര ഒക്കെ കാണാന്‍ മേല .. ഈയിടെ ഒരാള്‍ പറയുന്നു " ആരാധനാലയങ്ങളുടെ മുന്‍പില്‍ കൂടി വാഹനങ്ങള്‍ പോകുമ്പോള്‍ പലരും ഈശ്വരനെ വണങ്ങുന്നത്  കണ്ടപ്പോള്‍ അയാള്‍ക്ക് പുശ്ചം തോന്നി എന്ന് ...!
അടുത്തകാലങ്ങളില്‍ നടക്കുന്ന മണ്ഡലപൂജയും ഭജനയും കേട്ടപ്പോള്‍ ആണ് ഒരാള്‍ക്ക്‌ തോന്നിയത് ദൈവം "ചെകിടന്‍" ആണോ എന്ന് ...!!! 
കേരളത്തിലുടനീളം ,(പലപ്പോഴും ഭാരതീയം എ ന്ന് പറയുമെങ്കിലും ,അതിര്‍ത്തി വിട്ടാല്‍ അപ്പൊ അടി കിട്ടും എന്നുള്ളത് കൊണ്ട്  അത് പറച്ചിലില്‍ മാത്രമേ ഉള്ളൂ ) യാത്രകള്‍ നടത്തുന്നില്ലേ ... അത് എന്തെല്ലാം ബുദ്ധിമുട്ട് ജനത്തിനു ഉണ്ടാക്കുന്നു ...?
മീറ്റിങ്ങുകളില്‍  "മുഷ്ടി ചുരുട്ടി " വായുവില്‍ ഇടിക്കുന്നതോ .....അതെന്തിനാണ് ..?
തൊണ്ട കീറി  മുദ്രാവക്യം വിളിക്കുന്നതെന്തിനാ ..? നേതാക്കന്മാരെല്ലാം പൊട്ടന്മാരാണോ...?

ഭാരത പുരാണേതിഹാസങ്ങളുടെ മൂല്യം ഒരുകാലത്തും ചോര്‍ന്നു പോവില്ല . അത് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം വിളിച്ചോതുന്നതാണ് .അത് തകര്‍ക്കാന്‍  ശ്രമിച്ചവരൊക്കെ പരാജയപ്പെട്ടു പോയിട്ടേ ഉള്ളൂ.....
പിന്നല്ലേ കാലഹരണപ്പെട്ട ,നല്ലൊരു ശതമാനം ആളുകളെയും പട്ടിണിയിലേക്കും ,സ്ത്രീകളെ വീശ്യാവൃതതി യിലേ ക്കും തള്ളിയിട്ട   ഒരു തകര്‍ന്നടിഞ്ഞ തത്വചിന്തയുമായി,കുറച്ചു പേര്‍ ... നടത്തുന്ന ശ്രമം വിജയിക്കുന്നത് ...!!!
വേ 
മനസ്സിലാകില്ല ...പറഞ്ഞത് തന്നെ പിന്നെയും പിന്നെയും... ആരൊക്കെയോ പറഞ്ഞു കേട്ട അറിവുമായി ഭാരതസംസ്കാരത്തെ അങ്ങ് സംഹരിച്ചേക്കാം   എന്ന് കരുതി ഇറങ്ങിയിരിക്കുന്നു 
....അല്ല  എന്ന് ആണ് നിങ്ങള്ക്ക് .കേള്‍ക്കെണ്ടാതെങ്കില്‍ ..അല്ല ...ഇനി സംശയമില്ലല്ലോ ?
    " ഹൈന്ദ വം "കഴിഞ്ഞോ.?

Tuesday, September 11, 2012


അയല്‍ക്കൂട്ടം വാര്‍ഷിക അന്താരാഷ്‌ട്ര സമ്മേളനം ഉഗാണ്ടയില്‍

കൂരോപ്പട
 "കൂരോപ്പട നാലാം വാര്‍ഡിലെ അയല്‍ക്കൂട്ടങ്ങളുടെ അന്താരാഷ്ട്ര സമ്മേളനം അടുത്ത ആഴ്ച ഉഗാണ്ടയില്‍ വെച്ച് നടത്തുന്നു. ചിലി പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ഉട്ടോപ്പ്യന്‍ പ്രസിഡണ്ട്‌  ആശംസകള്‍ അര്‍പ്പിക്കും..."  വാര്‍ത്ത-

അല്ല അറിയാന്മേലഞ്ഞിട്ടു ചോദിക്കുകയാ... ഈ കൂരോപ്പടയും ഉഗാണ്ടയും  ആയിട്ടെന്താ  ബന്ധം...? നാലാം വാര്‍ഡു അയല്‍ക്കൂട്ടങ്ങളുടെ വാര്‍ഷികം എങ്ങനെ അന്താരാഷ്ട്ര സമ്മേളനം ആകുന്നത്...? ചിലി പ്രധാനമന്ത്രി,  ഉട്ടോപ്പ്യന്‍ പ്രസിഡണ്ട്‌ ഇവര്‍ക്കൊക്കെ   " കൂരോപ്പട നാലാം വാര്‍ഡിലെ അയല്‍ക്കൂട്ടങ്ങളെ" പറ്റി  എന്തറിയാം... ? ഇങ്ങനെ ഒരു സ്ഥലമോ പരിപാടിയോ അവര്‍ക്ക് കേട്ടറിവെങ്കിലും ഉള്ളതാണോ...?  

അത് പിന്നെ വാര്‍ത്ത കൊടുക്കുമ്പം വല്യ എന്തോ പരിപാടിയാണെന്ന് എല്ലാവര്ക്കും തോന്നണ്ടേ.....
മിക്കവാറും എല്ലാവരും " ദേശീയ സമ്മേളനം " എന്നാണ് പറയുന്നത് അതുകൊണ്ട് ഞങ്ങളും " അന്താരാഷ്ട്ര  സമ്മേളനം  ഉഗാണ്ടയില്‍ വെച്ച് " എന്നെഴുതി എന്നെ ഉള്ളൂ..... 
ചെറിയ ഒരു മീറ്റിംഗ് ആയിരുന്നെന്നെ...... നമ്മടെ .....ബാലന്‍റെ വീട്ടില്‍ വെച്ച്,    വന്നവരെ എല്ലാം മാലയും  ഇടീച്ചു  നിരത്തി ഇരുത്തി ഫോട്ടോ എടുത്തു പത്രത്തില്‍ കൊടുത്തു..അത്ര തന്നെ ...   

Friday, September 7, 2012


"ശ്രീ കൃഷ്ണ ജയന്തിക്കു നല്‍കാന്‍ ഏറ്റവും യോജിച്ച സന്ദേശം"







                                                                       "ജന്മാഷ്ടമി"



Thursday, September 6, 2012

അച്ഛന്റെ മരണശേഷം 21 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആ വേര്‍പാട് സഹിക്കാന്‍ കഴിയുന്നില്ല.
മുറ തെറ്റാതെ എല്ലാ ദിവസവും;അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സ്വപ്നത്തില്‍ വരുന്ന അച്ഛന്‍. 
ചോരതിളപ്പിന്റെ എന്തെങ്കിലും കുസൃതി കാണിച്ചാല്‍ നേര്‍ നീല്‍ക്കാനാവാത്ത നോട്ടം ഇപ്പോഴും മനസ്സില്‍ 
തികട്ടി വരും. വിദൂരമായ ഏതങ്കിലും സ്ഥലത്തേക്ക് യാത്ര പോവുമ്പോള്‍ കാണുന്ന ഓരോ കാഴ്ചയോടും  അച്ഛനെ  കണ്ടിട്ടില്ലല്ലോ എന്ന് വിഷമത്തോടെയും, പരിചിതമായ സ്ഥലങ്ങളില്‍ ഓരോ പുല്‍ നാമ്പിനോട് പോലും എന്റെ അച്ഛനെ അറിയുമോ എന്നും  മനസ്സുകൊണ്ട് ഒരു നൂറുവട്ടം ചോദിക്കാറുണ്ട്. വീട്ടിലേക്കു മടങ്ങുമ്പോള്‍ ഇറയത്ത് അച്ഛനെ പ്രതീക്ഷിക്കാത്ത ഒരു ദിവസം പോലുമില്ല.  മകന്‍ ഈയിടെ എന്നോട് പറഞ്ഞു ' അച്ഛന്റെ താടി രോമം  കൊണ്ട് എന്റെ കവിള്‍ കീറി പ്പോയി 'എന്ന്...പെട്ടെന്ന്  പത്തു മുപ്പത്തി അഞ്ചു വര്‍ ഷം പുറ കിലേക്ക്‌ പോയി ;ഒരു അഞ്ചു വയസ്സുകാരനായി ,അച്ഛന്റെ ആശ്ലേഷത്തില്‍ മുങ്ങിപ്പോയി  ഞാന്‍. ഒരു ജന്മം  തരാനുള്ള സ്നേഹ വാത്സല്യങ്ങള്‍  തന്നു അകാലത്തില്‍ അച്ഛന്‍ പോയി. എന്നെ കളിപ്പിക്കാന്‍ അച്ഛന്‍ എന്നും പറയാറുണ്ടായിരുന്ന ഒരു കാര്യമായിരുന്നു " നാളെ സ്കൂളില്‍ നിന്നും ടൂര്‍ ആണ് 4 ദിവസം അല്ലെങ്കില്‍ 5 ദിവസം കഴിഞ്ഞേ വരുകയുള്ളൂ" എന്ന്. അച്ഛന്‍ വീട്ടിലില്ലാതെ ഇരിക്കുന്ന സങ്കടം കൊണ്ട് ഞാന്‍ പിണങ്ങി ഇരിക്കും. പിറ്റേന്ന് അച്ഛന്‍ വരുന്ന  നേരം കഴിഞ്ഞു ഒളിച്ചു വന്നു എന്നെ കിക്കിലി  ഇടുന്ന അച്ഛനെ ആണ് ഞാന്‍ ഏറ്റവും കൂടുതല്‍ സ്വപ്നം  കാണുന്നത്. അത് സത്യമാണെന്ന് കരുതി  ഉണര്‍ന്ന ദിവസങ്ങള്‍ക്കു കയ്യും കണക്കുമില്ല. കണ്ണീരിന്റെ നനവ്‌ പടരാതെ അച്ഛനെ എനിക്കോര്‍മിക്കാന്‍ കഴിയില്ല; അല്ല മറന്നെങ്കിലല്ലേ ഒര്മിക്കേണ്ടത് ഉള്ളൂ.            

Tuesday, April 3, 2012

അമ്മ 
ധൈര്യമുണ്ട്....!
അനതി വിദൂര ഭാവിയില്‍ വന്നേക്കാവുന്ന ഒരു 
മുഴുവന്‍ സമയ വൈദ്യുത പ്രതിസന്ധി 
ഒഴിവാകാന്‍ ലോഡ് ഷെഡിംഗ്
ഏര്‍പ്പെടുത്തിയതിനെ
ഞാന്‍ അനുകൂലിക്കുന്നു...!
അത് പോലെ തന്നെ സംഭാവിചെക്കാമായിരുന്ന 
ഒരു വന്‍ ദുരന്തം ഒഴിവാക്കാനാണ് 
ഡാമിലെ വെള്ളം തുറന്നു വിട്ടത് 
എന്ന് കുട്ടികള്‍ക്ക് പോലും അറിയാം. 
ചില സഖാക്കന്മാര്‍ക്കൊഴികെ...!

Thursday, March 29, 2012

പച്ചക്കറി  കടയിലെ തമാശ 
ഇത്ര സുഖമുള്ളതല്ല കേട്ടോ ....










അമ്മ 
ഈ മലയാള മനോ 
രമയും  
മാതൃ ഭൂമിയും
ഒക്കെ 
ആ പിറവത്ത് അനൂപ്‌ ജയിച്ച വാര്‍ത്ത അന്ന് തന്നെ കൊടുത്തെന്നെ....!
അത് പോലെ പാവം പ്രതിപക്ഷ നേതാവ് 
എന്തെങ്കിലും പറഞ്ഞാലുടനെ അത് 
റിപ്പോര്‍ട്ട് ചെയ്യും 


ഇത് പോലെ ഒരു പത്രം കണ്ടിട്ടുണ്ടോ...?


  മോശം പത്രങ്ങള്‍ 
 

Monday, March 26, 2012

അതാണ്‌ ...
ആ മുസ്ലി ലീഗിന് മന്ത്രിയെ കൊടുത്താലും കൊടുത്തില്ലെങ്കിലും നിങ്ങക്കെന്താ

ഒരു പണിയും ചെയ്യാതെ പണക്കാരനെ പിടച്ചു പറിച്ചു
രാഷ്ട്രത്തിന്റെ ചിലവില്‍ കഴിയാം എന്നുള്ള തെറ്റായ ഒരു
വിശ്വാസം അടി ഉറച്ചു പോയതാണ് കമ്മ്യൂണിസം ഇങ്ങിനെ ആയി പോയതിനു കാരണം..
അല്ലാതെ അത് കമ്മ്യൂണിസത്തിന്റെ കുറ്റം അല്ല. ദേശ ഭേദങ്ങള്‍ക്കനുസരിച്ചു മാര്‍ഗ ഭേദങ്ങള്‍ക്ക് വശംവദം ആയില്ല എന്നത് കൊണ്ടാണ് അവസാന വിജയത്തിനു വേണ്ടി ഇത്ര കാത്തിരിക്കേണ്ടി വരുന്നത് 
 
അയ്യയ്യോ അങ്ങനെ പറയല്ലേ ..!
ആ പുസ്തകത്തെ ക്കുറിച്ച് പറഞ്ഞതാ......
താങ്കള്‍ വായിച്ചിട്ടുള്ള പുസ്തകമായിരുന്നെങ്കില്‍
ഞാന്‍ പറഞ്ഞ ചില ലക്ഷണങ്ങള്‍ വെച്ച് താങ്കള്‍ ഇതിനകം അതിന്റെ പേര് പറഞ്ഞേനെ......

ഉദാഹരണത്തിന്... "മൈ  ചോക്ലേറ്റു ക്രീം സോള്ജിയര്‍"  എന്ന് മാത്രം പറഞ്ഞാല്‍ എല്ലാവരും പെട്ടെന്ന്
ബര്‍ണട്ഷയെ ഓര്‍ക്കും "ആംസ് ആന്‍ഡ്‌ ദി മാനും"..
അത് പോലെ പറഞ്ഞതാണ്‌.....

ഒരു കാര്യം കൂടി....
കാണാതെ പഠിക്കനല്ല ഞാനാ പുസ്തകം   പലവട്ടം വായിച്ചത്..
കമ്മ്യൂണിസ്റ്റു കാരനായത് കൊണ്ടല്ല , ആകാനുമല്ല.  
ഒരു പ്രസ്ഥാനത്തിനും തന്റെ വിശ്വാസങ്ങള്‍ക്കും വേണ്ടി
ഒരാള്‍ക്ക്‌ എത്ര ത്യാഗി ആകാന്‍  കഴിയും എന്നുള്ള
അത്ഭുത ആദരവുകള്‍ കൊണ്ടാണ്
അതാണ്‌ ഗൌരി അമ്മയെ ഒക്കെ കുറ്റം പറയുന്നവര്‍,
അവര്‍ കംമ്യൂനിസ്ടനെങ്കില്‍ പ്രത്യേകിച്ചും
മനസ്സിലാക്കേണ്ടത്...

Sunday, March 25, 2012

എന്ത് ഉദ്ദേശിച്ചു ആണോ  എന്നെഴുതിയിരിക്കുന്നത്....?
എന്തായാലും പിറവത്തെ ക്കുറിച്ചും ഇത് തന്നെ എഴുതാം.
പിറവം .....ഉപ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സ്വാഹ..
  സ്വാഹ.. സ്വാഹ.. സ്വാഹ.. സ്വാഹ.. സ്വാഹ.. 

.
    



ഗൌരവതരമായ, ചിന്തിപ്പിക്കാന്‍ ധാരാളം കാര്യങ്ങള്‍  നല്‍കാന്‍ കെല്‍പ്പുള്ള
  ഒരു ലേഖനം എഴുതുന്നു എന്ന തെറ്റിദ്ധാരണയില്‍ ആണ്     
എഴുത്തുകള്‍ എല്ലാം എന്ന് തുടര്‍ച്ചയായ വായനയില്‍ മനസ്സിലാകുന്നുണ്ട്.
ഒരു കാര്യത്തിനും വടക്കേ ഇന്ത്യ ക്കാരന്റെ മാതൃക പിന്തുടരാതിരുന്ന
സ്വന്തമായി, സ്വതന്ത്രമായി തീരുമാനങ്ങളുന്ടായിരുന്ന നാടാണ് കേരളം..!
പാര്‍ട്ടിക്കാര് പറയുന്നത് മാത്രമല്ല ചരിത്രം..അന്ധമായ രാഷ്ട്രീയം വിപ്ലവവും അല്ല..!
ഹിന്ദു മതത്തെ തെറി പറഞ്ഞാലൊന്നും അതിന്റെ മഹത്വം നശിക്കില്ല.. 
നേതാക്കളോ പ്രചരണങ്ങളോ ഇല്ലാതെ  യുഗങ്ങളായി നിലനില്‍ക്കുന്ന ഒരു സംസ്കാരം 
ആണത്. 
ഇന്ത്യയില്‍ ജനിച്ചത്‌ കൊണ്ടൊന്നും ഇന്ത്യക്കാരനാവാന്‍ കഴിയില്ല.....    
കലെഗിലെ എന്നത് കോളേജിലെ എന്നുദ്ദേശിച്ചു ഏഴുതിയതായിരിക്കും   
എന്ന് കരുതുന്നു..
ഇത് പോലൊരു നുണ വെച്ച് കാച്ചുമ്പോള്‍
എന്‍ എസ് എസ്സുമായി ബന്ധമുള്ളവര്‍ വായിക്കും
 എന്ന്  ഓര്‍ക്കേണ്ടതായിരുന്നു  ..മിസ്റ്റര്‍...
ഒരു സിംഗിള്‍ മാനെജുമേന്ടു പോലും ചോദിക്കാത്ത
അത്ര വലിയ തുക..!
ആരെ പ്രീണിപ്പിക്കാനാണ് ഇങ്ങനെ ഒരു സാഹസത്തിനു തുനിഞ്ഞത്...?
പിന്നെ,  പത്തു പതിനാറു വര്‍ഷം   വടക്കെ  ഇന്ത്യയില്‍ ആയിരുന്ന എന്നെ
അവിടുത്തെ ജാതി വ്യവസ്ഥകള്‍ പറഞ്ഞു പഠിപ്പിക്കണ്ട....

"പിന്നെ അങ്ങുന്നു പിറന്ന ജാതിയും ജാതി ശ്രേണിയില് ഒരു കാലത്ത് ശൂദ്ര ശ്രേണിയില്‍ ആയിരുന്നു എന്ന കാര്യം വടക്കേ ഇന്ത്യയിലെ ക്ഷത്രിയന്മാര്ക്കെ അറിയൂ,ഇവിടുത്തെ ആപ്പ ഊപ്പകള്‍ക്കൊന്നും അറിയില്ല"
ശരിയാണ്   ഇവിടുത്തെ "ആപ്പ ഊപ്പകള്‍ക്കൊന്നും അറിയില്ല.....ഒന്നും..."


അതാണ്‌ ചാതുര്‍ വര്‍ണ്യത്തെ പറ്റി ഈ വക അബദ്ധങ്ങള്‍ എഴുതി പിടിപ്പിക്കുന്നത്...
മനുഷ്യന്‍ തമ്മിലുള്ള നിറ വ്യത്യാസമാണ്, പരസ്പരം തൊടരുത്, തീണ്ടാരുത്
എന്നൊക്കെ മാത്രമേ നിങ്ങള്‍ മനസ്സിലാകിയിട്ടുള്ളൂ. കുറ്റമല്ല 
ഓരോ മനുഷ്യര്‍ക്കും പരിമിതികളുണ്ടല്ലോ...!
ചിലരങ്ങനെയാണ്   മനസ്സിലാകാത്തതിനെ ചുമ്മാ കുറ്റം പറഞ്ഞോണ്ടിരിക്കും.    
ലോകം മുഴുവന്‍ അന്വേഷിച്ചെത്തുന്ന ഇന്ത്യയിലാണ് ജീവിക്കുന്നതെന്നോര്‍ത്ത്  
അഭിമാനിക്കാന്‍ തുടങ്ങൂ..    
തകര്‍ന്നടിഞ്ഞ ഒരു ഭൌതിക വാദത്തിനു അടിയറ  വെച്ചിട്ടില്ലെങ്കില്‍.... 
    (അതൊരു പുതിയ കണ്ടു പിടുത്തമാണ് - കഴുത്ത കരഞ്ഞു തീര്‍ക്കുന്നത് പോലെ )    

 
 അഭിമാനം
ഇതൊന്നുമല്ല സംവരണം വേണോ എന്നതാണ് പ്രശ്നം....
സംവരണം കിട്ടുമെങ്കില്‍ എന്ത് ജാതി പേരില്‍ വിളിച്ചാലും കുഴപ്പമില്ല.....
അതാണ്‌ പോളിസി....

Saturday, March 10, 2012

ഇത് തന്നെയാ പണ്ട് ശ്രീനിവാസനും പറഞ്ഞത്
വരട്ടു തത്വ  വാദികളും അടിസ്ഥാന വര്‍ഗ്ഗവും തമ്മിലുള്ള ചിന്താധാര...........
വികലമായ, അതി ഗംഭീരം എന്ന് നിങ്ങള്‍ കരുതുന്ന ഇത്തരം വാചകങ്ങള്‍
ഇനിയുമെഴുതണം കേട്ടോ പൊതുജനം ചിരിക്കട്ടെ.........

   ആഭാസകരമായി വസ്ത്ര ധാരണം ചെയ്യുന്നതിനെക്കുറിച്ചു ഞാന്‍ വളരെ നാളുകളായി ബ്ലോഗില്‍ എഴുതാറുണ്ട്. ഇന്ന് അങ്ങനെ ഒരു വിഷയം കണ്ടപ്പോള്‍ ഒന്ന് ശ്രദ്ധിച്ചതായിരുന്നു  ..
പക്ഷെ ദൌര്‍ഭാഗ്യവശാല്‍ അക്ഷരതെറ്റുകളുടെ കൂമ്പാരത്തില്‍ ഒരു ഇസ്ലാം മതപ്രചാരണം മാത്രമാണ് കണ്ടത്..
ഞാന്‍ ഒരു ഇസ്ലാം വിരുദ്ധന്‍ അല്ല; പക്ഷെ സ്ത്രീയെ ദേവതയായി കണക്കാക്കുന്ന സംസ്കാരമുള്ള ഒരു നാട്ടിലിരുന്നാണ് എഴുതുന്നത്‌ എന്നൊന്ന് ഓര്‍മിക്കണമായിരുന്നു  !
 അത് പോലെ വിഷയം സ്ത്രീയുടെ വസ്ത്ര ധാരണത്തെക്കുറിച്ചായിരുന്നു ,അല്ലാതെ ഇസ്ലാമിന്റെ ആനുകാലിക പ്രസക്തിയെ കുറിച്ചൊന്നുമായിരുന്നില്ല ...! ശിലായുഗവും കാലപരിഗണനയും ഒക്കെ മനസ്സിലാകാന്‍ ഭാരതത്തിനു പുറത്തേക്കല്ല നോക്കേണ്ടത് എന്നൊന്ന് മനസ്സിലാക്കുക... മറ്റുള്ളവര്‍ പറയുന്നതെല്ലാം അബദ്ധജടിലം ആണ് എന്ന് പറയുന്നതിന് മുന്‍പ് കാര്യങ്ങള്‍ ഒന്ന് മനസ്സിലാക്കൂ....ലോകം മുഴുവന്‍ ഭാരതത്തിലേക്ക് നോക്കുകയാണ്... അറിയാന്‍ ശ്രമിക്കയാണ്.... അതിനു നേരെ പുകമറ സൃഷ്ടിക്കാതിരിക്കുന്നതാണ് ആശാസ്യം..  

Thursday, March 1, 2012

താങ്കളോട് ആരാണ് പറഞ്ഞത് ഭൌതീക സുഖങ്ങളുടെ നശ്വരതയില്‍ മുഴുകിക്കഴിയുന്ന
പാശ്ചാത്യ രാജ്യങ്ങളുടെ പാട്ടുകാരനാണ് ഞാനെന്നു..
താങ്കളുടെ  ഈ  ഒരു മറുപടിയുടെ രീതി മാത്രം മതി ഞാനുദ്ദേശിച്ച
 കാര്യം കുറിക്കു കൊണ്ട് എന്ന് തെളിയിക്കാന്‍ .ഭാരതീയമായതിനെ
എല്ലാം പുശ്ചിച്ചും തള്ളിപ്പറഞ്ഞും പുതിയ ലോകം സ്വപ്നം കാണുന്നവരാണ്
ഇന്ത്യ വിട്ടു പോകേണ്ടത്.. ഞാനല്ല എന്നെപ്പോലെ ഉള്ള   സാധാരനക്കരുമല്ല  ..!
അധ:കൃത വര്‍ഗങ്ങളുടെ ഉന്നമനത്തിനായി ശ്രീ നാരായണ ഗുരു, ഗാന്ധിജി,
വേലുതമ്പിദളവ, തുടങ്ങിയ മഹാന്മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളൊക്കെ
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അക്കൌണ്ടില്‍ വെച്ചോളൂ.. ഒരു തൃപ്തി ഉണ്ടാകട്ടെ...
സത്യത്തിനായി സ്വന്തം രാജ്യവും, പത്നിയും, ഉപേക്ഷിച്ച ശ്രീരാമചന്ദ്രന്റെ നാടാണിത്...
യുദ്ധം പോലും ധര്‍മ യുദ്ധമായി നടത്തിയ, സര്‍വ നാശത്തില്‍ നിന്ന്
ഒരു ജനതയെ രക്ഷിക്കാന്‍ രാജ്യം പകുത്ത്  നല്‍കിയ പൂര്‍വികന്മാരുടെ നാട് ...ഏതു  മതത്തിലോ, രാഷ്ട്രീയത്തിലോ വിശ്വസിക്കാന്‍ ഏല്ലാവര്‍ക്കും സ്വാതന്ത്ര്യം   ഉണ്ടായിരുന്ന,
ഇപ്പോഴും ഉള്ള നാട്....!!
ഇവിടെ നിന്ന് ഓടി ഒളിക്കേണ്ടത്  ഞാനല്ല
"മധുര മനോഹര മനോജ്ഞ ചൈന" ഒക്കെ
സ്വപ്നം കണ്ടു നടന്നവരാണ്....            




Monday, February 27, 2012

ഈ  പ റഞ്ഞതില്‍    ഒന്നും  പെടാത്ത  മനുഷ്യന്  ഏറ്റവും  ആവശ്യം  ഉള്ള  രണ്ടു  കാര്യങ്ങളെക്കുറിച്ചു   ആരെയും  ബോധവാന്മാര്‍ ആക്കിയില്ല   എന്ന്  മാത്രം അല്ലാ  ബോധം  ഉണ്ടായിരുന്നവേരെ  പിന്തിരിപ്പിക്കുകയും  ചെയ്തു  .  അത്  കൊണ്ടാണ്  കമ്മ്യൂണിസം  ആന്‍ഡ്‌  സോഷ്യലിസം  വിജയിക്കാതും  വിജയിച്ചിടത്തു   തൂതെ റി യപ്പെ ടുന്ന തും .  ആ   രണ്ടു  കാര ണ ങ്ങ ളില്‍   ഒന്നാമത്തേതു  ഉത്തരവാദിത്വബോധവും അടുത്തതു അങ്ഗീകരിക്കാനുള്ള കഴിവും ആണ് .സം സ്കാ ര  സമ്പന്നരായിരുന്ന കേരള ജനതയെ  ഇത്ര ധിക്കാരികളും അലസന്‍മാരും ആക്കിയതും  മറ്റൊന്നല്ല .! ശത്രു  രാജ്യം ആകര മിച്ചു  കീഴ്‌ പെടു ത്ത് ക യും  കുറെ  നാല് കല്‍ ക്കു  ശേ ശം  അവര്‍  സ്വാ ത ന്ത്ര്യം  നെടു ക യും  ചെയ്യുന്നത്  ലോക ചരിത്രത്തില്‍  ബ്രിട്ടീഷ്‌  കോളനി  വാഴ്ചക്കു ശേഷം അല്ല ആരംഭിക്കുന്നതു..! പ ര ഞ്ഞു   ദി ഞ  കുറെ  വാ ക്കു കല്‍  " ചൂഷിതര്‍. പീഡിതര്‍, അധ്വാനീക്കുന്നവര്‍ ... "  ഇതില്‍ ഏറ്റവും  ആകര്‍ഷകം "അധ്വാനീക്കുന്നവര്‍" ആണ് ..! ഈ യി ടെ  നാ ല ഞ്ചു  വാ ര്‍ഷ മാ യി  പണി എടുപ്പി ക്കാ തെ  കിടന്ന  പറമ്പില്‍  പണിക്കു  ഒരാളെ  വിളിച്ചു ..രാവിലെ  9.30 നു  ശേ ഷം  എത്തി . ഉട നെ    ഒന്ന്  മുറുക്കി  ആ യു ധം  ഒക്കെ  ഒന്ന്  ന ന്നാ ക്കി , പ തി യെ  തു ട ങ്ങി   . അര  മണി ക്കൂ റി നു  മു നപു   വെ ള്ള ത്തി ല്  വി ളി ച്ചു . 15 മിനിട്ട്   വെള്ളം കുടി  ബീഡി  വലി .., പണി  തുടങ്ങി .. 11.30 നു  വെള്ളം  ബീഡി   വി ശ്ര മാം ., പിന്നെ  12.45 വരെ  പണി .., പിന്നെ  ഉണ്ണാന്‍  പോകാന്‍  ഉള്ള  ത യ്യാ റെടുപ്പാണ് .. 2 മണിക്ക്  ഊണ്  ക ഴി ഞ്ഞു  vannu    5 മിനിട്ട്    ഡ്രസ്സ്‌   ചേഞ്ച്‌  ബീഡിയുമായി  പണി  തു ട ങ്ങി ... 2.45 വിശ്രമം   വെള്ളം  കുടി  മുറുക്ക് ... 3.30 കട്ടന്‍   കാപ്പി  , ബീഡി ..  4.45 പോകാന്‍  തയ്യാറാകല്‍ .... ഡ്രസ്സ്‌  ചേഞ്ച്‌  കൃത്യം  5 മണിക്ക്  പോകാന്‍   റെഡി ....( വരാന്‍  ഒന്നോ  രണ്ടോ  മണിക്കൂര്‍  താമസിച്ചാലും  പോകാന്‍ താമസിക്കു കയോ                                                                                                                                                                                             കൂലി  കുറക്കുകയോ ഒന്നുമില്ല  ..) ഇങ്ങനെ  ഉള്ള  ഉഗ്രന്‍  അധ്വാ ണി കല്‍  ആണ് ,  കേരളത്തിനു   പു ര ത്ത്   ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും  ക ഷ്ട പ്പെട്ട് ജോലി  ചെയ്തു  വരുഉന്ന  സാധാരണ      മ ല യാളി യെ   - അവനെ   ഒരു  പേര്  വിളി ക്കും .. ബൂര്‍ഷ്വാ ...-; കൊന്നു  ചോര കുടിച്ചു   വീര്‍ക്കുന്ന  വര്‍ഗബോഹം  ഉള്ളവര്‍ .... ! ഇന്ത്യയില്‍  തന്നെ   കേരളത്തി നു  പു ര ത്ത്  ഒരു  ദിവസം നൂരു   രൂ പ  വ രു  മാ ന ക്കാ ര നും  പട്ടിണി  കിട ക്കാതെ  ജീവിക്കാം ... ഇവിടെ  തുടര്‍ച്ചയായി  കമ്മുനിസ്റ്റ്‌   ഭരിച്ചാല്‍  ബെന്ഗാളിലെ  ഇപ്പൊ ഴ ത്തേ  സ്ഥിതി  ആകും  സാധാരണ ക്കാരനെല്ലാം .. ( അന്യ   നാടു  കളില്‍  കൂലി  പ്പണി ക്കു  പോകേണ്ടി   വരും - ബെന്ഗാളികളില്‍  നല്ലൊരു   ശ ത മാ നാം   പേ രും  മ റ്റി ട ങ്ങ ളില്‍  കൂ ലി പ്പ ണി ക്കു  ന ട ക്കു ക യാ ണ്  . നാലഞ്ച്  ദശാബ്ദ ത്തേ  ഇടതു  ഭരണ നേട്ടം...!!!!!) 

Sunday, February 26, 2012

സെക്സി എന്ന വാക്ക് സ്ത്രീ  വി രുദ്ധമോ  ...?
ഓര്‍മ്മയുണ്ടോ ഈ വാക്കുകള്‍....?
" ഉഡു രാജ മുഖി, മൃഗ രാജ കടി
ഗജ രാജ വിരാജിത മ  നട  ഗതി 
യതി സാ യുവാതി  ഹൃദയേ വസതി, 
ക്വ ജപ? ക്വ തപ? ക്വ സമാധി വിധി?     
(ചന്ദ്രനെ പ്പോലെ ശോഭിക്കുന്ന മുഖ കാന്തി ഉള്ളവളും,
മൃഗ രാജനായ സിംഹ ത്തി ന്റെ തു  പോലെ 
അത്യാകര്‍ഷകങ്ങലായ കടിപ്രദേശം ഉള്ളവളും,
ഗജരാജനെ പ്പോലെ 
" തംകിട  തക്ക ത്തക്കധിന്‍.....തംകിട  തക്ക ത്തക്കധിന്‍...."
എന്ന് മന്ദഗതിയില്‍ നടക്കുന്നവളുമായ    
യുവതി മനസ്സില്‍ വസിക്കുന്നവനു 
എന്തിനാണ് ജപവും,താപവും   ചതുരാ                                                                                                                                                                                ശ്രമങ്ങ ലും                                                                                                                                                                                                                                                                                                                                                                                                                                                                                                                      ഒക്കെ                                                   
പിന്നെ ഭക്തി  പുരസ്സരം പ്രാര്‍ഥി  ക്ക് ന്ന തോ 
.(.... കൊങ്ക പുണരുന്ന ......
കുചോന്നതേ   .....)
ഇതൊന്നും സ്ത്രീത്വത്തെ അവഹേളിക്കുന്നതല്ല
അന്ഗീകരിക്കുന്നതാണ്...



                          
 
   





Saturday, February 25, 2012

 ചില ഉമ്മച്ചന്‍ കുറിപ്പുകള്‍....!!!!!
ദൈവം എന്ന് കേട്ടാല്‍ ഉടനെ ഹൈന്ദവ  ദൈവങ്ങളെ ഓര്‍മ വരികയും 
അത്യന്താധുനികന്‍ ആണ് എന്ന് തോന്നിപ്പിക്കാന്‍ 
ആ ദൈവങ്ങളെ നാല് തെറി  പറയുകയും  ചെയ്യുന്നതാണ് 
പുതിയ മതേതര ആശയം  .. 
അല്ലെങ്കില്‍  ചരിത്രത്തി ന്റെ    ഭാഗമായിരുന്ന കേരള 
ക്ഷേത്രങ്ങളെ, അവിടുത്തെ ആചാരങ്ങളെ  അടച്ചാക്ഷേപിക്കാന്‍
 മലയാളി എങ്കിലും ഒന്ന് മടിച്ചേനെ....!
ശാസ്ത്രീയമായതോ, സാംസ്കാരിക ചുറ്റുപാടില്‍ അധിഷ്ടിതമായതോ  
അല്ലാത്ത ഒരു ആചാരം പോലും കേരളീയ ക്ഷേത്രങ്ങളില്‍ ഇല്ല!.
എന്നാല്‍ അതിനെ സ്വാര്‍ഥ ലാഭത്തിനായി മാറ്റിമറിച്ചത്‌ മാത്രം കണ്ടു
കൊണ്ടു അഭിപ്രായം പറയുന്നവര്‍ 
 മലയാളികള്‍ ആണ് എന്ന് കാണുമ്പോള്‍ ദുഃഖം തോന്നുന്നു..!   
  
 
മഴവില്‍ മനോരമയില്‍ ശ്രീ ശ്രീകണ്ഠന്‍ നായര്‍   അവതരിപ്പിക്കുന്ന പരിപാടി കണ്ടു.
  സ്കൂളു കളിലെ കുട്ടികള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ കേട്ടിട്ട് 
സന്തോഷം തോന്നിയില്ല.. 
പ്രധാനമായും ട്യൂഷന്‍ ടീ ച്ചേഴ്‌സിനെ കു  റി ച്ചു
"സ്കൂളിലെ അദ്ധ്യാപകരുടെ അത്ര പരിചയവും കഴിവും ട്യൂഷന്‍ 
ടീച്ചര്മാര്‍ക്കില്ല എന്ന്.."            
ഇതു   ആ കുട്ടിയുടെ   അഭിപ്രായം ആണ് എന്ന്
തോന്നുന്നില്ല...!
ട്യൂഷന് പോകുന്നവരെ കളിയാക്കുന്ന സ്വഭാവം പണ്ടേ ടീച്ചര്‍ മാര്‍ക്കുള്ളതാണ്.
ഇക്കാലത്തും അത് തുടരുന്നുണ്ടാവണം, കൂടെ തുച്ഛമായ തുകക്ക് 
വലിയൊരു സേവനം ചെയ്യുന്ന ട്യൂഷന്‍ അധ്യാപകരെ 
പുശ്ചിച്ചു സംസാരിക്കലും.... 

സ്കൂളില്‍ അദ്ധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഒരു സമിതി 
സന്ദര്‍ശനം നടത്തും എന്ന് കേട്ടു. കുറെയൊക്കെ വിവരങ്ങള്‍ അപ്പോളറിയാം.
സ്വന്തം താല്‍പര്യപ്രകാരം ടീച്ചിംഗ് ഒരു പ്രൊഫഷന്‍ ആയി തിരഞ്ഞെടുത്ത എത്ര ടീച്ചര്‍മാര്‍ ഉണ്ട് ?

പണ്ട് കാലങ്ങളിലേതു പോലെ, ഏത് വിഷയത്തെക്കുറിച്ചും ഉള്ള കുട്ടി ക ളു ടെ   സംശങ്ങള്‍ 
തീര്‍ത്തു കൊടക്കാന്‍ കഴിവുള്ളവര്‍ എത്ര പേരുണ്ട്?
 അല്ലെങ്കില്‍ അത് കണ്ടു പിടിച്ചു കുട്ടികളെ ബോധ്യപ്പെടുത്താനുള്ള സന്നദ്ധത   എത്ര പേര്‍ക്കുണ്ട്? 

എത്ര അദ്ധ്യാപകര്‍ ലെസ്സണ്‍ പ്ലാന്‍ തയ്യാറാക്കുന്നുണ്ട്?

എത്ര സ്കൂളുകളില്‍   അത് കൃത്യമായി പരിശോധിക്കപ്പെടുന്നുണ്ട് ?

ഏണ്‍ ലീവ്  ഉള്‍പ്പടെ ഉള്ള ആണ്  കൂല്യങ്ങലോടെ 
 പ്രഖ്യാപിക്കപ്പെടുന്ന ഇന്‍ സര്‍വിസ്   കോഴ്സ് കള്‍ക്ക് പോകാന്‍ 
എത്ര അദ്ധ്യാപകര്‍ താല്പര്യപ്പെടുന്നുണ്ട്.

"ആശയ വിശദീകരണം" എന്നാ കാര്യത്തില്‍ എത്ര അദ്ധ്യാപകര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുണ്ട്?
 
വിജയ ശതമാനം എങ്ങിനെ എങ്കിലും കൂട്ടണം എന്നുള്ള ദീര്‍ഘ വീക്ഷണം ഇല്ലാത്ത
തീരുമാനങ്ങള്‍ ആണ് വിദ്യാര്‍ഥികളുടെയും    , അതുവഴി ഭാവിയിലെ 
അദ്ധ്യാപകരുടെയും നിലവാരം കുറക്കുന്നത്.
പണ്ടു മുതലേ ക്ലാസുകളില്‍ കേള്‍ക്കുന്ന ഒന്നാണ് 
"നീ ഒക്കെ പഠിച്ചില്ലെങ്കിലും എനിക്ക് ശമ്പളം കിട്ടും..! 
പിന്നെ എനിക്കെന്താ   ..?"

വിദ്യാര്‍ത്‌ഥി    തുടര്‍ച്ചയായി പരാജയപ്പെടുകയോ, കുറഞ്ഞ മാര്‍ക്ക് വാങ്ങുകയോ ചെയ്‌താല്‍  
ട്യൂഷന്‍ കാശ് കിട്ടില്ല..! കുട്ടികളെയും..!
 
ആലോചിച്ചു നോക്കൂ......  
കൂടുതല്‍ പ്രതിബദ്ധത ആര്‍ക്കാരായിരിക്കും..?
ആത്‌മാര്‍ഥത കൊണ്ടാണെങ്കിലും ജീവിക്കാനാണെങ്കിലും  ..! 

   

Sunday, February 19, 2012

 കാമ വാസനയില്‍  നിന്ന് മാത്രമേ   സ്നേഹ ബന്ധങ്ങള്‍ തുടങ്ങുന്നുള്ളൂ
എന്നൊരു ധ്വനി താങ്കള്‍ക്ക് തോന്നിയെങ്കില്‍ ക്ഷമിക്കുക
അങ്ങനെ അല്ല ഞാനുദ്ദേശിച്ചത്..
കൂടുതലും അങ്ങിനെയാനെന്നാണ്.
ലൈംഗിക കാര്യങ്ങള്‍ ഉള്‍പ്പടെ വ്യക്തിപരമായ
മിക്കവാറും എല്ലാ കാര്യങ്ങളും തുറന്നു പറയാവുന്ന, പറയുന്ന 
പെണ്‍ സൌഹൃദങ്ങള്‍ എനിക്കുണ്ട്.
അതിനര്‍ത്ഥം ഞാനൊരു അത്യന്താധുനികന്‍ ആണെന്നൊന്നുമല്ല.
മറിച്ച് എന്തിനു എവിടെ
അതിര്  കല്‍പ്പിക്കണം എന്ന് തീരുമാനിക്കാന്‍
എനിക്കും എന്‍റെ സുഹൃത്തുക്കള്‍ക്കും കഴിയും എന്നതാണ്.   
പിന്നെ ഈ കാലഘട്ടത്തിലെ പ്രശ്നം ഇതൊന്നുമല്ല .
ഏഴുപത് - എണ്‍പത് കളിലെ തീക്ഷ്ണ യൌവ്വനംങള്‍ ആണ് ഇന്നത്തെ
അച്ഛനമ്മമാര്‍  ! അവര്‍ക്ക്: ചിലര്‍ക്കെങ്കിലും: മക്കളുടെ
വൈകാരിക മാനസിക വികാസത്തിനു  ശ്രദ്ധ നല്‍കാന്‍ കഴിയുന്നില്ല.
ടീനാജു കാരായ കുട്ടികളോ?
ഇന്റര്‍നെറ്റ്‌, സുഹൃത്തുക്കള്‍, നിലവാരമില്ലാത്ത
പുസ്തകങ്ങള്‍ എന്നിവയില്‍ നിന്ന്
കിട്ടുന്ന അപൂര്‍ണമായ അറിവ് വെച്ചാണ്
ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍
തയ്യാറെടുക്കുന്നത്. ഇതൊക്കെ മക്കളോട് പറയുവാന്‍ കഴിയുമോ
എന്ന് നെറ്റി ചുളിക്കുന്നവര്‍ തന്നെയാണ് ഇതിനൊക്കെ ഉത്തരവാദികള്‍..
 എല്ലാതരത്തിലും ലോകത്തിനൊപ്പം  എന്ന് ഊറ്റം
കൊള്ളുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്
സമൂഹം ഇത്ര പരിഷ്കൃതമാവുന്നതിന്   മുന്‍പ്
ഏതാണ്ട് ഇരുപത്തി ഏഴു വര്ഷം മുന്‍പ്;
അധ്യാ പക നാ യി രു ന്ന  എന്‍റെ അച്ഛന്‍: അദ്ദേഹത്തിന്റെ ഗ്രന്ഥ ശേഖരത്തില്‍ നിന്നും
ലൈംഗിക, മനശ്ശാസ്ത്ര പുസ്തകങ്ങള്‍ ഹൈ സ്കൂള്‍ വിദ്യാര്‍ഥി
ആയിരുന്ന എനിക്ക് തരികയും ഇത് നല്ലതുപോലെ വായിച്ചു
മനസ്സിലാക്കണം എന്ന് പറയുകയും ചെയ്തു.
കഴിഞ്ഞ പതിന്നാലു വര്‍ഷമായി സുഖകരമായ
ദാമ്പത്യം നയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നതിന്റ്റ്
അടിസ്ഥാനം   അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു..!
പിന്നെ എനിക്ക് എന്നെപ്പോലെ തന്നെ സ്ത്രീ ലൈംഗികതയെയും അറിയാം.
അല്ലെങ്കില്‍ ഞാന്‍ അത് അറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കും..
ഇണയുമായി   എന്തുമാവാം പരിധികളില്ല, നിയന്ത്രണങ്ങള്‍ ഇല്ല
ഒന്ന് മാത്രം രണ്ടു പേര്‍ ക്കും താല്‍പര്യവും തൃപ്തിയും ഉണ്ടാവണം
അത് രണ്ടുപേരുടെയും ഉത്തരവാദിത്വം ആണ്..!

 കേരളത്തിലെ സാധാരണ കുടുംബങ്ങളിലെ അവസ്ഥ ഒന്ന് നോക്കൂ
മക്കള്‍ പ്രായമായി കല്യാണവും കഴിഞ്ഞു കൊച്ചു മക്കളുമായി സമാധാനത്തോടെ
ജീവിക്കുന്നു എന്ന് പുറം ലോകം കാണുന്ന അമ്പതു വയസ്സിനു മേലെ ഉള്ളവരുടെ സ്ഥിതി എന്താണ്.?

മക്കള്‍ കല്യാണം കഴിച്ചു കുട്ടികള്‍ ഉണ്ടായത് കൊണ്ട് അവരുടെ ലൈംഗികത മരവിക്കുമോ..?
മകന്‍റെ ഭാര്യ എന്ത് കരുതും എന്ന് കരുതി ഭര്‍ത്താവുമൊത്ത്   ഒരു മുറിയില്‍ കിടക്കാത്ത എത്രയോ സ്ത്രീകള്‍ ഉണ്ട്..! ആരെന്തു കരുതിയാലും ഭാര്യയും ഭര്‍ത്താവുമൊത്ത്   ഒരു കട്ടിലില്‍ കിടക്കാന്‍ അവസരം വേണം.
പെന്‍ഷന്‍ ആയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ ഒരു സുഹൃത്ത്‌ ശരീര വേദന കാരണം ഭാര്യക്ക് ബന്ധപ്പെടാന്‍ താല്പര്യം ഇല്ല എന്ന് പറഞ്ഞു.. ലൈംഗിക ശിശിരം ഒന്നുമല്ല
 ഇതുപോലെ ഉള്ള പല പ്രശ്നങ്ങളും ആണ്    കാരണം     

ബ്രിട്ടനിലെ മെഴുകു മ്യൂസിയത്തില്‍  നൂറ്റി അഞ്ചാമത്തെ വയസ്സില്‍ മരിച്ച ഒരാളുടെ പ്രതിമ ഉണ്ട്.
അദ്ദേഹത്തിന്   ആ മ്യൂസിയത്തില്‍ ഇടം നല്‍കിയത് എന്താണെന്നോ..?
നൂറ്റി മൂന്നാമത്തെ വയസ്സില്‍ കല്യാണം കഴിച്ചു.  ഒരു കുട്ടി ജനിച്ചു..
ഇതൊന്നുമല്ല പ്രധാനം...
മുന്‍പ് തന്നെ ഒട്ടനവധി ബലാത്സംഗ ക്കേസുകളില്‍ പ്രതി ആയിരുന്ന
ഇയാള്‍ നൂറ്റി നാലാമത്തെ വയസ്സില്‍ കൂട്ടുകാരന്റെ ഭാര്യയെ
ബലാല്‍സംഗം ചെയ്തതിനു
ശിക്ഷിക്കപ്പെട്ടു....  
ലൈംഗികതക്ക്   പ്രായമില്ല....
അവസരവും സ്വച്ഛതയും ആണ് വേണ്ടത്...
തൊണ്ണൂറു ശതമാനം ലൈംഗിക മരവിപ്പും ഒരു അസുഖമല്ല..
മാനസിക അവസ്ഥയാണ്..
പ്രത്യേകിച്ചും സ്ത്രീകളുടെ......  
ഇത് മനസ്സിലാക്കിയില്ലെങ്കില്‍ അമ്പത് കഴിഞ്ഞവരുടെ എന്നല്ല
ഊഷ്മളമായ ലൈംഗികത ഇല്ലായ്മ  ഒരുപ്രശ്നമാവുകതന്നെ ചെയ്യും...! 


Thursday, February 16, 2012

ഉച്ച കഴിഞ്ഞുള്ള പതിവ് മയക്കത്തില്‍
ആയിരുന്നു കലേശ്വര്‍ .
കപ്പിലേക്ക് കാപ്പി പകരുന്നതിന്റെ നേര്‍ത്ത ശബ്ദം 
കേട്ട് കൊണ്ടാണ് അയാള്‍ ഉണര്‍ന്നത്.

അതൊരു തോന്നലായിരുന്നു എന്ന് മനസ്സിലാക്കാന്‍ 
കുറച്ചു സമയമെടുത്തു.
കാരണം സന്തൂറിന്റെ, അതി ലൂടെ  അയാളെ  പൂ ര്‍ വാ   കാ   ല ത്തെ ക്ക് 
കൊണ്ടുപോകുന്ന ഗന്ധം  അവിടെ നിറഞ്ഞു നില ക്ക് ന്ന തു 
പോലെ യും , ഉണര്‍ന്നെങ്കിലും വസ്ത്രം ഉലയുന്നത്  പോലെയും  
അയാ ള്‍ക്കു  തോന്നി   .
കോമളയുടെ   സാന്നിധ്യ മാണ് അയാള്‍ ഈയിടെയായി  കൂടുതല്‍ 
ആഗ്രഹിച്ചിരുന്നത്


Tuesday, February 14, 2012

ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ട് സാറേ...
പ്രണയിക്കുമ്പോള്‍ കാമുകിക്ക്  അല്ലെങ്കില്‍ കാമുകന്
 ഇഷ്ടപ്പെടാത്തത് ചെയ്‌താല്‍ 
അവളെ അല്ലെങ്കില്‍ അവനെ നഷ്ടമാകും 
എന്നൊരു പേടി ഉണ്ട്.
കല്യാണം കഴിയുമ്പോള്‍ തുടങ്ങുന്ന 
സ്വാര്‍ഥത, എന്തും ചെയ്യാം എന്നുള്ള 
ധാര്‍ഷ്ട്യം, ആരാണ് തോറ്റു കൊടുക്കേണ്ടത് 
എന്നുള്ള ദുരഭിമാനം ഒക്കെ കൂടി    
പ്രണയം ഒരു ഓര്‍മ്മ ആക്കി മാറ്റിയ 
വിരസമായ ജീവിതം  ആയിരിക്കും...! 
അബദ്ധം പറ്റിയാലും അതൊരു തെറ്റായെ കാണുകയുള്ളൂ...!
 മുന്‍പോ:  തെറ്റു കാണിച്ചാലും അതൊരു അബദ്ധമായെ
 കാണ്കയുള്ളായിരുന്നൂ.      
നഷ്ടപ്പെടുംപോഴായിരുന്നു നേടലിന്റെ നിര്‍വൃതി 
അനുഭവിച്ച്ചിരുന്നത്..
പ രസപരം                                                                                                                                                                                                                 അങ്ഗീകരിച്ച്‌     നല്ല   സുഹൃത്തുക്കളാകാന്‍ കഴിഞാല്‍      
പ്രണയം താനേ വരും ...
കറയറ്റ പ്രേമം കാലമാം കവിയുടെ
 കരുണാര്‍ദ്ര ഗദ്ഗദം അല്ലെ?    




I

Monday, February 6, 2012

പ്രശസ്തിയും, ചുറ്റും ആളും,
അവാര്‍ഡും,മാത്രം 
ലക്‌ഷ്യം വച്ച് 
ലിബറല്‍ എന്ന പേരില്‍  
ഭാര്യ ഭര്‍തൃ ബന്ധത്തിലെ
ഊഷ്മളമായ ലൈംഗികതയും 
വില്‍പനക്ക് വെച്ച 
മലയാളി ആയ  
ആമിയെയാണ്  ഉദ്ദേശിച്ചതു ..
അല്ലാതെ  
"റോസി" എന്ന ഇംഗ്ലീഷ് ചെറുകഥ 
എഴുതിയ 
അലന്‍ ടിച്ച് മാര്‍ഷ് ആമിയെ 
നമ്മുടെ   സംസ്കാരത്തിലേക്ക് എത്തിയില്ല 
എന്ന കാരണം കൊണ്ട് ആരെങ്കിലും വിമര്‍ശിക്കുമോ..?
  





 സുഹൃത്തു പ്രണയിക്കുന്നതും പ്രണയിതാക്കള്‍ 
സൌഹൃദമാവുന്നതും രണ്ടു തലങ്ങളാണ്
പിന്നെ പ്രണയത്തില്‍  നിന്നും അത് കാമം വരെ എത്തണമെങ്കിലും 
സൌഹൃദം  വേണം..
സൗഹൃദം ഇല്ലാതെ പ്രണയം ഇല്ല 
എന്നാല്‍ പ്രണയം ഇല്ലാതെ 
സൗഹൃദം ഉണ്ട്..
ഈയിടെയായി കാമവും ഉണ്ട്..!
    
  

Saturday, February 4, 2012

മനസ്സ് വിക്ഷുബ്ധമാകുന്ന
സന്ധ്യകളില്‍ അഭയം തേടാന്‍ 
മറ്റൊന്നില്ലാതെ വരുമ്പോഴെല്ലാം     
കലേശ്വര്‍ തുളസിത്തറയില്‍ 
വിടര്‍ന്നു നില്‍ക്കുന്ന പിച്ചിപ്പൂവിലേക്ക്  
നോക്കും

ഒരു ജന്മത്തിന്റെ പ്രതിസ്ഫുരണം പോലെ
ചുറ്റും ഉയര്‍ന്നു വളരുന്ന 
ഇരുട്ടിനോട്‌ പട വെട്ടൂന്ന ആ കുഞ്ഞു പൂവ് 
ഒത്തിരി ഒത്തിരി പ്രത്യാശയും, ആത്മധൈര്യവും 
എല്ലാം അയാള്‍ക്ക്‌ നല്‍കും....

രണ്ടുമൂന്നു ദിവസമായി 
കലേശ്വര്‍ ആകെ അസ്വസ്ഥനായിരുന്നു...

ആദ്യമായി കോമളയെ കണ്ട 
അയാള്‍ ഒരിക്കലും മറക്കാത്ത 
ഒരു വേനല്‍ക്കാലം....

അന്ന് വരെ ഉള്ളിലുള്ളതൊന്നും 
തുറന്നു പറയാതെ
ഒരു ഏകാന്ത പഥികനെപ്പോലെ
തന്റെ തീരെ തൃപ്തമല്ലാത്ത
ദിനചര്യകളില്‍ മുഴുകി കഴിഞ്ഞിരുന്നു
അയാള്‍....

ആര്‍ക്കിയോളജി ഡിപാര്‍ട്ട്മെന്റിലെ
ഉദ്യോഗസ്ഥയായിരുന്നു കോമള.
     
ആര്‍ട്ട് ഗാലറി കാണുവാന്‍ പലപ്പോഴും 
ഒറ്റക്കോ ഏതെങ്കിലും സുഹൃത്തുക്കളും ഒന്നിച്ചോ 
പോവുമ്പോള്‍ മാത്രമാണ് അയാള്‍ 
അവളെ കണ്ടിട്ടുള്ളത്..

അസാമാന്യ മെയ് വഴക്കമുള്ള 
ഒരു നൃത്തക്കാരിയെ അനുസ്മരിപ്പിച്ചു
അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട അവളെ അത്ര 
പെട്ടെന്ന് മറക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല....
        
മറക്കെണ്ടിവന്നതോ..?
ഒട്ടൊക്കെ സ്വയംകൃത അനര്‍ത്ഥം എന്ന്
പറയാവുന്ന ഒരു നാടകാന്ത്യം..

പെയ്തു   തീരാത്ത മേഘങ്ങള്‍ക്കും 
വേനലിന് വഴി മാറേണ്ടി വരും.
അവ മുഖം വീര്‍പ്പിച്ചിരിക്കുന്നു
അല്ലെങ്കില്‍ തങ്ങളെ  നിര്‍ദയം തള്ളി മാറ്റുന്ന 
കാറ്റിനോട് എന്തുപറയാന്‍..

ഇന്നലെ ഉത്സവങ്ങള്‍ 
ഉറഞ്ഞു തുള്ളൂന്ന  തെയ്യങ്ങള്‍
ആടിത്തിമിര്‍ക്കുന്ന വേഷങ്ങള്‍.....
എല്ലാ വേഷങ്ങളും അടിത്തീര്‍ന്നു,
തുള്ളി ത്തളര്‍ന്നു തെയ്യങ്ങള്‍  ,

ഒരുപക്ഷെ ഒരു ഇടവേള...
എങ്കിലും അനിവാര്യവും 
അത്യന്തവും ആയ 
വിധി....
വേദനകള്‍ അഗ്നിനാമ്പുകള്‍   ആവുന്നു...

നിറയുന്ന കണ്ണുകള്‍ക്കും,
വിതുമ്പുന്ന ചുണ്ടുകള്‍ക്കും 
നേര്‍  നില്ക്കാനാവാതെ
മുഖം പൊത്തിയപ്പോള്‍    
ഇടിമുഴക്കം പോലെ 
ആ ദ്വക്ഷരി...
"വിട..."
പിന്നാലെ..
മനസ്സിന്റെ അഗാഥതലങ്ങളില്‍  
പ്രതീക്ഷയുണര്‍ത്തി  
കടന്നു പോയ
ഒരിളം കാറ്റിന്റെ 
ഗദ്ഗദം..
"വീണ്ടും കാണാം" 

മറക്കാം പെരുക്കും നടുക്കങ്ങളെല്ലാം 
മറക്കാം തിളയ്ക്കുന്ന ദ്വേഷങ്ങളെല്ലാം         
മറക്കാം പിളര്‍ക്കും  ദുരന്തങ്ങളെല്ലാം  
മറക്കാം ഉയിര്‍ക്കും മൃദു സ്പന്ദമെല്ലാം   
മറക്കാം ഉണര്‍ത്തും കുളിര്‍ സ്പര്‍ശമെല്ലാം    
മറക്കാം ചതി ച്ചോരു തൂമനദ ഹാസം    
മറക്കാം നിനക്കാത്ത നഷ്ട ങ്ങളെ ല്ലാം  
മറക്കാം തിരിഞ്ഞൊന്നു നോക്കാതെ പോവാം 
ശ്രമിക്കാം മറക്കാതെ  ഓര്‍ക്കാതിരിക്കാന്‍       
                                                                                                                                                                                                                                                                                                                                                                                                                                                                                
      

Friday, January 27, 2012

നഷ്ടപ്പെടുവാന്‍ മാത്രമായി ഒരു നേടല്‍ ..!

 നഷ്ടപ്പെടുവാന്‍ 
മാത്രമായി ഒരു നേടല്‍   ..! 
അതായിരുന്നൂ 
കലേശ്വറിനു കോമള   !
ഇനി  ഒരി ക്ക ലും  
തമ്മില്‍ കാണുവാന്‍ കഴിയില്ല എന്ന് 
മനസ്സിലാക്കിയ   ദിവസം 
കലേശ്വര്‍ ഉറങ്ങിയതേ ഇല്ല...!
അവള്‍ തന്നില്‍ എത്രമാത്രം 
സ്വാധീനം  ചെലുത്തിയിട്ടുണ്ട് 
എന്ന് അയാള്‍ തിരിച്ചറിഞ്ഞ 
ദിവസം കൂടി ആയിരുന്നു അന്ന്..

ആദ്യ ദിവസം മുതല്‍ ഓരോരോ 
സംഭവങ്ങളും മനസ്സിലേക്കോടി എത്തി..

മടിയില്‍ പാതി മടങ്ങിയിരുന്ന 
നോവല്‍ കസേരയില്‍ വച്ച്  
കലേശ്വര്‍ പടിപ്പുരയിലേക്ക്‌     
ഒന്ന് നോക്കി

അപ്പുറം ഇളം ചുവപ്പാര്‍ന്ന 
ചക്രവാളവും 
മണ്ണിന്റെ മദിപ്പിക്കുന്ന   
നിറം അപ്പാടെ മായിച്ചു കളഞ്ഞു
കറുപ്പിന്റെ പുതപ്പണിയിച്ച 
ടാര്‍ റോഡും,
എത്രയോ സന്ധ്യകളില്‍
അത്യുത്സാഹത്തോടെ 
ഓടി എത്തി പ്രണയ   
പാരവശ്യത്തിന്റെ
ആത്മഗതങ്ങളും നെടുവീര്‍പ്പുകളും
കൊണ്ട് പൊതിഞ്ഞു 
ഹൃദയം ഹൃദയത്തിനു
നല്‍കിയ സമ്മാനം ഏറ്റുവാങ്ങിയ 
തുളസിത്തറയും..ചേര്‍ന്ന 
ദൃശ്യം ...
ഒരു കുളിരും ഒപ്പം 
ഒരു നടുക്കവും 
അയാളില്‍ ഉണര്‍ത്തി ...




  
  

          

    


Monday, January 23, 2012

കലേശ്വര്‍ ..ജീവനില്‍ തന്നെ കൊത്തിവച്ച  ..പേര്.


 എന്നും.. 
കുളിരുന്ന 
സന്ധ്യകളിലും, പൊരി യുന്ന  
വേനല്‍  രാവുകളിലും,
ഏകാന്തതയുടെ നോവിക്കുന്ന 
ദിവസങ്ങളില്‍..
കലേശ്വര്‍..
ഗത കാല സ്മരണകളില്‍ 
ലയിച്ചിരിക്കും..

ഒരു തൂവല്‍ സ്പര്‍ശം പോലെ അയാളുടെ 
ജീവിതത്തില്‍ വന്നു പോയ 
ലാസ്യ മനോഹരിയായ 
രണ്ജിനിയും...
ഒരു കൊടുങ്കാറ്റു പോലെ 
പോയ്മറഞ്ഞ 
മദാലസയായ ...
ഇന്ദുവും..

എങ്കിലോ..
സ്ത്രൈണതയുടെ 
മനോഹാരിത മുഴുവന്‍ 
അയാള്‍ക്ക്  പകര്‍ന്നു നല്‍കിയ...
ഒരു ജീവിതം മുഴുവന്‍ ഒന്നിച്ചു   ജീവിച്ചു
തീര്‍ക്കാന്‍ കൊതിച്ച 
കോമള...
തൃപ്പൂണിത്തുറ വംശം 
ഇളംതലമുറ 
കൊച്ചുതമ്പുരാട്ടി...

അയാളുടെ സര്‍വ വഷളത്തരങ്ങളും...
അറിഞ്ഞു കൊണ്ട്  ...
അയാളിലേക്ക്   അലിഞ്ഞിറങ്ങിയ 
കോമളം കൃഷ്ണ വര്‍മ...
കോമള..
ആ പേര്...
കലേശ്വര്‍ ..
ജീവനില്‍ തന്നെ കൊത്തിവച്ചു...
പൂക്കളിലും ...
നക്ഷത്രങ്ങളിലും...
കാണാന്‍ കൊതിച്ചു...
അവള്‍
 തന്‍റെ വികാരങ്ങളില്‍  
പെയ്തിറങ്ങുമ്പോള്‍..
കഥകള്‍ കേട്ടിരിക്കുംപോള്‍..
അലസമായ   
ചെയ്തികളെ വിമര്‍ശിക്കുമ്പോള്‍..
മദ്യപിച്ചതിന് പിണങ്ങി ഇരിക്കുമ്പോള്‍..
സിഗരട്ട്  കയ്യില്‍   നീന്നു  വാങ്ങി 
എറിഞ്ഞു ..വേദനിപ്പിക്കാതെ ചെവിക്കു  
നുള്ളുമ്പോള്‍ ..

ഒരു വേഴാമ്പലിനെ 
വാങ്ങിത്തരാമോ   എന്ന് ചോദിച്ചതിന് 
കളിയാക്കിയപ്പോള്‍ 
ഒരാഴ്ച മിണ്ടാതെ നടന്നപ്പോള്‍...
അവളുടെ ഗന്ധമാണ് 
സ്ത്രീയുടെ ഗന്ധം 
എന്ന് തിരിച്ചറിഞ്ഞിട്ടും ....

അവളില്ലാതെ ഒരു ദിവസം പോലും 
കഴിയാന്‍ ആവില്ല എന്ന് 
ഒരു നൂറ്‌ ആവര്‍ത്തി 
ഉരുവിട്ടുറപ്പിച്ചിട്ടും   
 ഏന്തേ 
കോമള കലേശ്വറിന്റേതായില്ല  ...
  ഉത്തരമില്ലാത്ത  ആ ചോദ്യത്തിനു    
മുന്‍പില്‍ ഒന്ന് പകച്ചു പോയി 
അയാള്‍...

മെല്ലെ വീശുന്ന കാറ്റില്‍  
തുളസിത്തറയിലെ തുളസിയും 
ചന്ദ്രക്കല പോലെ 
പിച്ചിയും മത്സരിച്ചാടി   ....
  
സന്തൂറും,  ലാക്ടോ കലാമിനും 
ചേര്‍ന്ന മൃദുവായ ഗന്ധം 
കലേശ്വറിനെ ചുറ്റി കടന്നു പോയി..
    
ഇങ്ങിനി വരാത്ത വണ്ണം 
മറഞ്ഞ ആ സന്ധ്യകളെ   ഓര്‍ത്തു  കൊണ്ട്

കഭീ... കഭീ... യില്‍ മുഴുകി
കലേശ്വര്‍ കണ്ണുകള്‍ അടച്ചു.....

   
.
   













    
   





  

Sunday, January 22, 2012

മറ്റൊരു സുവര്‍ണ   കാലം.

പതിവ്  പോലെ 
ആറ് മണിയോട്  അടുത്ത് 
കലേശ്വര്‍ തന്റെ പ്രിയപ്പെട്ട 
മൂലയില്‍  വന്നിരിക്കുമ്പോള്‍ 
സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു
"തെക്കന്‍ ചായ്വാണ്‌...
നേരത്തെ സന്ധ്യ ആകും ..."
അകത്തു നിന്നും 
വലിയമ്മ പറയുന്നത് പോലെ 
അയാള്‍ക്ക്‌ തോന്നി..

ഒന്നും ചെയ്യുവാന്‍ ബാക്കി 
ഇല്ലാത്ത ഒരു നിസ്വന്‍  ...
എന്താണ്..
പ്രതീക്ഷിക്കേണ്ടത്.......
       
പ്രിയപ്പെട്ട എന്തോ ഒന്ന് 
അകന്നുപോയത്‌.....
ഇനി ഒരിക്കലും സ്വന്തമാക്കാന്‍ 
കഴിയില്ല എന്ന് ബോധ്യമുള്ള 
ഒന്നിനെ വിടചൊല്ലി പിരിയല്‍
എന്താണ് ഇവിടെ സംഭവിക്കുന്നത്‌...

ഇല്ല..... ഈ അടുത്ത കാലത്തെങ്ങും 
അങ്ങനെ ഒന്ന് അയാളുടെ ജീവിതത്തില്‍ 
ഉണ്ടായിട്ടില്ല...
പിന്നെ എന്താണ് 

കോമള ഒരിക്കല്‍
കളിയാക്കി ചോദിച്ചത് പോലെ
" കുറെ പെണ്ണുങ്ങളും അവരുമായി 
ചേര്‍ന്ന് ചില സ്വപ്നങ്ങളും...
ഇയാളെന്താ ഖുശ്വന്ത്‌ സിംഗ് ആണോ...
ഒരു സഖിമാരും ഞാനും 
എഴുതാമോ..."

പ്രവാസത്തിനു  വിരാമമിടാന്‍ തീരുമാനിച്ചു 
മുപ്പത്തി ഒന്ന് വര്‍ഷം മുന്‍പു ആണ് 
എറണാകുളത്തിന്റെ 
മായിക ലഹരിയില്‍  അയാള്‍   
മുങ്ങിപ്പോയതു . ...

റവന്യു വകുപ്പില്‍ ക്ലാര്‍ക്ക് ആയി
ഉദ്യോഗത്തില്‍ പ്രവേശിച്ച 
കാലം....

അത് അയാളുടെ ജീവിത ത്തിലെ  
മറ്റൊരു സുവര്‍ണ   കാലം...
ആയിരുന്നു......

അവിടെയാണ് കലേശ്വറിന്റെ     ജീവിതത്തെ 
ആകെ മാറ്റി മറിച്ച.......
തീവ്ര അനുരാഗവും, 
അനുഭൂതികളും,  വിവാഹവും
എല്ലാത്തിനും സാക്ഷി ആയ  
മറൈന്‍ ഡ്രൈവും ......










Saturday, January 21, 2012

സ്നേഹത്തിന്റെ അടയാളം ..

ബോഗന്‍ വില്ലച്ചുവട്ടില്‍ 
സൈഗാളിന്റെ രാജകുമാരിയെ 
ഉറക്കി കഴിഞ്ഞാണ്
അന്ന് കലേശ്വര്‍ പതിവ് 
സ്ഥാനത്ത്  നിന്നും 
എഴുന്നേറ്റത്.
പ്രണയാതുരമായ ഭൂതകാലത്തിലേക്ക്
ഒന്ന് പോയി വന്നതിന്റെ നിര്‍വൃതിയോടെ 
കുറെ സമയമായി 
തുളസി ത്തറക്കരുകില്‍     
പതറി നിന്നിരുന്നു 
അയാളുടെ നോട്ടം.

മഞ്ഞു വീണു തണുത്ത കാറ്റ് 
മെല്ലെ വീശി അടിച്ചപ്പോള്‍ 
പിന്നെയും ആ നവരാത്രി 
വന്നെത്തി.....

അന്ന് മോണിക്ക പറഞ്ഞു 
പോയതിന്റെ പിറ്റേന്ന് 
സന്ധ്യയാപ്പോള്‍ തന്നെ 
കലേശ്വര്‍ 
മാനസികമായി തയ്യാറെടുത്തു 
കഴിഞ്ഞിരുന്നു..

അല്പം മടിച്ചു മടിച്ചാണ് 
സദസ്സിലേക്ക് അയാള്‍ കയറിച്ചെന്നത്‌ 

ഒരു വര്‍ണ പ്രപഞ്ചം പോലെ 
സുന്ദരികളുടെ ഒരു കൂട്ടം..
പരിചിത മുഖങ്ങള്‍ തിരയുമ്പോള്‍
തോളില്‍ തട്ടി 
മെല്ലെ ഒരു "ഹല്ലോ"...
കേട്ടു. തിരിഞ്ഞപ്പോള്‍ 
മോണിക്ക.. 
വരവ്  പ്രതീക്ഷില്ല, എന്തെങ്കിലും 
കാരണം  പറഞ്ഞു കളയുമോ 
എന്ന് ഭയപ്പെട്ടു എന്ന് അവള്‍ പറഞ്ഞു...

മോണിക്കയുടെ കൂടെ 
ഇളം ചെമ്മണ്ണിന്റെ നിറത്തില്‍ 
സ്വര്‍ണ കസവുള്ള തനി ഉത്തരേന്ത്യന്‍  
ദാവണിയില്‍...
അവള്‍ 
രഞ്ജിനി....

ഔപചാരികതയെന്നോണം
മോണിക്ക പറഞ്ഞു.. 
ഇത് ......
  " മാലും "
അയാള്‍ ഇടയ്ക്കു കയറി പറഞ്ഞു ...

ആഹാ... ഐസ  ഹെ തോ ഇസ്കി ക്യാ നാം ഹെ?

മോണിക്ക ചോദിച്ചു.
      
"രഞ്ജിനി...."
ഗുഡ് കൈ കൊട്ടിക്കൊണ്ട് 
മോണിക്ക പറഞ്ഞു.
."മഗര്‍ പൂര നാം ബോലോന..."
അയാള്‍ ഒന്ന് ചിരിച്ചതെ ഉള്ളു..

കവിത പോലെ എന്ന് 
പിന്നീട് അയാള്‍ തന്നെ രണ്ജിനിയോടു 
പറഞ്ഞ മധുര ശബ്ദത്തില്‍ 
"രഞ്ജിനി ചക്രവര്‍ത്തി "
എന്ന് രഞ്ജിനി തന്നെ 
പറഞ്ഞു....

ഒരു തമാശക്കെന്നോണം 
അല്പം കുനിഞ്ഞു 
കൈ വണങ്ങി
   " ആപ് കി ജയ് ഹോ... 
നാക്ക് പിണഞ്ഞതോ..എന്തോ..
"മേരി ജാന്‍"     
 എന്ന്    അയാള്‍ കൂട്ടിച്ചേര്‍ത്തു..
അത് അന്നേ ഹൃദയത്തിലാണ് 
കൊണ്ടതെന്ന് 
പിന്നീട് രഞ്ജിനി 
അയാളോട് പറഞ്ഞു...

പിന്നീടങ്ങോട്ട്...
എത്രയെത്ര സന്ധ്യകള്‍..
 റൂമില്‍ നിന്ന് കൂട്ടുകാരന്റെ 
ടിക്കറ്റ്‌ ശരിയാക്കാന്‍, 
ബെര്‍ത്ത്‌ ഡേ പാര്‍ട്ടിക്ക് ,
മറ്റൊരു കമ്പനിയില്‍ ആപ്ലിക്കേഷന്‍ 
കൊടുക്കാന്‍, എസ് ടി ഡി വിളിക്കാന്‍ 
എന്നൊക്കെ പറഞ്ഞു മുങ്ങി
പാര്‍ക്കിലോ സിനിമക്കോ 
രണ്ജിനിയും ഒത്തു പോവുക        
ഒരു പതിവായി..

മൈത്രീ ഗാര്‍ഡനില്‍ ഐസ് ക്രീം 
നുണഞ്ഞു ഇരിക്കുമ്പോള്‍        
അയാളുടെ കരവലയത്തില്‍ 
സുരക്ഷിതയായി ഒരു പ്രാവിനെപ്പോലെ
 കുറുകി അവള്‍ ചോദിച്ചു..

" ആപ്കി ഫാമിലി സ്വീകാര്‍ നഹി കിയ തോ 
മേം ക്യാ കരൂം..?"

കൃത്യമായ ഒരു ഉത്തരം 
കയ്യില്‍ ഇല്ലാതിരുന്നത് കൊണ്ട് 
കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തത്
പറയരുത് എന്നാ വ്യാജേന 
ഒരു മുത്തം കൊണ്ട് 
അവളുടെ ചുണ്ടുകള്‍ പൂട്ടി..

 അവളുടെ കവിളുകളില്‍ 
ഒരു നനവ്‌ പടരുന്നത്‌ 
അറിഞ്ഞിട്ടും അറിയാത്ത പോലെ 
അയാള്‍ വിഷയം മാറ്റി...

കലേശ്വറിന്റെ കാമനകളില്‍ എന്നും 
നിറഞ്ഞു നിന്നിരുന്ന 
ഒരു തേങ്ങലോട്  കൂടി  മാത്രം അയാള്‍ക്ക്‌
ഓര്‍ക്കാന്‍ കഴിയുന്ന രഞ്ജിനി 
ഒട്ടൊക്കെ അയാള്‍ മറന്നു കളഞ്ഞ 
രഞ്ജിനി...

സമൃദ്ധമായ യൌവനം...
അയാള്‍ക്ക്‌ മുന്നില്‍ അടിയറ വെക്കാന്‍ 
അങ്ങനെ ജീവിതത്തില്‍ എന്നെന്നേക്കും 
ഒരു ദുഃഖം ഏറ്റു വാങ്ങാന്‍ തയ്യാറായ 
രഞ്ജിനി...

ഇന്നും ഒന്ന് കാതോര്‍ത്താല്‍ അയാള്‍ക്ക്‌ 
അവളുടെ കാതരമായ ശബ്ദം കേള്‍ക്കാം..
ലിപ് സ്റ്റിക്കിന്റെ ഗന്ധവും രുചിയും 
കലര്‍ന്ന അധരങ്ങള്‍ നുണയാം...
അയാളുടെ കവിളും കൂടി നനച്ചു
കൊണ്ടൊഴുകിയ അശ്രുകണങ്ങള്‍
ഉണര്‍ത്തിയ ഓര്‍മയാലെന്ന പോലെ
അയാള്‍ കയ്യുയര്‍ത്തി 
കവിള്‍ ഒന്ന് തുടച്ചു...

പരിശുദ്ധ സ്നേഹ ബന്ധത്തിന്റെ അടയാളം 
കാത്തു വച്ചിരിക്കുന്ന 
കവിളില്‍ തൊടാന്‍
"കൃഷ്ണനായ" ..
ആ പേര് കോമാളിന്റെ സമ്മാനമാണ്..
നിനക്കെന്തധികാരം എന്നാ മട്ടില്‍
നരച്ചു തുടങ്ങിയ താടി രോമങ്ങള്‍ 
ആവുന്നത്ര ശക്തിയില്‍ 
അയാളുടെ കയ്യില്‍ കുത്തി നോവിച്ചു....

ഇനിയും വായിച്ചു മതിയാവാത്ത
"കാവേരിയുടെ വിളി" യുമായി
ഉറങ്ങാന്‍ ശ്രമിക്കാന്‍ 
അയാള്‍ കിടക്കയിലേക്ക് ചാഞ്ഞു...